ഇമിഗ്രേഷന്‍

കുട്ടികളുടെ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഒ.സി.ഐ കാര്‍ഡും പുതുക്കേണ്ടത് നിര്‍ബന്ധം, അനാവശ്യ നിയമങ്ങള്‍ പ്രവാസികള്‍ക്ക് ചതിക്കുഴി

ലണ്ടന്‍: കുട്ടികളുടെ പാസ്‌പോര്‍ട്ട് അഞ്ചുവര്‍ഷത്തെ കാലാവധി കഴിഞ്ഞ് പുതുക്കിയപ്പോള്‍ ഒപ്പം ഒ.സി.ഐ കാര്‍ഡും പുതുക്കാത്തത് പ്രശ്‌നമാകുന്നതായി റിപ്പോര്‍ട്ട്.

കുട്ടികളുടെ പാസ്‌പോര്‍ട്ട് അഞ്ചുവര്‍ഷത്തെ കാലാവധി കഴിഞ്ഞ് പുതുക്കിയപ്പോള്‍ ഒപ്പം ഒ.സി.ഐ കാര്‍ഡും പുതുക്കാത്തതുകൊണ്ടാണ ത്രെ പ്രശ്‌നമാകുന്നത്. ഇങ്ങനെയൊരു നിയമം ഉണ്ടെന്ന് ബഹുഭൂരിപക്ഷം ആളുകള്‍ക്കും അറിയില്ല. എമര്‍ജന്‍സിയായതിനാല്‍ പുതിയ ഒ.സി.ഐ കാര്‍ഡിന് അപേക്ഷിക്കാന്‍ സമയം കിട്ടിയില്ലെന്ന് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് യാത്ര അനുവദിച്ചതെന്ന് പറയുന്നു.

കുട്ടികളുടെ പാസ്‌പോര്‍ട്ട് അഞ്ചുവര്‍ഷം കൂടുമ്പോള്‍ മാറും. അങ്ങനെ മാറുമ്പോള്‍ ഒ.സി.ഐ കാര്‍ഡും പുതുക്കണമത്രെ. ആദ്യം ഒ.സി.ഐ കാര്‍ഡ് എടുക്കാന്‍ വേണ്ടിയിരുന്ന എല്ലാ ഡോക്കുമെന്റുകളോടും കൂടിയാണ് ഒ.സി.ഐ കാര്‍ഡ് പുതുക്കേണ്ടത്. കാര്‍ഡ് തിരികെ കിട്ടാന്‍ ആറാഴ്ച എടുക്കുകയും ചെയ്യും.
ഇങ്ങനെയൊരു നിയമം കൂറേക്കാലമായി പ്രാബല്യത്തിലൂണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഇതെക്കുറിച്ച് അറിയില്ല.
ജനനസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ നിരവധി ഡോക്കുമെന്റുകളാണ് ഒ.സി.ഐ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ വേണ്ടത്. ഫീസ് 175 പൗണ്ട്. അങ്ങനെ എടുക്കുന്ന കാര്‍ഡ് മരണം വരെ ഉപയോഗിക്കാമെന്നായിരുന്നു കണക്കാക്കിയിരുന്നത്. പക്ഷേ പാസ്‌പോര്‍ട്ട് മാറുമ്പോള്‍ കുട്ടികള്‍ക്ക് ഒ.സി.ഐ കാര്‍ഡ് പുതുക്കണമെന്ന നിയമം പുസ്തകങ്ങളില്‍ ഉണ്ട്. ഇങ്ങനെണയൊരു നിയമം ഉള്ളതായി ഒ.സി.ഐ കാര്‍ഡ് എടുക്കുമ്പോള്‍ പറയാറില്ല. അതുകൊണ്ട് സര്‍ക്കാരിന്റെ അനാവശ്യ നിയമങ്ങള്‍ ഉണ്ടാക്കുന്ന ചതിക്കുഴിയില്‍ വീഴുകയാണ് പലരും.
ഒ.സി.ഐ കാര്‍ഡ് പുതുക്കുന്നതിന് 18 പൗണ്ടാണ് ഫീസ്. പക്ഷേ നടപടികളെല്ലാം പുതിയ കാര്‍ഡ് എടുക്കുന്നതുപോലെയാണ്. കിട്ടാന്‍ ആറാഴ്ചവരെ കാത്തിരിക്കുകയും വേണം. നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തവര്‍ക്ക് ഒ.സി.ഐ കാര്‍ഡ് പുതുക്കിക്കിട്ടാന്‍ സാവകാശം ഇല്ല. അതേ സമയം ഒ.സി.ഐ. കാര്‍ഡ് കൈവശം ഉള്ളവര്‍ വിസിറ്റിങ് വീസക്ക് അപേക്ഷിച്ചാല്‍ ഒ.സി.ഐ കാര്‍ഡ് കാല്‍സല്‍ ആകുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അടിയന്ത സാഹചര്യത്തില്‍ നാട്ടില്‍ പോകുന്നതാണെന്നും ഇങ്ങനെയൊരു നിയമത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും നാട്ടില്‍ ഇമിഗ്രേഷന്‍ വിഭാഗത്തെ അറിയിക്കുകയും പുതിയ പാസ്‌പോര്‍ട്ടും പഴയ പാസ്‌പോര്‍ട്ടും ഒ.സി.ഐ. കാര്‍ഡും കൈയില്‍ ഉണ്ടാവുകയും ചെയ്താല്‍ പ്രശ്‌നം പരിഹരിക്കപ്പെടും എന്നു പറയുന്നവരുണ്ട്.
അനാവശ്യ നിയമങ്ങള്‍ ഇല്ലാതാക്കുമെന്ന് പ്രധാന മന്ത്രി ഇടക്കിടെ പറയുന്നുണ്ടെങ്കിലും പ്രയോഗത്തില്‍ വരുമ്പോള്‍ ഇത്തരം അനാവശ്യ നിയമങ്ങള്‍ ഇന്ത്യക്കാരെ വേട്ടയാടുകയാണ്. ഒ.സി.ഐ കാര്‍ഡ് ഇന്ത്യന്‍ വംശജരായവര്‍ക്ക് മാത്രതമുള്ളതാണ്. മുതിര്‍ന്നവരുടെ കാര്യത്തില്‍ ഈ പറയുന്ന നിയമങ്ങളൊക്കെ സുരക്ഷയുടെ പേരില്‍ ആവശ്യമായിരിക്കാം. പക്ഷേ ഏഴും എട്ടും വയസുള്ള കുട്ടികളെ ഇത്തരം നിയമങ്ങള്‍കൊണ്ട് വരിഞ്ഞുമുറുക്കുന്നത് വിവരക്കേടാണ്. പഴയപാസ്‌പോര്‍ട്ടും പുതിയ പാസ്‌പോര്‍ട്ടും ഒപ്പം ഒ.സി.ഐ കാര്‍ഡും ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ പറ്റുന്ന കാര്യങ്ങളേ ഇതിലുള്ളു. പുതുക്കാത്തവര്‍ക്ക് തിരികെയെത്തുമ്പോള്‍ പുതുക്കണമെന്ന പറഞ്ഞ് യാത്രചെയ്യാന്‍ അനുവദിക്കുകയും ചെയ്യാം.
ഇത്തരം കാര്യങ്ങള്‍ മനുഷ്യന് മനസിലാകുന്ന തരത്തില്‍ ഹൈക്കമ്മീഷന്റെ വെബ്‌സൈറ്റില്‍ നല്‍കിയാലും മതിയായിരുന്നു.

 • വിദേശജോലിക്കാര്‍ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും അറ്റസ്‌റ്റേഷന്‍ സൗകര്യം
 • വിദേശത്തേക്കുള്ള നഴ്സ് റിക്രൂട്ട്മെന്‍റ്: പ്രൊട്ടക്ടര്‍ കേരളത്തിലേക്ക്
 • മോഡിയുടെ വരവ് ഗുണമായി; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി കോമണ്‍വെല്‍ത്ത് വിസ പ്രോഗ്രാം, പഠനം കഴിഞ്ഞു 2 വര്‍ഷം ജോലി
 • കാമറൂണിന്റെ ഭരണകാലത്ത് 981000 യൂറോപ്യന്‍മാര്‍ യുകെയിലെത്തി പൊറുതിതുടങ്ങി
 • നാട്ടില്‍ വരാനാകാത്ത വരുമാനം കുറഞ്ഞ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ ഫ്രീ ടിക്കറ്റ്
 • നഴ്‌സുമാര്‍ക്ക് എമിഗ്രേഷന്‍ ഇളവനുവദിക്കാനാവില്ലെന്ന് കേന്ദ്രം കോടതിയില്‍
 • സെപ്റ്റംബര്‍ മുതല്‍ ബ്രിട്ടീഷ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ 10 വര്‍ഷമായി കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ലെന്ന് തെളിയിക്കണം
 • ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ യുകെയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാം
 • ദേവയാനിയെ വിദേശകാര്യ വകുപ്പില്‍ തിരികെയെടുത്തു; വിദേശയാത്ര നടത്താനാവില്ല
 • തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റിന് ഉത്തരവായി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway