വീക്ഷണം

മുരിക്കാശ്ശേരിയിലെ നല്ല സമരിയക്കാരന്‍

ഇടുക്കിയിലെ മുരിക്കാശ്ശേരിയില്‍ നിന്നും പടമുഖത്തെക്ക് ഉള്ള യാത്രക്കിടയില്‍ റോഡിന്റെ വലതു വശത്തായി സ്ഥിതി ചെയ്യുന്ന സ്നേഹ മന്ദിരം എന്ന സ്ഥാപനം അറിയാത്തവരായി ആരും ഇടുക്കിയില്‍ ഉണ്ടാകും എന്നു തോന്നുന്നില്ല. മനുഷ്യത്വം ഉറവ വറ്റാതെ അവശേഷിക്കുന്ന മനുഷ്യര്‍ ഈ സ്നേഹ തീരത്തെക്ക് എന്നും ഒഴുകി എത്തികൊണ്ടിരിക്കുന്നു.
ലോകം ചൂഷണത്തിന്റെയും ലാഭക്കോതിയുടെയും നടുവില്‍ ആണ് എന്നു പറയുമ്പോളും അതിനപ്പുറം മനുഷ്യസ്നേഹവും ത്യാഗമനോഭാവവും കൈവിടാതെ സൂക്ഷിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ നമ്മുടെ ഇടയില്‍ അവശേഷിക്കുന്നുണ്ട് എന്നു അവിടെ ചെല്ലുന്ന ആര്‍ക്കും തോന്നിപോകും .
നടുറോഡില്‍ മല മൂത്ര വിസര്‍ജനം നടത്തി അത് വാരി ഭക്ഷിച്ചു നടന്നവര്‍ മുതല്‍ മക്കള്‍ നടുറോഡില്‍ വലിച്ചെറിഞ്ഞ മാതാപിതാക്കള്‍ ,പട്ടിണിക്കിട്ട് കൊല്ലാന്‍ തങ്ങള്‍ വളര്‍ത്തി വലുതാക്കിയ മക്കള്‍ ശ്രമിച്ചവര്‍ ,അസുഖം മാറിയിട്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ആരും ഏറ്റെടുക്കാന്‍ ഇല്ലാത്തവര്‍ ,ഭ്രാന്തു മൂലം വീടുകള്‍ ഉപേക്ഷിച്ചവര്‍ അങ്ങനെ പോകുന്നു ഈ സ്നേഹ മന്ദിരത്തിലെ മനുഷ്യ കൂട്ടങ്ങളുടെ കഥ .
ഇതില്‍ ചിത്തഭ്രമം ബാധിച്ച ഡോക്ടര്‍ , ബി എസ് സി പാസ്സായ നേഴ്സ് അതുപോലെ നല്ല നിലയില്‍ വിദ്യാഭ്യാസം നേടിയവര്‍ .. ഇവരെല്ലാം ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. കൂടാതെ മാതാപിതാക്കള്‍ പലകാരണങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ട വിവിധ പ്രായത്തിലുള്ള കുട്ടികള്‍ ഇവര്‍ക്കെല്ലാം ആശ്രയം നല്‍കുന്നത് സ്നേഹ മന്ദിരം എന്ന ഈ മഹത്തയ സ്ഥാപനവും ഈ സ്ഥാപനത്തിനു സൂര്യതേജസോടെ നേതൃത്വം കൊടുക്കുന്ന വി സി രാജു എന്ന മഹാ മനുഷ്യനുമാണ് .
ഇന്നു ഈ സ്നേഹ തിരത്ത് 300 പ്രായമുള്ളവരും 32 കുട്ടികളും മനുഷ്യരെ പോലെ നന്നായി വസിക്കുന്നു. കുട്ടികള്‍ എല്ലാം അടുത്തുള്ള സ്കൂളില്‍ പഠിക്കുന്നു, 2400 ആളുകള്‍ ഈ മനുഷ്യ സ്നേഹം മാത്രം ഉല്പാദിപ്പിക്കുന്ന ഈ സ്ഥാപനത്തില്‍ ഇതുവരെ സാന്ത്വനം തേടി എത്തിയിട്ടുണ്ട്. അതിലെ കുറെ ആളുകളെ രോഗം ഭേദമായി വീട്ടുകാര്‍ വന്നു തിരിച്ചു കൊണ്ടുപോയിട്ടുണ്ട് എന്നു രാജു പറഞ്ഞു .
ഈ മഹത്തായ പ്രവര്‍ത്തനത്തിന് രാജുവിനു പ്രചോദനം ലഭിച്ചത്, കോട്ടയം മേഡിക്കല്‍ കോളേജിലും ജില്ല ആശുപത്രിയിലും ഒരു പൈസ പോലും കൈയില്‍ ഇല്ലാതെ സൗജന്യമായി ഭക്ഷണം നല്‍കുന്ന പി യു തോമസ്‌ എന്ന മനുഷ്യനോട് ഒപ്പം നവജീവന്‍ എന്ന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച കാലത്താണ് എന്നു രാജു പറഞ്ഞു .
കോട്ടയത്ത്‌ നിന്നും പടമുഖം കാരി ഷൈനിയെ വിവാഹം കഴിച്ചു ഒരു ചെറിയ പലചരക്ക് കടയും ആയി പടമുഖത്തു ജീവിതം ആരംഭിച്ച രാജു മേഡിക്കല്‍ കോളേജില്‍ നിന്നും രോഗം മാറിയിട്ടും ആരും ഏറ്റെടുക്കാന്‍ ഇല്ലാതെ മൂന്നു പേരെ ഏറ്റെടുത്തു തന്‍റെ വീട്ടില്‍ കൊണ്ടുവന്നു സംരക്ഷിച്ചാണ് ഈ നന്മ പ്രവര്‍ത്തിക്കു ഇരുപതു വര്ഷം മുന്‍പ് തുടക്കം ഇട്ടത്. മൂന്നു കുട്ടികളും ആയി വിഷമിച്ചു കഴിഞ്ഞിരുന്ന ആ കുടുംബം ഈ അനാഥരായ മൂന്ന് മനുഷ്യരെ കൂടി സംരക്ഷിക്കാന്‍ അന്ന് വളരെ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ നല്ലവരായ നാട്ടുകള്‍ ഭക്ഷണ സാധാനങ്ങളും വസ്ത്രവും ഒക്കെ നല്‍കി സഹായിച്ചിരുന്നു .
ആ കാലത്ത് ഇറ്റലിയില്‍ ജോലി നേടി പോയെ രാജുവിന്റെ സഹോദരി അയച്ചു കൊടുത്ത ആദ്യശമ്പളം ആയ അന്‍പതിനായിരം രൂപ കൊടുത്തു വനഗിയ സ്ഥലത്ത് സ്ഥാപിച്ച സ്നേഹ മന്ദിരം ഇന്നു കടലുകള്‍ക്ക് അപ്പുറം അറിയപ്പെടുന്ന ഒരു സ്ഥാപനം ആയി മാറാന്‍ കാരണം രാജു എന്നു പറയുന്ന ഈ നല്ല മനുഷ്യനും അദ്ദേഹത്തെ സഹായിക്കാന്‍ ലാഭേച്ച ലേശവും ഇല്ലാതെ ഇറങ്ങി പുറപ്പെട്ട കുറച്ചു നല്ല മനുഷ്യരും , അവരുടെ അധ്വാനവും മാത്രമാണ് .

കടുത്ത ഈശ്വരവിശ്വസി ആയ രാജു തനിക്കു കിട്ടുന്ന എല്ലാ അംഗീകാരതെയും ദൈവനുഗ്രഹം ആയി കാണുന്നു. അതോടൊപ്പം ഇത്തരം നന്മ പ്രവര്‍ത്തികള്‍ ചെയ്യാന്‍ എന്നെ ദൈവം ഒരു ഉപകരണം ആക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നും ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു
രാജുവിന്‍റെ മൂന്നു കുട്ടികളില്‍ മുത്തയാള്‍ നിബിന്‍ രാജു എംബിഎ പാസ്സായതിനു ശേഷം രാജുവിനോപ്പം സ്നേഹമന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്നു. രണ്ടാമത്തെ മകന്‍ നീതു നഴ്സിംഗ് പസായത്തിനു ശേഷം അച്ഛന്റെ പാതയില്‍ സ്നേഹമദിരത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. മൂന്നാമത്തെ മകള്‍ കോളേജില്‍ പഠിക്കുന്നു.
നാട്ടില്‍ പോകുന്ന സമയത്ത് എല്ലാം തന്നെ രാജുവിനെ കണ്ടു ചെറിയ സഹായങ്ങള്‍ നല്‍കാറുണ്ടായിരുന്നു എങ്കിലും അവിടെ നടക്കുന്ന നല്ലകാര്യങ്ങള്‍ കൂടുതലും അറിഞ്ഞത് സ്നേഹ മന്ദിരത്തിലെ സ്ഥിരം സന്ദര്‍ശകയായ എന്‍റെ ഭാര്യ മാതാവായ അന്നമ്മയില്‍ നിന്നും ആയിരുന്നു. അതുകൊണ്ട് തന്നെ ഇപ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ അവിടെ പോകുവാനും അവരോട് ഒപ്പം ഒരുമിച്ചു ഭക്ഷണം കഴിക്കുവാനും തിരുമാനിച്ചിരുന്നു. ഞാനും ഭാര്യയും കുട്ടികളും ഭാര്യ മാതാവും ഞങ്ങളുടെ രണ്ടു കുടുംബവും കൂടി ആണ് സ്നേഹ മന്ദിരം സന്ദര്‍ശിച്ചത് .
ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ പാറത്തോട് സെന്റ് ജോര്‍ജ് ഹൈ സ്കുളിലെ വി എസ് എസ് വിദ്യാര്‍ഥികള്‍ അവിടെ സന്ദര്‍ശിക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് വേണ്ടി അവിടെ ഒരുക്കിയിരുന്ന മീറ്റിംങ്ങിലേക്ക് രണ്ടു വാക്ക് പറയുന്നതിന് വേണ്ടി എന്നെയും ക്ഷണിച്ചിരുന്നു. എന്‍റെ മുന്‍പില്‍ ഇരുന്ന കുട്ടികളെ നോക്കിയിരുന്ന എനിക്ക് ഒരു വാക്ക് പോലും നേരെ ചൊവേ പറയാന്‍ കഴിഞ്ഞില്ല. ഞാന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു, ഈ പാവം കുട്ടികളെയും പ്രായം ചെന്നവരെയും സംരക്ഷിക്കുന്ന ഈ മനുഷ്യന്റെ മുന്‍പില്‍ ഞാന്‍ ഒക്കെ എത്ര നിസാരന്‍ ആണ്, പോളണ്ടിലെ ഓസവിച് കോണ്‍സെനറ്റ്രറേന്‍ ക്യാമ്പില്‍ മറ്റൊരാള്‍ക്ക്‌ വേണ്ടി തന്‍റെ ജീവന്‍ ബലികൊടുത്ത ഫാദര്‍ മക്മില്ലോന്‍ കോള്‍ബെയെക്കാള്‍ വലിയവന്‍ ആണ് നിങള്‍ സ്നേഹ പൂര്‍വ്വം 'പപ്പാ' എന്നു വിളിക്കുന്ന രാജു എന്ന ഈ വലിയ മനുഷ്യന്‍ എന്നു ഞാന്‍ പറഞ്ഞു . വി എസ് എസ് ലെ കുട്ടികളുടെ പ്രതിനിധികളും അധ്യാപകരും അവടെ സംസാരിച്ചു. രാജു അവിടുത്തെ ചില അന്തേവാസികളെ അവിടെ പരിചയപ്പെടുത്തി .

അനാഥത്വത്തെ പരാജയപ്പെടുത്തി ജീവിത വിജയം നേടി അമേരിക്കന്‍ പ്രസിഡണ്ട്‌ ആയ ബാരക്ക് ഒബാമയും ,റാള്‍ട് ഫോര്‍ഡും ,ബ്രിട്ടനിലെ അറിയപ്പെടുന്ന രാഷ്ട്രിയ നേതാവ് ഡേവിഡ് ഡേവിസും, ഒക്കെ നമ്മുടെ മുന്‍പില്‍ മാതൃക ആയിട്ടുണ്ട്. അതുപോലെ അവിടെ കണ്ട കുട്ടികള്‍ക്കും ലോകത്തിനു മുകളില്‍ അവരുടെ അനാഥത്വത്തെ പരാജയപ്പെടുത്തി എത്തിപ്പെടാന്‍ കഴിയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

രാജുവിന്‍റെ ഫോണ്‍ നമ്പറും ബാങ്ക് അക്കൗണ്ടും താഴെ കൊടുക്കുന്നു താല്പ്പര്യം ഉള്ളവര്‍ ബന്ധപ്പെട്ടു കഴിയുന്ന സഹായം ചെയ്യുക .
ഫോണ്‍ നമ്പര്‍ 04868 263460 mob no 9447463933
Fedaral Bank karimpan , beneficiary name SNEHA TRUST
bank account 13300100036564
IFC code FDRL330

  • ഇന്ത്യക്കാരുടെ ഇംഗ്ലണ്ട് സാധ്യതകള്‍ തകര്‍ന്നതിനെപ്പറ്റി ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ പ്രഭാകര്‍ജി - ടോം ജോസിന്റെ ലേഖനം
  • ബാര്‍കോഴയിലെ യഥാര്‍ത്ഥ പ്രതിയെ ജനം തോല്‍പ്പിച്ചു, മാണിയെ കൊല്ലാക്കൊല ചെയ്തു; കോണ്‍ഗ്രസിനെതിരെ 'പ്രതിച്ഛായ'; പുറത്തുപോകാനുറച്ചു മാണിഗ്രൂപ്പ്
  • സാധാരണക്കാരുടെകൂടെ സമയം ചെലവിടാന്‍ കൊതിക്കുന്ന യുകെയിലെ അസാധാരണക്കാരനായ ഒരു മലയാളി ഡോക്ടര്‍
  • ബ്രിട്ടണ്‍ യൂറോപ്പിന് പുറത്തുപോയാല്‍ എന്തൊക്കെ സംഭവിക്കും? മലയാളികളുടെ അവസ്ഥയെന്താവും?-ടോം ജോസിന്റെ ലേഖനം
  • മുന്‍ മന്ത്രിയും കേരളാ കോണ്‍. നേതാവുമായ ടിഎസ് ജോണ്‍ അന്തരിച്ചു
  • വെയില്‍സിലേയ്ക്ക് പോകൂ; ഇടുക്കിയും മറയൂരും കാല്‍വരിമൗണ്ടും രാമക്കല്‍മേടും കാണാം- ടോം ജോസിന്റെ യാത്രാവിവരണം
  • കരുണാകരന്റെ പോലീസല്ല റോബര്‍ട്ട്‌ പീലിന്റെ 'ബോബി'സ്‌, ജനമൈത്രി പോലീസിന്റെ ഉദയം...
  • എന്ത് കൊണ്ട് കേരളത്തില്‍ ആം ആദ്മി (ആപ്) വളരുന്നില്ല?
  • ശ്രീനാരായണഗുരുവും എന്റെ ലോറിയും.......
  • പോലീസ് ഒരു ഭീകര ജീവിയല്ല; ഇടുക്കിയിലെ കോതമംഗലംകാരന്‍ പൗലോസ്‌ പോലീസുതന്നെ ഇംഗ്ലണ്ടില്‍ കണ്ട പോലീസ്‌
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway