ഇമിഗ്രേഷന്‍

കാമറൂണിന്റെ ഭരണകാലത്ത് 981000 യൂറോപ്യന്‍മാര്‍ യുകെയിലെത്തി പൊറുതിതുടങ്ങി

ലണ്ടന്‍ : കുടിയേറ്റ വിരുദ്ധത നയവുമായി അധികാരത്തിലെത്തിയ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ഭരണകാലത്താണ് യൂറോപ്യന്‍മാര്‍ രാജ്യത്തേയ്ക്ക് ഒഴുകിയെത്തിയത് എന്ന് കണക്കുകള്‍. കാമറൂണ്‍ അധികാരത്തിലെത്തിയ 2010ന് ശേഷം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് കുടിയേറിയത് 981000 പേരാണ്. 2.9 മില്യണ്‍ യൂറോപ്യന്‍ കുടിയേറ്റക്കാരില്‍ പേരില്‍ 33 ശതമാനവും ഇപ്പോള്‍ ബ്രിട്ടനില്‍ താമസമാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം 240,000 യൂറോപ്യന്‍മാരാണ് യുകെയിലെത്തിയത്. ചില കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് അതിര്‍ത്തിയിലൂടെയുള്ള വര്‍ദ്ധിച്ച കുടിയേറ്റത്തിന് തടയിടുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം പാഴായെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

2014വരെ 3 മില്യണ്‍ കുടിയേറ്റക്കാര്‍ യുകെയിലെത്തി താമസം തുടങ്ങി. ഇവരില്‍ ഭൂരിഭാഗവും 1990-2013 കാലഘട്ടത്തിലാണ് എത്തിയത്.ഇതില്‍ 743000 പേര്‍ പോളണ്ടില്‍ നിന്നുമാണ്. ലിത്വാനിയ(134000), ഇറ്റലി(108000), അയര്‍ലന്‍ഡ്(108000) എന്നിങ്ങനെയാണ് .
ഡേവിഡ് കാമറൂണ്‍ അധികാരത്തിലെത്തിയ ശേഷം വന്‍ തോതിലുള്ള കുടിയേറ്റമുണ്ടായെന്നതിന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ യൂറോപ്യന്‍ അധിനിവേശത്തില്‍ തദ്ദേശിയര്‍ അസ്വസ്ഥരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 58 ശതമാനം പേരും അതിര്‍ത്തിയില്‍ കടുത്ത നിയന്ത്രണം വേണമെന്നും യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാര്‍ക്ക് തടയിടണമെന്നും ആഗ്രഹിക്കുന്നവരാണ്. അതിനിടയ്ക്കാണ് സിറിയയില്‍ നിന്നും മറ്റുമുള്ള അഭയാര്‍ഥി പ്രവാഹം. പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അതിര്‍ത്തിയില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ഏറും. യൂറോപ്പിന് പുറത്തുള്ളവര്‍ക്ക് കൂടുതല്‍ നിയന്ത്രണം കൊണ്ടുവന്ന സമയത്താണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവരുടെ ഒഴുക്ക് ശക്തമായത്‌.

 • വിദേശജോലിക്കാര്‍ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും അറ്റസ്‌റ്റേഷന്‍ സൗകര്യം
 • വിദേശത്തേക്കുള്ള നഴ്സ് റിക്രൂട്ട്മെന്‍റ്: പ്രൊട്ടക്ടര്‍ കേരളത്തിലേക്ക്
 • മോഡിയുടെ വരവ് ഗുണമായി; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി കോമണ്‍വെല്‍ത്ത് വിസ പ്രോഗ്രാം, പഠനം കഴിഞ്ഞു 2 വര്‍ഷം ജോലി
 • നാട്ടില്‍ വരാനാകാത്ത വരുമാനം കുറഞ്ഞ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ ഫ്രീ ടിക്കറ്റ്
 • നഴ്‌സുമാര്‍ക്ക് എമിഗ്രേഷന്‍ ഇളവനുവദിക്കാനാവില്ലെന്ന് കേന്ദ്രം കോടതിയില്‍
 • സെപ്റ്റംബര്‍ മുതല്‍ ബ്രിട്ടീഷ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ 10 വര്‍ഷമായി കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ലെന്ന് തെളിയിക്കണം
 • ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ യുകെയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാം
 • കുട്ടികളുടെ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഒ.സി.ഐ കാര്‍ഡും പുതുക്കേണ്ടത് നിര്‍ബന്ധം, അനാവശ്യ നിയമങ്ങള്‍ പ്രവാസികള്‍ക്ക് ചതിക്കുഴി
 • ദേവയാനിയെ വിദേശകാര്യ വകുപ്പില്‍ തിരികെയെടുത്തു; വിദേശയാത്ര നടത്താനാവില്ല
 • തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റിന് ഉത്തരവായി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway