ഇന്റര്‍വ്യൂ

എന്റെ അസുഖം എനിയ്ക്ക് ഒരു പാഠമായിരുന്നു: മനീഷ കൊയ്‌രാള

ഒരുകാലത്ത് ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുകയും രണ്ടുവര്‍ഷം മുമ്പ് വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുകയും ചെയ്ത നേപ്പാളി സുന്ദരി കാന്‍സര്‍ ബാധയുടെ പേരിലാണ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്‌. മുംബൈയില്‍ വച്ച് ഏതാനും ആഴ്കള്‍ക്ക് മുമ്പ് മാത്രം കാന്‍സര്‍ സ്ഥിരീകരിച്ച മനീഷ അമേരിക്കയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോള്‍ വിശ്രമത്തിലാണ്. തന്റെ മനക്കരുത്ത് കൊണ്ട് രോഗത്തെ കീഴ്പ്പെടുത്തിയ ഈ ബോളിവുഡ് നായിക ഇപ്പോള്‍ വളരെ ആത്മവിശ്വാസത്തിലാണ്.

"ഞാന്‍ ഒന്നിനെ കുറിച്ച് ആലോചിച്ചും വേദനിക്കാറില്ല. എനിയ്ക്ക് എന്തെങ്കിലും സംഭവിച്ചതായി തോന്നുന്നില്ല. എന്റെ അസുഖം എനിയ്ക്ക് ഒരു പാഠമായിരുന്നു. പലതും അവഗണിച്ചും കാണാതെയും മുന്നോട്ട് പോകുന്ന ഈ ജീവിതത്തില്‍ ചില ഓര്‍മ്മപ്പെടുത്തലുകള്‍ അത്യാവശ്യമാണ്"- താരം ട്വിറ്ററില്‍ കുറിക്കുന്നു.

" ഇപ്പോള്‍ ഞാന്‍ എല്ലാത്തിനേയും ഭൂതക്കണ്ണാടി വെച്ചാണ് നോക്കുന്നത്. എല്ലാ സാഹചര്യത്തേയും നേരിടാന്‍ എനിയ്ക്ക് ധൈര്യം തന്ന ഒരു ശക്തിയുണ്ട്. ആദ്യമായി നന്ദി പറയാനുള്ളത് ആ ശക്തിയോടാണ്. ഓരോ മനുഷ്യര്‍ക്കും വേദനയുണ്ട്. എന്നാല്‍ അത് പല രീതിയിലായിരിക്കുമെന്നുമാത്രം. ആ വേദനയെയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകുന്നവര്‍ക്കേ ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കുകയുള്ളൂ. എന്തിനേയും നേരിടാന്‍ തയ്യാറായ ഒരു മനസ് ഉണ്ടാവുകയെന്നതാണ് വലിയ കാര്യം"- മനീഷ ഓര്‍മിപ്പിക്കുന്നു.

"എനിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ഒരു പാട് പേര്‍ ഉണ്ട്. അവര്‍ക്കെല്ലാം ഞാന്‍ എന്റെ നന്ദി പറയുകയാണ്. എന്നെ സ്‌നേഹിക്കുന്നവര്‍ ഉണ്ടന്ന് അറിയുന്നത് തന്നെ വലിയ കാര്യമാണ്"- മനീഷയുടെ മനസ് നിറഞ്ഞ വാക്കുകള്‍.

മലയാളത്തിലുള്‍പ്പെടെ അഭിനയിച്ച മനീഷ അസുഖം ഭേദമായി വൈകാതെ അഭിനയ രംഗത്ത്‌ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്. മനീഷയ്ക്ക് അണ്ഡാശയ കാന്‍സര്‍ ആയിരുന്നു. കഴിഞ്ഞ മാസം ആണ് മനീഷ ന്യൂയോര്‍ക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions