ആരോഗ്യം

പുരുഷന്മാരേക്കാള്‍ കുറഞ്ഞ ശമ്പളം സ്ത്രീകളെ വിഷാദ രോഗിയാക്കും!

തുല്യ യോഗ്യതയുള്ള പുരുഷനേക്കാളും കുറവ് ശമ്പളം വാങ്ങേണ്ടി വരുന്നത് സത്രീകളില്‍ വിഷാദത്തിനു കാരണമാകുന്നുവെന്ന് പഠനം. ഒരേ യോഗ്യതയുള്ളവരില്‍തന്നെ ശമ്പള വ്യത്യാസമുണ്ടാകുമ്പോള്‍ വിഷാദ സാധ്യത രണ്ട് മടങ്ങ് വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പുരുഷനേക്കാള്‍ വിഷാദരോഗ സാധ്യത കൂടുതലാണ് ഇത്തരം സാഹചര്യത്തിലുള്ള സ്ത്രീകള്‍ക്കുള്ളത്. അതേസമയം, സഹപ്രവര്‍ത്തകന്റെ അതേ ശമ്പളം വാങ്ങുന്ന സ്ത്രീകളില്‍ വിഷാദം കാണുന്നില്ലെന്നും പഠനം പറയുന്നു.

2001-2002ല്‍ അമേരിക്കയിലെ 30നും 65നും ഇടയില്‍ പ്രായമുള്ള, ജോലി ചെയ്യുന്ന സ്ത്രീകളാണ് പഠനത്തിന് വിധേയമായത്. ശമ്പളത്തിലുള്ള ഈ വ്യത്യാസം സ്ത്രീകളില്‍ ഉത്കണ്ഠയും മറ്റ് മാനസികപ്രശ്‌നങ്ങളുമുണ്ടാക്കുന്നു. ഇത്തരത്തില്‍ ഉത്കണ്ഠയുണ്ടാകുന്നത് പുരുഷനെ അപേക്ഷിച്ച് നാല് മടങ്ങധികമാണെന്നും പഠനം പറയുന്നുണ്ട്.
സഹപ്രവര്‍ത്തകന്റെ അതേ ശമ്പളം തന്നെ ലഭിക്കുമ്പോള്‍ ഈ വിഷാദവസ്ഥക്ക് പെട്ടെന്നുതന്നെ മാറ്റമുണ്ടാകുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു.
ജോലിസ്ഥലത്ത് നിന്ന് തൊഴിലാളിക്ക് നേരിടേണ്ടിവരുന്ന ലിംഗഅസമത്വം വലിയ തോതില്‍ വിഷാദരോഗത്തിനും ഉത്കണ്ഠക്കും കാരണമാകുന്നുണ്ടെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയവരിലൊരാളായ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകവിദ്യാര്‍ഥി ജോന്‍ഥന്‍ പ്ലാറ്റ് പറയുന്നത്.
സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്ക് നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ ശമ്പളം നല്‍കി ജോലിക്ക് നിയമിക്കുന്ന സാമൂഹികാവസ്ഥ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്ലാറ്റ് പറയുന്നു. വിഷാദത്തിന്റെയും അത്യുത്കണ്ഠയുടെയും വേര് ശാരീരിക വ്യത്യാസങ്ങളിലധിഷ്ടിതമാണെന്നാണ് ഇതുവരെയുള്ള വിശ്വാസം.പക്ഷെ, പഠനം തെളിയിക്കുന്നത് ഇത് സാമൂഹികവ്യവസ്ഥയുടെകൂടി ഭാഗമാണെന്നാണ്. സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന അനീതിയാണ് ഇതിന് കാരണമെന്ന് ഗവേഷകരിലൊരാളായ കാതറിന്‍ കെയ്‌സ് പറയുന്നു.

 • മൂന്നിനം അരിയുടെ ചോറുണ്ടാല്‍ കാന്‍സര്‍ തടയാം
 • കാന്‍സറിനെ നീക്കുന്ന വാക്‌സിന്‍ എലികളില്‍ വിജയം, ഇനി മനുഷ്യരില്‍
 • മലയാളിയുടെ കാപ്പി പ്രേമത്തിന് അംഗീകാരം; ദിവസം മൂന്നോ നാലോ കപ്പ് കാപ്പി ആരോഗ്യത്തിന് ഉത്തമം
 • പ്രമേഹം: കാരണങ്ങളും പ്രതിവിധികളും
 • ആയുര്‍വേദവും യോഗയും പ്രകൃതിചികില്‍സയും ഒരേ കുടക്കീഴില്‍ , കോട്ടയം ജില്ലയിലെ ആരോഗ്യമന്ത്ര ശ്രദ്ധേയമാകുന്നു
 • രക്തം സ്വീകരിച്ചതിലൂടെ ഇന്ത്യയില്‍ രണ്ടായിരത്തിലധികം പുതിയ എച്ച്‌ഐവി ബാധിതര്‍
 • ഹൃദയത്തെ സംരക്ഷിച്ച് ആയുസുകൂട്ടാന്‍ മെഡിറ്ററേനിയന്‍ ഭക്ഷണരീതി ശീലമാക്കൂ
 • ഉരുളകിഴങ്ങ് ഗര്‍ഭിണികളുടെ വില്ലന്‍ ! ഗര്‍ഭകാലത്ത് ഉരുളകിഴങ്ങ് കഴിക്കുന്നത്‌ പ്രമേഹത്തിന് വഴിവയ്ക്കും
 • മുലപ്പാല്‍ കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ഉത്തമം തേങ്ങാപ്പാല്‍; നാളികേരം ലോകത്തിന്റെ ആദരം നേടുന്നു
 • കൃത്രിമ ബീജസങ്കലനത്തിലൂടെ പട്ടിക്കുഞ്ഞുങ്ങള്‍ പിറന്നു; ചരിത്ര നേട്ടം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway