ആരോഗ്യം

ഗര്‍ഭിണികള്‍ മേക്കപ്പ് ചെയ്യുന്നത് കുഞ്ഞിന് ദോഷകരം; ഓട്ടിസത്തിനും കാരണമാകാം

ലണ്ടന്‍ : ഗര്‍ഭിണികള്‍ എന്തൊക്കെ ചെയ്യണം ചെയ്യരുത് എന്ന് നാട്ടിലെ പ്രായമായ സ്ത്രീകള്‍ പറയുമ്പോള്‍ ന്യൂജനറേഷന്‍ അമ്മമാര്‍ അവ പുച്ഛത്തോടെ തള്ളുകയാണ് പതിവ്. ഗര്‍ഭിണികളുടെ സൗന്ദര്യസംരക്ഷണം എല്ലാക്കാലത്തും വാദ പ്രതിവാദങ്ങള്‍ക്കു കാരണമായിട്ടുണ്ട്. സൗന്ദര്യത്തിനു മങ്ങലേക്കാതിരിക്കനായി ഗര്‍ഭിണികള്‍ മേക്കപ്പ് ഉപയോഗിച്ച് വരുന്നുണ്ട്. എന്നാല്‍ ഗര്‍ഭകാലത്ത് സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് ജനിക്കാനിരിക്കുന്ന കുട്ടിയെ ബാധിക്കുമെന്ന് ശാസ്ത്രീയ പഠനം പറയുന്നു.

സൗന്ദര്യവര്‍ധക വസ്തുക്കള്‍, ക്ലീനിങ് ഏജന്റ്, മരുന്നുകള്‍ എന്നിവ ഉപയോഗിക്കുന്നത് ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിനെ ബാധിക്കുമെന്നാണ് പഠനത്തില്‍ നിന്ന് വ്യക്തമായത്. ഇത് ഓട്ടിസത്തിനു കാരണമാകാമെന്നും കാനഡയിലെ യോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ ആരോഗ്യ ഗവേഷകര്‍ പറയുന്നു.
നമ്മള്‍ മിക്കവാറും സ്ഥിരമായി ഉപയോഗിക്കുന്ന ക്രീമുകളിലും സൗന്ദര്യവര്‍ധക വസ്തുക്കളിലും അടങ്ങിയ കെമിക്കലുകള്‍ ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാനിടയുണ്ട് എന്ന് ഗവേഷകരിലൊരാളായ പ്രഫസര്‍ ഡൊറോത ക്രോഫോര്‍ഡ് പറയുന്നു.
കോസ്മറ്റിക്‌സുകള്‍ക്കു പുറമേ ക്ലീനിങ് സോള്‍വെന്റ്‌സ്, കീടനാശിനികള്‍, ചില മരുന്നുകള്‍ എന്നിവയും ഗര്‍ഭിണികള്‍ ഉപേക്ഷിക്കണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

കെമിക്കല്‍ ഏതാണെന്നതിനപ്പുറം അത് ബാധിക്കുന്ന കാലയളവും ഇടവേളയും അളവും എല്ലാം ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ സ്വാധീനിക്കും. യൂറോപ്യന്‍ ജേണലായ ന്യൂറോസയന്‍സില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 • മലയാളിയുടെ കാപ്പി പ്രേമത്തിന് അംഗീകാരം; ദിവസം മൂന്നോ നാലോ കപ്പ് കാപ്പി ആരോഗ്യത്തിന് ഉത്തമം
 • പ്രമേഹം: കാരണങ്ങളും പ്രതിവിധികളും
 • ആയുര്‍വേദവും യോഗയും പ്രകൃതിചികില്‍സയും ഒരേ കുടക്കീഴില്‍ , കോട്ടയം ജില്ലയിലെ ആരോഗ്യമന്ത്ര ശ്രദ്ധേയമാകുന്നു
 • രക്തം സ്വീകരിച്ചതിലൂടെ ഇന്ത്യയില്‍ രണ്ടായിരത്തിലധികം പുതിയ എച്ച്‌ഐവി ബാധിതര്‍
 • ഹൃദയത്തെ സംരക്ഷിച്ച് ആയുസുകൂട്ടാന്‍ മെഡിറ്ററേനിയന്‍ ഭക്ഷണരീതി ശീലമാക്കൂ
 • ഉരുളകിഴങ്ങ് ഗര്‍ഭിണികളുടെ വില്ലന്‍ ! ഗര്‍ഭകാലത്ത് ഉരുളകിഴങ്ങ് കഴിക്കുന്നത്‌ പ്രമേഹത്തിന് വഴിവയ്ക്കും
 • പുരുഷന്മാരേക്കാള്‍ കുറഞ്ഞ ശമ്പളം സ്ത്രീകളെ വിഷാദ രോഗിയാക്കും!
 • മുലപ്പാല്‍ കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ഉത്തമം തേങ്ങാപ്പാല്‍; നാളികേരം ലോകത്തിന്റെ ആദരം നേടുന്നു
 • കൃത്രിമ ബീജസങ്കലനത്തിലൂടെ പട്ടിക്കുഞ്ഞുങ്ങള്‍ പിറന്നു; ചരിത്ര നേട്ടം
 • നമ്മുടെ വെളിച്ചെണ്ണ ആരോഗ്യത്തിനു ഏറ്റവും ഉത്തമം; മറ്റുള്ളവ ഹാനികരമെന്ന് ഗവേഷകര്‍ , കാന്‍സറിനും, ഹൃദ്രോഗത്തിനും കാരണമാകും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway