ഇമിഗ്രേഷന്‍

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ യുകെയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാം

ലണ്ടന്‍ : ഉന്നത വിദ്യാഭ്യാസത്തിനായി യുകെയില്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ആഴ്‌ചയില്‍ ഇനി 20 മണിക്കൂര്‍ ജോലി ചെയ്യാം. സാധാരണ ദിവസം നിശ്‌ചിത മണിക്കൂറുകളും അവധിദിനം മുഴുവന്‍സമയ ജോലിക്കുമുള്ള അനുവാദമാണ്‌ യുകെ വിസ ആന്റ്‌ ഇമിഗ്രേഷന്‍ വിഭാഗം നല്‍കിയിട്ടുള്ളത്‌. സെപ്റ്റംബര്‍ മുതല്‍ ഇത് നടപ്പിലാകും. അണ്ടര്‍ ഗ്രാജുവേറ്റ്‌ പോസ്‌റ്റ് ഗ്രാജുവേറ്റ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇത് വലിയ നേട്ടമാകും. യുണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട പുതിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ മാത്രമാണ്‌ ഇത് ബാധകമാകുക.

ടയര്‍ 4 ടൈപ്പ്‌ സ്‌റ്റുഡന്റ്‌ വിസയിലേത്‌ ഉള്‍പ്പെടെ കുടിയേറ്റ നിയമത്തില്‍ അനേകം തിരുത്തുകളാണ്‌ സര്‍ക്കാര്‍ വരുത്തുന്നത്‌. 16 വയസ്സില്‍ മുകളിലുള്ളവര്‍ക്കാണ്‌ യുകെയില്‍ വിദ്യാഭ്യാസം ചെയ്യാന്‍ ടയര്‍ 4 സ്‌റ്റുഡന്റ്‌ വിസ അനുവദിക്കുന്നത്‌. തുടര്‍ പഠനകാര്യത്തിലാണെങ്കില്‍ സര്‍വകലാശാലയില്‍ നിന്നും മതിയായ രേഖകള്‍ വേണം. അതേസമയം ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനായി സര്‍വകലാശാലകള്‍ ഒട്ടേറെ അഭിമുഖങ്ങളും അനുമതികളും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

 • വിദേശജോലിക്കാര്‍ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും അറ്റസ്‌റ്റേഷന്‍ സൗകര്യം
 • വിദേശത്തേക്കുള്ള നഴ്സ് റിക്രൂട്ട്മെന്‍റ്: പ്രൊട്ടക്ടര്‍ കേരളത്തിലേക്ക്
 • മോഡിയുടെ വരവ് ഗുണമായി; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി കോമണ്‍വെല്‍ത്ത് വിസ പ്രോഗ്രാം, പഠനം കഴിഞ്ഞു 2 വര്‍ഷം ജോലി
 • കാമറൂണിന്റെ ഭരണകാലത്ത് 981000 യൂറോപ്യന്‍മാര്‍ യുകെയിലെത്തി പൊറുതിതുടങ്ങി
 • നാട്ടില്‍ വരാനാകാത്ത വരുമാനം കുറഞ്ഞ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ ഫ്രീ ടിക്കറ്റ്
 • നഴ്‌സുമാര്‍ക്ക് എമിഗ്രേഷന്‍ ഇളവനുവദിക്കാനാവില്ലെന്ന് കേന്ദ്രം കോടതിയില്‍
 • സെപ്റ്റംബര്‍ മുതല്‍ ബ്രിട്ടീഷ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ 10 വര്‍ഷമായി കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ലെന്ന് തെളിയിക്കണം
 • കുട്ടികളുടെ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഒ.സി.ഐ കാര്‍ഡും പുതുക്കേണ്ടത് നിര്‍ബന്ധം, അനാവശ്യ നിയമങ്ങള്‍ പ്രവാസികള്‍ക്ക് ചതിക്കുഴി
 • ദേവയാനിയെ വിദേശകാര്യ വകുപ്പില്‍ തിരികെയെടുത്തു; വിദേശയാത്ര നടത്താനാവില്ല
 • തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റിന് ഉത്തരവായി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway