ഇമിഗ്രേഷന്‍

മോഡിയുടെ വരവ് ഗുണമായി; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി കോമണ്‍വെല്‍ത്ത് വിസ പ്രോഗ്രാം, പഠനം കഴിഞ്ഞു 2 വര്‍ഷം ജോലി

ലണ്ടന്‍: ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ തൊഴില്‍വിസ പ്രശ്‌നത്തില്‍ പരിഹാരം. ഏതെങ്കിലും ബ്രിട്ടീഷ് സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ടുവര്‍ഷത്തേക്കുള്ള തൊഴില്‍വിസ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ഇന്ത്യയില്‍നിന്ന് ബ്രിട്ടനിലേക്ക് വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് മേയറുടെ പ്രസ്താവന.
പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ യു.കെ സന്ദര്‍ശനവേളയില്‍ ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ നേരിടുന്ന വിസ സംബന്ധിയായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
കോമണ്‍വെല്‍ത്ത് തൊഴില്‍വിസയെന്ന പുതിയ സംവിധാനം സംബന്ധിച്ച് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കും. അതിനുപുറമേ സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മാത്സ് (എസ്.ടി.ഇ.എം) ബിരുദധാരികള്‍ക്ക് രണ്ടുവര്‍ഷത്തെ പ്രത്യേക തൊഴില്‍വിസ അനുവദിക്കണമെന്നമെന്ന ശുപാര്‍ശയും അദ്ദേഹം അവതരിപ്പിക്കും.
പരീക്ഷണാര്‍ഥം ആദ്യം ഇന്ത്യക്കാര്‍ക്കുമാത്രമായി പുതിയ കോമണ്‍വെല്‍ത്ത് തൊഴില്‍വിസ ചുരുക്കുമെന്നാണ് സൂചന. വിജയിക്കുന്നപക്ഷം മറ്റ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഇത് ലഭ്യമാക്കാമെന്നും ജോണ്‍സന്‍ പറയുന്നു. ബ്രിട്ടനില്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനമാണ്. ചൈനയും യു.എസുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇവര്‍ കഴിഞ്ഞ വര്‍ഷം 130 മില്യണ്‍ പൗണ്ടാണ് ലണ്ടനിലെ സമ്പദ് വ്യവസ്ഥയിലേക്ക് വരുമാനമുണ്ടാക്കിക്കൊടുത്തിരിക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഫീസിനത്തില്‍ 56 മില്യണ്‍ പൗണ്ടും ജീവിതച്ചെലവായി 74 മില്യണ്‍ പൗണ്ടും ചെലവാക്കുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. ഈ പണം മൂലം 1643 ജോലികള്‍ക്ക് പിന്തുണ ലഭിക്കുകയും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്.

കോമണ്‍വെല്‍ത്ത് തൊഴില്‍വിസ അനുവദിക്കുന്നതിലൂടെ യു.കെയിലേക്കുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയും അതുവഴി സര്‍വകലാശാലകള്‍ക്ക് സാമ്പത്തികനേട്ടവുമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

സമീപകാലത്തെ നിയന്ത്രണങ്ങള്‍ ഇന്ത്യയില്‍നിന്നടക്കമുള്ള മികച്ച വിദ്യാര്‍ഥികളെ ആസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിച്ചാല്‍ വിദ്യാര്‍ഥികള്‍ ലണ്ടനിലത്തെുമെന്നാണ് പ്രതീക്ഷയെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. 2010- 11 കാലത്ത് ഇവിടെയെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 39,090 ആയിരുന്നുവെങ്കില്‍ 2013-14 കാലത്ത് അത് 19,750 ആയി ചുരുങ്ങിയെന്നു ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
കോമണ്‍ വെല്‍ത്ത് വിസ പ്രോഗ്രാം ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ യുകെയിലെക്കുള്ള ഒഴുക്ക് കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

 • വിദേശജോലിക്കാര്‍ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും അറ്റസ്‌റ്റേഷന്‍ സൗകര്യം
 • വിദേശത്തേക്കുള്ള നഴ്സ് റിക്രൂട്ട്മെന്‍റ്: പ്രൊട്ടക്ടര്‍ കേരളത്തിലേക്ക്
 • കാമറൂണിന്റെ ഭരണകാലത്ത് 981000 യൂറോപ്യന്‍മാര്‍ യുകെയിലെത്തി പൊറുതിതുടങ്ങി
 • നാട്ടില്‍ വരാനാകാത്ത വരുമാനം കുറഞ്ഞ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ ഫ്രീ ടിക്കറ്റ്
 • നഴ്‌സുമാര്‍ക്ക് എമിഗ്രേഷന്‍ ഇളവനുവദിക്കാനാവില്ലെന്ന് കേന്ദ്രം കോടതിയില്‍
 • സെപ്റ്റംബര്‍ മുതല്‍ ബ്രിട്ടീഷ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ 10 വര്‍ഷമായി കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ലെന്ന് തെളിയിക്കണം
 • ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ യുകെയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാം
 • കുട്ടികളുടെ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഒ.സി.ഐ കാര്‍ഡും പുതുക്കേണ്ടത് നിര്‍ബന്ധം, അനാവശ്യ നിയമങ്ങള്‍ പ്രവാസികള്‍ക്ക് ചതിക്കുഴി
 • ദേവയാനിയെ വിദേശകാര്യ വകുപ്പില്‍ തിരികെയെടുത്തു; വിദേശയാത്ര നടത്താനാവില്ല
 • തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റിന് ഉത്തരവായി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway