ഇമിഗ്രേഷന്‍

നാട്ടില്‍ വരാനാകാത്ത വരുമാനം കുറഞ്ഞ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ ഫ്രീ ടിക്കറ്റ്

തിരുവനന്തപുരം: വര്‍ഷങ്ങളായി നാട്ടില്‍ വന്നുപോകാന്‍ കഴിയാത്ത, വരുമാനം കുറഞ്ഞ പ്രവാസികളെ നോര്‍ക്ക സഹായിക്കുമെന്ന് മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ഇവര്‍ക്ക് ഒരുതവണ നാട്ടില്‍ വന്നുപോകാനുള്ള വിമാന ടിക്കറ്റ് സൗജന്യമായി നല്‍കുന്ന പദ്ധതി ഉടന്‍ തുടങ്ങും.ആദ്യഘട്ടത്തില്‍ പത്തുവര്‍ഷമായിട്ടും നാട്ടില്‍ വരാനാകാത്തവരെയാണ് സഹായിക്കുക. പിന്നീട് കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കും.

ഇത്തരക്കാര്‍ സ്വയമോ അല്ലെങ്കില്‍ അവരുടെ ബന്ധുക്കള്‍ മുഖേനയോ പേരുവിവരം നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രി പറഞ്ഞു. നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ ഇതിനുള്ള സൗകര്യം ഉടന്‍ ഒരുക്കുമെന്ന് നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍.എസ്.കണ്ണന്‍ പറഞ്ഞു. അവധി കിട്ടിയാലും സീസണിലെ ഉയര്‍ന്ന വിമാനക്കൂലി കാരണം ഒരിക്കല്‍പ്പോലും നാട്ടിലേക്ക് വരാനാകാത്ത നൂറുകണക്കിന് മലയാളികളുണ്ടെന്ന് ഗള്‍ഫിലെ മലയാളിസംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഈ പദ്ധതി ആശ്വസകരമാവും.

ഇത്തരക്കാരെ കണ്ടെത്തിയ ശേഷം മുന്‍ഗണനാക്രമം അനുസരിച്ചാവും അവര്‍ക്ക് നാട്ടിലെത്താന്‍ അവസരമൊരുക്കുക. വളരെക്കാലമായി നാട്ടിലെത്താനാകാത്തവര്‍ക്ക് മുന്‍ഗണന നല്‍കും.

 • വിദേശജോലിക്കാര്‍ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും അറ്റസ്‌റ്റേഷന്‍ സൗകര്യം
 • വിദേശത്തേക്കുള്ള നഴ്സ് റിക്രൂട്ട്മെന്‍റ്: പ്രൊട്ടക്ടര്‍ കേരളത്തിലേക്ക്
 • മോഡിയുടെ വരവ് ഗുണമായി; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി കോമണ്‍വെല്‍ത്ത് വിസ പ്രോഗ്രാം, പഠനം കഴിഞ്ഞു 2 വര്‍ഷം ജോലി
 • കാമറൂണിന്റെ ഭരണകാലത്ത് 981000 യൂറോപ്യന്‍മാര്‍ യുകെയിലെത്തി പൊറുതിതുടങ്ങി
 • നഴ്‌സുമാര്‍ക്ക് എമിഗ്രേഷന്‍ ഇളവനുവദിക്കാനാവില്ലെന്ന് കേന്ദ്രം കോടതിയില്‍
 • സെപ്റ്റംബര്‍ മുതല്‍ ബ്രിട്ടീഷ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ 10 വര്‍ഷമായി കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ലെന്ന് തെളിയിക്കണം
 • ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ യുകെയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാം
 • കുട്ടികളുടെ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഒ.സി.ഐ കാര്‍ഡും പുതുക്കേണ്ടത് നിര്‍ബന്ധം, അനാവശ്യ നിയമങ്ങള്‍ പ്രവാസികള്‍ക്ക് ചതിക്കുഴി
 • ദേവയാനിയെ വിദേശകാര്യ വകുപ്പില്‍ തിരികെയെടുത്തു; വിദേശയാത്ര നടത്താനാവില്ല
 • തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റിന് ഉത്തരവായി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway