ആരോഗ്യം

കൃത്രിമ ബീജസങ്കലനത്തിലൂടെ പട്ടിക്കുഞ്ഞുങ്ങള്‍ പിറന്നു; ചരിത്ര നേട്ടം

ന്യൂയോര്‍ക്ക്: ചരിത്രത്തില്‍ ആദ്യമായി കൃത്രിമ ബീജസങ്കലനത്തിലൂടെ പട്ടിക്കുട്ടികള്‍ ജന്മമെടുത്തു. ഒന്നല്ല നല്ല ചുറുചുറുക്കുള്ള ഏഴ് കുട്ടികള്‍. ന്യൂയോര്‍ക്കിലെ കോര്‍ണെല്‍ യൂണിവേഴ്‌സിറ്റി ഓഫ് വെറ്ററിനറി മെഡിസിനിലാണ് പട്ടിക്കുട്ടികളില്‍ ഐ.വി.എഫ് പരീക്ഷണം നടന്നത്. ബീഗിള്‍ വിഭാഗത്തിലും കോക്കര്‍ സ്പാനിയല്‍ വിഭാഗത്തിലുമുള്ള പട്ടികളുടെ ബീജസങ്കലനത്തിലൂടെയാണ് ഇവിടത്തെ പരീക്ഷണ ശാലയില്‍ പട്ടിക്കുഞ്ഞുങ്ങളുണ്ടായത്.
പൂച്ചകളിലും പട്ടികളിലും ഐ.വി.എഫ് നടപ്പിലാക്കാന്‍ മറ്റ് ജന്തുവര്‍ഗ്ഗങ്ങളേക്കാള്‍ ബുദ്ധിമുട്ടാണ്. ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട ശാരീരികാവസ്ഥകള്‍ വ്യത്യസ്തമാണെന്നതാണ് ഇതിന് കാരണം- പരീക്ഷണ സംഘത്തിലെ പ്രതിനിധി ഡോ.മാര്‍ഗരറ്റ് കസര്‍ പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന ജന്തുജാലങ്ങളുടെ സംരക്ഷണത്തിന് പുതിയ വഴി തുറന്നേക്കുമെന്ന നിലയിലാണ് ഈ നേട്ടത്തെ ലോകം നോക്കിക്കാണുന്നത്.
കൃത്രിമ ബീജസങ്കലനം മനുഷ്യനില്‍ വിജയകരമായി പരീക്ഷിച്ചത് 1978ലാണ്. എന്നാല്‍ അത് സംശയാതീതവും സുരക്ഷിതവുമായി നടത്താന്‍ വര്‍ഷങ്ങള്‍ വീണ്ടും കാത്തിരിക്കേണ്ടിവന്നു. കുട്ടികളുണ്ടാകാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കുവേണ്ടി കൃത്രിമ ബീജസങ്കലനം നടത്തി ഗര്‍ഭപാത്രത്തില്‍ സ്ഥാപിക്കുന്ന രീതിയാണ് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ അഥവാ ഐ.വി.എഫ്.

 • പ്രമേഹം: കാരണങ്ങളും പ്രതിവിധികളും
 • ആയുര്‍വേദവും യോഗയും പ്രകൃതിചികില്‍സയും ഒരേ കുടക്കീഴില്‍ , കോട്ടയം ജില്ലയിലെ ആരോഗ്യമന്ത്ര ശ്രദ്ധേയമാകുന്നു
 • രക്തം സ്വീകരിച്ചതിലൂടെ ഇന്ത്യയില്‍ രണ്ടായിരത്തിലധികം പുതിയ എച്ച്‌ഐവി ബാധിതര്‍
 • ഹൃദയത്തെ സംരക്ഷിച്ച് ആയുസുകൂട്ടാന്‍ മെഡിറ്ററേനിയന്‍ ഭക്ഷണരീതി ശീലമാക്കൂ
 • ഉരുളകിഴങ്ങ് ഗര്‍ഭിണികളുടെ വില്ലന്‍ ! ഗര്‍ഭകാലത്ത് ഉരുളകിഴങ്ങ് കഴിക്കുന്നത്‌ പ്രമേഹത്തിന് വഴിവയ്ക്കും
 • പുരുഷന്മാരേക്കാള്‍ കുറഞ്ഞ ശമ്പളം സ്ത്രീകളെ വിഷാദ രോഗിയാക്കും!
 • മുലപ്പാല്‍ കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ഉത്തമം തേങ്ങാപ്പാല്‍; നാളികേരം ലോകത്തിന്റെ ആദരം നേടുന്നു
 • നമ്മുടെ വെളിച്ചെണ്ണ ആരോഗ്യത്തിനു ഏറ്റവും ഉത്തമം; മറ്റുള്ളവ ഹാനികരമെന്ന് ഗവേഷകര്‍ , കാന്‍സറിനും, ഹൃദ്രോഗത്തിനും കാരണമാകും
 • ഗര്‍ഭിണികള്‍ മേക്കപ്പ് ചെയ്യുന്നത് കുഞ്ഞിന് ദോഷകരം; ഓട്ടിസത്തിനും കാരണമാകാം
 • എയ്ഡ്‌സിനു പരിഹാരം വാഴപ്പത്തിലുണ്ട്; വൈദ്യശാസ്ത്രത്തില്‍ വഴിത്തിരിവ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway