ആരോഗ്യം

കുട്ടികളുടെ ആരോഗ്യത്തിനായി നല്കുന്ന ബേബി ഫുഡിലും സീറിയല്‍സിലും ക്രിസ്പിലും കാന്‍സറിന് കാരണമായ കെമിക്കല്‍സ്

ലണ്ടന്‍ : കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി നല്കുന്ന ഭക്ഷണത്തില്‍‌ അവരുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന കെമിക്കല്‍സ്. മാതാപിതാക്കള്‍ കുട്ടികള്‍ക്കായി വാങ്ങി നല്‍‌കുന്ന ബേബി ഫുഡിലും സീറിയല്‍സിലും ക്രിസ്പിലും കാന്‍സറിനു വഴിവച്ചേക്കാവുന്ന കെമിക്കല്‍ കണ്ടെത്തിയതായി ഫുഡ് സറ്റാന്‍ഡേര്‍ഡ് ഏജന്‍സി (എഫ് എസ് എ ) റിപ്പോര്‍ട്ട്. 2013 ലെ റിപ്പോര്‍ട്ട് ഇപ്പോഴാണ് പുറത്തുവരുന്നത്‌. ക്രിസ്പ്സ്, സീറിയല്‍സ്, ചിപ്സ് എന്നിവയിലാണ് കാന്‍സറിന് കാരണമായ അക്രിലാമൈഡ് ഉയര്‍ന്ന അളവിലുണ്ടെന്ന് കണ്ടെത്തിയത്. പാചകം ചെയ്യുന്ന വേളയില്‍ രൂപപ്പെടുന്ന ഈ രാസവസ്തു കാന്‍സറിന് വഴിവയ്ക്കുന്നതാണ്. ഈ അളവ് ഇത്രയധികം ഉയര്‍ന്നത് എന്തുകൊണ്ടാണെന്ന് എഫ്എസ്എ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അവ എങ്ങനെ കുറയ്ക്കാമെന്നും പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഈ ഉല്‍പന്നങ്ങള്‍ ഭക്ഷിക്കുന്നത് നിറുത്തലാക്കാനുള്ള യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ല.


ഭക്ഷ്യോല്‍പന്നങ്ങളില്‍ അക്രിലമൈഡിന്റെ അളവ് പരിശോധിക്കാന്‍ എഫ് എസ് എ എല്ലാവര്‍ഷവും പരിശോധന നടത്തുന്നുണ്ട്. അതുപ്രകാരം 2013 ല്‍നടത്തിയ ഉല്‍പന്നങ്ങളിലാണ് ഇത് കണ്ടെത്തിയത്. ഓര്‍ഗാനിക്‌സില്‍നിന്നുള്ള ആപ്പിള്‍ റൈസ് കേക്കുകള്‍ , സണ്ണി സ്റ്റാര്‍ഡ് ബേബി വീറ്റ് ഫ്‌ളേക്ക്, കുട്ടികള്‍ക്കുള്ള ഹെയ്ന്‍സ് ബ്രേക്ക്ഫാസ്റ്റ് ബനാന മള്‍ട്ടിഗ്രെയിന്‍ എന്നിവയാണ് ഈ ഉല്‍പന്നങ്ങള്‍ .


ഈ ആഴ്ച യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റിയും സമാനമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കിയിട്ടുണ്ട്. അടുത്തിടെ കുട്ടികളടക്കം ഉപയോഗിക്കുന്ന ജനപ്രിയ ബ്രാന്റ് ആയ കോള്‍ഗെറ്റ് പ്ലസില്‍ കാന്‍സറിന് കാരണമാവുന്ന കെമിക്കല്‍സ് കണ്ടെത്തിയിരുന്നു. മുമ്പ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഉല്‍പ്പന്നങ്ങളിലും ഇതിനു സമാനമായ കെമിക്കല്‍സ് കണ്ടെത്തിയിരുന്നു.

  • മൈഗ്രെയിനുകള്‍ ഇനി പ്രശ്നമാകില്ല: ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് ഉപയോഗത്തിനായി പുതിയ മൈഗ്രെയ്ന്‍ മരുന്ന്
  • മദ്യപാനം ടൈപ്പ് 2 പ്രമേഹത്തിന്റെയും ഡിമെന്‍ഷ്യയുടെയും സാധ്യത കൂട്ടുമെന്ന് പുതിയ പഠനങ്ങള്‍
  • അമിത സോഷ്യല്‍ മീഡിയ ഉപയോഗം; യുവാക്കള്‍ക്ക് സന്തോഷം കുറയുന്നു
  • ആരോഗ്യ സെമിനാര്‍ 17 ന്
  • പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്ക് സഹായകരമായ ആധുനിക മരുന്ന് എന്‍എച്ച്എസില്‍
  • അല്‍ഷിമേഴ്‌സ് പടരുമോ ? ഓര്‍മ്മയെ കവരുന്ന രോഗം അഞ്ച് പേര്‍ക്കിടയില്‍ പിടിപെട്ടതായികണ്ടെത്തല്‍
  • കുപ്പിവെള്ളം റിസ്‌ക്കില്‍: ശരാശരി പ്ലാസ്റ്റിക് ബോട്ടില്‍ വെള്ളത്തില്‍ കാന്‍സറിന് കാരണമാകുന്ന 240,000 നാനോപ്ലാസ്റ്റിക് അംശം!
  • ഒരു വര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ അടിയന്തിര കാന്‍സര്‍ പരിശോധന നടത്തിയത് 30 ലക്ഷം പേര്‍
  • യുകെയിലെ പ്രതിവര്‍ഷ കാന്‍സര്‍ മരണങ്ങളില്‍ 20,000 ഒഴിവാക്കാവുന്നവ!
  • അല്‍ഷിമേഴ്‌സിനെ നേരത്തെ കണ്ടെത്താന്‍ എന്‍എച്ച്എസ് ബ്ലഡ് ടെസ്റ്റുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions