ആരോഗ്യം

എയ്ഡ്‌സിനു പരിഹാരം വാഴപ്പത്തിലുണ്ട്; വൈദ്യശാസ്ത്രത്തില്‍ വഴിത്തിരിവ്

ലോകത്തെ വിറപ്പിക്കുന്ന മാരക രോഗമായ എയ്ഡ്‌സിന് പരിഹാരം വാഴപ്പത്തിലുണ്ടെന്ന് ഗവേഷകര്‍. പഴം നേരിട്ടു കഴിച്ചതു കൊണ്ട് പ്രയോജനമില്ല. പഴത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന പ്രോട്ടീന്‍ കഴിച്ചതുകൊണ്ടേ കാര്യമുള്ളു. പ്രോട്ടീന്‍ ഗുളികരൂപത്തില്‍ കഴിക്കണം. യു. എസ്സിലെ മിഷിഗന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍.

വാഴപ്പഴത്തില്‍ നിന്നും വേര്‍തിരിച്ചെടുത്ത ബനാന ലെക്ടിക് പ്രോട്ടീന്‍ എന്ന ഘടകമാണ് എയ്ഡ്‌സിനു മരുന്നാകുന്നത്. ബന്‍ലെക് എന്ന ചുരുക്കപ്പേരിലാണ് ഇതിനെ വിളിക്കുന്നത്. ബെന്‍ലെക്കിന് എയ്ഡ്‌സ് വൈറസ് പെരുകുന്നത് തടയാനുള്ള ശേഷിയുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

പ്രോട്ടീന്‍ അഞ്ചുവര്‍ഷം മുമ്പു തന്നെ ഗവേഷകര്‍ വേര്‍തിരിച്ചെടുത്തിരുന്നു. എന്നാല്‍, ഇതിനു ചില പാര്‍ശ്വഫലങ്ങളുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ പഠനങ്ങള്‍ നടത്തി. പാര്‍ശ്വഫലങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ ഗവേഷകര്‍ക്കു സാധിച്ചു.

എലികളില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഇനിയും ചില പരീക്ഷണങ്ങള്‍ കൂടി വേണ്ടിവരുമെന്നു ഗവേഷകര്‍ പറയുന്നു.

 • മലയാളിയുടെ കാപ്പി പ്രേമത്തിന് അംഗീകാരം; ദിവസം മൂന്നോ നാലോ കപ്പ് കാപ്പി ആരോഗ്യത്തിന് ഉത്തമം
 • പ്രമേഹം: കാരണങ്ങളും പ്രതിവിധികളും
 • ആയുര്‍വേദവും യോഗയും പ്രകൃതിചികില്‍സയും ഒരേ കുടക്കീഴില്‍ , കോട്ടയം ജില്ലയിലെ ആരോഗ്യമന്ത്ര ശ്രദ്ധേയമാകുന്നു
 • രക്തം സ്വീകരിച്ചതിലൂടെ ഇന്ത്യയില്‍ രണ്ടായിരത്തിലധികം പുതിയ എച്ച്‌ഐവി ബാധിതര്‍
 • ഹൃദയത്തെ സംരക്ഷിച്ച് ആയുസുകൂട്ടാന്‍ മെഡിറ്ററേനിയന്‍ ഭക്ഷണരീതി ശീലമാക്കൂ
 • ഉരുളകിഴങ്ങ് ഗര്‍ഭിണികളുടെ വില്ലന്‍ ! ഗര്‍ഭകാലത്ത് ഉരുളകിഴങ്ങ് കഴിക്കുന്നത്‌ പ്രമേഹത്തിന് വഴിവയ്ക്കും
 • പുരുഷന്മാരേക്കാള്‍ കുറഞ്ഞ ശമ്പളം സ്ത്രീകളെ വിഷാദ രോഗിയാക്കും!
 • മുലപ്പാല്‍ കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ഉത്തമം തേങ്ങാപ്പാല്‍; നാളികേരം ലോകത്തിന്റെ ആദരം നേടുന്നു
 • കൃത്രിമ ബീജസങ്കലനത്തിലൂടെ പട്ടിക്കുഞ്ഞുങ്ങള്‍ പിറന്നു; ചരിത്ര നേട്ടം
 • നമ്മുടെ വെളിച്ചെണ്ണ ആരോഗ്യത്തിനു ഏറ്റവും ഉത്തമം; മറ്റുള്ളവ ഹാനികരമെന്ന് ഗവേഷകര്‍ , കാന്‍സറിനും, ഹൃദ്രോഗത്തിനും കാരണമാകും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway