ആരോഗ്യം

മുലപ്പാല്‍ കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ഉത്തമം തേങ്ങാപ്പാല്‍; നാളികേരം ലോകത്തിന്റെ ആദരം നേടുന്നു

വെളിച്ചെണ്ണയും തേങ്ങാപാലും കരിക്കിന്‍വെള്ളവും ആരോഗ്യത്തിനു ഉത്തമമാണെന്ന് അടുത്തിടെ നടന്ന ആഗോള പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. കാന്‍സറിനും, ഹൃദ്രോഗത്തിനും അല്‍ഷിമേഴ്സിനും കാരണമാകുന്ന മറ്റു ഭക്ഷ്യ എണ്ണകളെ അപേക്ഷിച്ച് ഏറ്റവും ഹാനികരമല്ലാത്ത, എന്നാല്‍ ആരോഗ്യത്തിനു ഗുണകരമായത് വെളിച്ചെണ്ണയാണ് എന്ന് പഠനം ചൂണ്ടിക്കാട്ടിയിരുന്നു. കൊളസ്ട്രോള്‍ , ബ്ലഡ് പ്രഷര്‍ നില എന്നിവ കൂടാതിരിക്കാനും തടികുറയ്ക്കാനും വെളിച്ചെണ്ണ ഉത്തമം ആണെന്ന് വിദഗ്ധര്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ മറ്റൊന്ന് കൂടി. മുലപ്പാല്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ ഏറ്റവും ഉത്തമപാനീയം തേങ്ങാപ്പാലാണെന്ന് കണ്ടെത്തല്‍. പശുവിന്‍പാലിനേക്കാള്‍ നല്ലതാണ് തേങ്ങാപ്പാല്‍. പശുവിന്‍പാലിലെ ലാക്‌ടോസ് പലര്‍ക്കും ദഹിക്കാറില്ല. എന്നാല്‍, തേങ്ങാപ്പാലിന് ഈ പ്രശ്‌നമില്ലെന്ന് പഠനങ്ങള്‍ പറയുന്നു. മുലപ്പാല്‍ കഴിഞ്ഞാലുള്ള മികച്ച ആരോഗ്യപാനീയമാണ് തേങ്ങാപ്പാലെന്ന് യു.എസ്. പോഷകാഹാര വിദഗ്ധന്‍ ഡോ. ജോഷ് ആക്‌സിന്റെ പഠനങ്ങള്‍ പറയുന്നതായി നാളികേര വികസന ബോര്‍ഡ് (സിഡിബി) അറിയിച്ചു.

ശ്രീലങ്ക, മലേഷ്യ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ കുട്ടിക്ക് മുലപ്പാല്‍ ലഭിക്കാത്തപ്പോഴോ കൂടുതല്‍ ആരോഗ്യപാനീയം നല്‍കേണ്ടതുള്ളപ്പോഴോ തേങ്ങാപ്പാലാണ് ഉപയോഗിക്കുന്നതെന്ന് സിഡിബി ചെയര്‍മാന്‍ ടി.കെ. ജോസ് പറയുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തേങ്ങാപ്പാലിന് കൂടുതല്‍ പ്രചാരംനല്‍കാനുള്ള തയ്യാറെടുപ്പിലാണ് നാളികേര വികസന ബോര്‍ഡ് .നാളികേര ജ്യൂസും തേങ്ങാപ്പാലും പ്രകൃതിദത്തമായ ആരോഗ്യപാനീയമായി ഉയര്‍ത്തിക്കാട്ടാനൊരുങ്ങുകയാണ് ബോര്‍ഡ്.

സിഡിബിയുടെ കൊച്ചിയിലെ ഉത്പാദനകേന്ദ്രത്തില്‍ പാകംവന്ന നാളികേരത്തില്‍നിന്ന് ജ്യൂസ് ഉണ്ടാക്കുന്നുണ്ട്. മൂന്നുമാസത്തിനുള്ളില്‍ സംസ്ഥാനത്തിനകത്ത് ഈ ജ്യൂസ് വന്‍തോതില്‍ ഉത്പാദിപ്പിക്കാനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. വന്‍തോതില്‍ കയറ്റുമതിയുണ്ടാവും.

  • പ്രമേഹം: കാരണങ്ങളും പ്രതിവിധികളും
  • ആയുര്‍വേദവും യോഗയും പ്രകൃതിചികില്‍സയും ഒരേ കുടക്കീഴില്‍ , കോട്ടയം ജില്ലയിലെ ആരോഗ്യമന്ത്ര ശ്രദ്ധേയമാകുന്നു
  • രക്തം സ്വീകരിച്ചതിലൂടെ ഇന്ത്യയില്‍ രണ്ടായിരത്തിലധികം പുതിയ എച്ച്‌ഐവി ബാധിതര്‍
  • ഹൃദയത്തെ സംരക്ഷിച്ച് ആയുസുകൂട്ടാന്‍ മെഡിറ്ററേനിയന്‍ ഭക്ഷണരീതി ശീലമാക്കൂ
  • ഉരുളകിഴങ്ങ് ഗര്‍ഭിണികളുടെ വില്ലന്‍ ! ഗര്‍ഭകാലത്ത് ഉരുളകിഴങ്ങ് കഴിക്കുന്നത്‌ പ്രമേഹത്തിന് വഴിവയ്ക്കും
  • പുരുഷന്മാരേക്കാള്‍ കുറഞ്ഞ ശമ്പളം സ്ത്രീകളെ വിഷാദ രോഗിയാക്കും!
  • കൃത്രിമ ബീജസങ്കലനത്തിലൂടെ പട്ടിക്കുഞ്ഞുങ്ങള്‍ പിറന്നു; ചരിത്ര നേട്ടം
  • നമ്മുടെ വെളിച്ചെണ്ണ ആരോഗ്യത്തിനു ഏറ്റവും ഉത്തമം; മറ്റുള്ളവ ഹാനികരമെന്ന് ഗവേഷകര്‍ , കാന്‍സറിനും, ഹൃദ്രോഗത്തിനും കാരണമാകും
  • ഗര്‍ഭിണികള്‍ മേക്കപ്പ് ചെയ്യുന്നത് കുഞ്ഞിന് ദോഷകരം; ഓട്ടിസത്തിനും കാരണമാകാം
  • എയ്ഡ്‌സിനു പരിഹാരം വാഴപ്പത്തിലുണ്ട്; വൈദ്യശാസ്ത്രത്തില്‍ വഴിത്തിരിവ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway