ആരോഗ്യം

ഉരുളകിഴങ്ങ് ഗര്‍ഭിണികളുടെ വില്ലന്‍ ! ഗര്‍ഭകാലത്ത് ഉരുളകിഴങ്ങ് കഴിക്കുന്നത്‌ പ്രമേഹത്തിന് വഴിവയ്ക്കും

ലണ്ടന്‍ : ഗര്‍ഭകാലത്തിനു തൊട്ടു മുമ്പും ആരംഭത്തിലും സ്ത്രീകള്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത്‌ നല്ലതാണെങ്കിലും ഉരുളകിഴങ്ങ് കൂടുതല്‍ കഴിക്കുന്നത്‌ പ്രമേഹത്തിന് വഴിവയ്ക്കുമെന്ന് പഠനം. 15000 ഗര്‍ഭിണികളില്‍ 10 വര്‍ഷം യു എസ് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഗര്‍ഭിണികള്‍ക്ക് ഉരുള കിഴങ്ങ് വില്ലനാകുന്ന കാര്യം വ്യക്തമായത്.
ഗര്‍ഭകാല ആഹാരക്രമം പ്രമേഹത്തിലേക്ക് സ്ത്രീകളെ നയിക്കുന്നതാണ്. ആഴ്ചയില്‍ ഒരിക്കല്‍ ഉരുളകിഴങ്ങ് ഉപയോഗിച്ചാല്‍ 20 ശതമാനവും രണ്ടോ അതിലധികമോ ഉപയോഗിച്ചാല്‍ 27 ശതമാനവും പ്രമേഹം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അഞ്ചില്‍ കൂടുതലെങ്കില്‍ പ്രമേഹ സാധ്യത 50 ശതമാനം കൂടുതലാണ്.

അതേസമയം കടല, പയര്‍, ബീന്‍സ് എന്നിവ ആഴ്ചയില്‍ രണ്ടു തവണ പാകം ചെയ്ത് ഉപയോഗിക്കുന്നത് പ്രമേഹ സാധ്യത 12 ശതമാനം കുറയ്ക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു. ഗര്‍ഭധാരണത്തിന് തൊട്ടു മുമ്പുവലിയ തോതില്‍ ഉരുളകിഴങ്ങ് കഴിക്കുന്നത്‌ സ്ത്രീകളെ പ്രമേഹ രോഗികളാക്കും എന്ന് മേരിലാന്റ് നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട്‌ ഫോര്‍ ഹെല്‍ത്തിലെ ഡോ കുളിന്‍ സാംഗ് പറഞ്ഞു. ഉരുളകിഴങ്ങിനുപകരം ധാന്യങ്ങളോ പയറുകളോ വേണം ഉപയോഗിക്കാന്‍. ഇത് പ്രമേഹത്തെ പ്രതിരോധിക്കും. ടൈപ്പ്‌ 2 പ്രമേഹമാണ് ഉരുളക്കിഴങ്ങ് സമ്മാനിക്കുക.

ഉരുളകിഴങ്ങ് അമിത ഉപയോഗം തടി കൂടാനും ഗ്യാസ്ട്രബിള്‍ എന്നിവയ്ക്കും വകവയ്ക്കുമെന്നു നേരത്തെ തന്നെ പറയാറുണ്ട്‌. ബ്രിട്ടനിലെ ആറിലൊന്ന് അമ്മമാര്‍ക്കും ഗ്യാസ്ട്രബിള്‍ ഉണ്ട്. ബ്രിട്ടനില്‍ ഉരുളകിഴങ്ങ് ഉപയോഗം വളരെ കൂടുതലാണ്. വാര്‍ഷിക വില്പ്പന 2.3 ബില്യണ്‍ പൗണ്ട് ആണ്. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ ഉരുളകിഴങ്ങ് ഉപയോഗം ഗര്‍ഭിണികള്‍ക്ക് എങ്ങനെ ഹാനികരമാകുമെന്ന് പ്രതിപാദിക്കുന്നുണ്ട്.

 • മൂന്നിനം അരിയുടെ ചോറുണ്ടാല്‍ കാന്‍സര്‍ തടയാം
 • കാന്‍സറിനെ നീക്കുന്ന വാക്‌സിന്‍ എലികളില്‍ വിജയം, ഇനി മനുഷ്യരില്‍
 • മലയാളിയുടെ കാപ്പി പ്രേമത്തിന് അംഗീകാരം; ദിവസം മൂന്നോ നാലോ കപ്പ് കാപ്പി ആരോഗ്യത്തിന് ഉത്തമം
 • പ്രമേഹം: കാരണങ്ങളും പ്രതിവിധികളും
 • ആയുര്‍വേദവും യോഗയും പ്രകൃതിചികില്‍സയും ഒരേ കുടക്കീഴില്‍ , കോട്ടയം ജില്ലയിലെ ആരോഗ്യമന്ത്ര ശ്രദ്ധേയമാകുന്നു
 • രക്തം സ്വീകരിച്ചതിലൂടെ ഇന്ത്യയില്‍ രണ്ടായിരത്തിലധികം പുതിയ എച്ച്‌ഐവി ബാധിതര്‍
 • ഹൃദയത്തെ സംരക്ഷിച്ച് ആയുസുകൂട്ടാന്‍ മെഡിറ്ററേനിയന്‍ ഭക്ഷണരീതി ശീലമാക്കൂ
 • പുരുഷന്മാരേക്കാള്‍ കുറഞ്ഞ ശമ്പളം സ്ത്രീകളെ വിഷാദ രോഗിയാക്കും!
 • മുലപ്പാല്‍ കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ഉത്തമം തേങ്ങാപ്പാല്‍; നാളികേരം ലോകത്തിന്റെ ആദരം നേടുന്നു
 • കൃത്രിമ ബീജസങ്കലനത്തിലൂടെ പട്ടിക്കുഞ്ഞുങ്ങള്‍ പിറന്നു; ചരിത്ര നേട്ടം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway