വീക്ഷണം

എന്ത് കൊണ്ട് കേരളത്തില്‍ ആം ആദ്മി (ആപ്) വളരുന്നില്ല?


യുകെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി മഞ്ചെസ്റ്ററില്‍ വന്ന തോമസ്‌ ഐസക് കേരളത്തിലെ സാമൂഹിക' സാമ്പത്തിക ' വിശകലം ചെയ്തുകൊണ്ട് പറഞ്ഞു കേരളത്തില്‍ വളര്‍ന്നു വരുന്ന ഒരു ശക്തമായ വിഭാഗമാണ് വിദ്യസമ്പന്നര്‍ ആയ മദ്ധ്യവര്‍ഗം. അവരെ പരിഗണിച്ചു കൊണ്ട് കൂടി മാത്രമേ ഇനി കേരളത്തിനു മുന്‍പോട്ടു പോകാന്‍ കഴിയുകയുള്ളൂ എന്ന്. അത്തരം ഒരു സമൂഹം കേരളത്തില്‍ ഉള്ളപ്പോള്‍ അവരെ പെട്ടെന്ന് സ്വാധിനിക്കാന്‍ കഴിയുന്നത് 'ആപ്' രാഷ്ട്രീയമാണ്. കാരണം അവര്‍ പ്രതിധാനം ചെയ്യുന്നത് മദ്ധ്യവര്‍ഗ വിദ്യാസമ്പന്നരേയാണ്. എന്നാല്‍ അവരിപ്പോഴും കേരളത്തിന്‍റെ അന്തപ്പുരത്തിന് പുറത്തു നില്‍ക്കുന്നതിന്റെ കാരണം അന്വഷിച്ചാല്‍ കുറച്ചു പുറകോട്ടു നടന്നാല്‍ ആപിനും മുന്‍പ് ഉണ്ടായിരുന്ന കേരളത്തിലെ കുറെ ആം ആദ്മികളെ കാണാന്‍ കഴിയും.


ഇന്ത്യയിലെ ഏറ്റവും നല്ല ആഭ്യന്തരമന്ത്രി എന്നു അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ലാല്‍ ബഹുദൂര്‍ ശാസ്ത്രി അംഗീകാരം നല്‍കിയ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌കാര്‍ക്ക് ശക്തമായ പ്രതിരോധമായിരുന്ന പിടി ചാക്കോ 1963 ഡിസംബര്‍ മാസം 8 നു പീച്ചിക്കുള്ള യാത്രയില്‍ തൃശൂര്‍ ലൂര്‍ദ് മാതാ പള്ളി പെരുന്നാളിന് ഇടയില്‍ അദേഹത്തിന്റെ കാര്‍ ഒരു കൈവണ്ടിയില്‍ ഇടിച്ചിട്ടു നിര്‍ത്താതെ പോയി. അതില്‍ സിന്ദൂരം തൊട്ട ഒരു സ്ത്രീ ഉണ്ടായിരുന്നു എന്നും അത് ചക്കോയുടെ ഭാര്യ ആയിരുന്നില്ല എന്നും ശക്തമായ ഊഹഭോഗം പരക്കുകയും അതിന്‍റെ അടിസ്ഥാത്തില്‍ അദ്ദേഹം ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടി വന്നു.


മന്ത്രി പണി ഉപേക്ഷിച്ചു കോട്ടയത്തെ ചാമപതാലിലെ വീട്ടില്‍ എത്തിയ പിടി ചാക്കോയെ കാത്തു നിന്നത് തന്‍റെ രാഷ്ട്രിയ പ്രവര്‍ത്തനം കൊണ്ട് ഉണ്ടാക്കിയ കുറെ കടങ്ങള്‍ മാത്രമായിരുന്നു. സഞ്ചരിക്കാന്‍ സ്വന്തമായി ഒരു കാറു പോലും ഇല്ലായിരുന്നു. സുഹൃത്തുക്കള്‍ പിരിച്ചു ഒരു കാറു വാങ്ങി കൊടുത്തു. കടം വീട്ടാന്‍ തന്‍റെ വക്കില്‍ കുപ്പയം അണിഞ്ഞ ചാക്കോ പറഞ്ഞു, രാഷ്ട്രിയ കുപ്പായത്തെക്കാള്‍ മാന്യമാണ് ഈ വക്കില്‍ കുപ്പായമെന്ന്. ഇങ്ങനെ അഴിമതി രഹിതരായ കുറെ ആം ആദ്മികളെ നമുക്ക് കേരളത്തിന്‍റെ ചരിത്രത്തില്‍ കാണാന്‍ കഴിയും.


1960 കളില്‍ കേരള പ്രദേശ്‌ കോണ്ഗ്രസ് (കെപിസിസി) പ്രസിഡന്റ്‌ ആയിരുന്ന സികെ ഗോവിന്ദന്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ അഡ്മിറ്റായി. ഈ വിവരം അറിഞ്ഞു അന്നത്തെ ഒരു വലിയ ജന്മി ആയിരുന്ന കുളത്തുങ്കല്‍ പോത്തന്‍ ഒരാള്‍ വശം രണ്ടായിരം കൊടുത്തു വിട്ടു. സ്നേഹപൂര്‍വ്വം കൈപ്പറ്റിയതിനു ശേഷം ആ പണം അതെപടി കെപിസിസി ഓഫീസില്‍ കൊടുത്തു വിട്ടു രസിത് വാങ്ങിക്കുകയാണ് സികെജി ചെയ്തത്. അതുപോലെ മറ്റൊരു മുതലാളി ജോര്‍ജ് ജോസഫ്‌ കൊട്ടുകാപിള്ളി ഒരു കൂട പഴങ്ങളും ആയിട്ടാണ് സികെജിയെ കാണാന്‍ വന്നത്. അതും അദേഹം സ്നേഹ പൂര്‍വ്വംവാങ്ങി കൊട്ടുകാപിള്ളി പോയികഴിഞ്ഞപ്പോള്‍ അവിടുത്തെ പാവപെട്ട രോഗികള്‍ക്ക് വിതരണം ചെയ്തു .

മറ്റൊരു ആം ആദ്മി എട്ടാം ക്ലാസ്സ്‌ പാസ്സായി കഴിഞ്ഞപ്പോള്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കാന്‍ പോകാന്‍ പുസ്തകം വാങ്ങാന്‍ പണം ഇല്ലാത്തത് കൊണ്ട് പഠനം നിര്‍ത്താം എന്നു ചിന്തിച്ചിരുന്ന കുട്ടിയുടെ മുന്‍പിലേക്ക് സഹോദരിയും കന്യാസ്ത്രിയും ആയ ഇന്‍ഫെന്റ്റ് ട്രീസ കടന്നുവന്നു. അവര്‍ വാങ്ങി കൊടുത്ത പുസ്തകം കൊണ്ട് പഠനം തുടര്‍ന്ന് സ്കോളര്‍ഷിപ്പ്‌നേടി എറണാകുളം മഹാരാജാസിന്‍റെയും എറണാകുളം ലോ കോളേജ്ന്‍റെയും അഭിമാനമായി മാറി ,കെ സ് യു വിന്‍റെയും യൂത്ത് കോണ്‍ഗ്രസ്‌ന്‍റെ ,കെ പി സി സി യുടെയും പ്രസിഡണ്ട്‌ ആയ അറക്കപറമ്പില്‍ കുര്യന്‍ മകന്‍ ആന്റണി എന്ന എ കെ ആന്റണി. മുപ്പത്തിയാറാം വയസില്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി ആകാന്‍ ആഗ്രഹിക്കാതെ കേന്ദ്ര നേതാക്കന്‍മാരുടെ സമ്മര്‍ദംമൂലം ഇന്ത്യ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തശേഷം പുറത്തുവന്ന ആന്റണിയെ കാത്ത് ശിപായി കാറിന്‍റെ ഡോര്‍ തുറന്നു പിടിച്ചു നില്‍പ്പുണ്ടായിരുന്നു. ശിപായിയോട് ചെവിയില്‍ സ്നേഹത്തോടെ പറഞ്ഞു എനിക്ക് കൈയുണ്ടെല്ലോ ഞാന്‍ തുറന്നോളം.
പിന്നിട് വലിയ മന്ത്രി മന്ദിരത്തില്‍ നിന്നും മാറി റസിഡന്‍സി കോംബ്ലെക്സിലെ ഒരു ചെറിയറൂമില്‍ താമസിച്ചു സാധാരക്കാര്‍ മാത്രം കഴിക്കുന്ന സെക്രെട്ടറിയെറ്റിലെ കാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ചു രാജ്യം ഭരിച്ചു.

സ്വികരണ സമ്മേളനങ്ങളില്‍ തോര്‍ത്തുകള്‍ മാത്രം സ്വികരിക്കുന്ന ആന്റണി മുഖ്യമന്ത്രി ആകുന്നതിനു മുന്‍പ് സ്വികരിച്ച ആയിരം തോര്‍ത്ത്‌കള്‍ കുഷ്ഠരോഗാശുപത്രിക്ക് നല്‍കി.

രാജി വച്ചപ്പോള്‍ തന്‍റെ തോള്‍ സഞ്ചിയും അതിലെ കുറെ പുസ്തകവും പിന്നെ അമ്മയുടെ ഒരു ഫോട്ടോയും മാത്രം മുഖ്യമന്ത്രിയുടെ മുറിയില്‍ നിന്നും എടുത്തു തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും വണ്ടി കയറി എറണാകുളതെ ചെറിയ മുറിയില്‍ പോയി താമസിച്ച ആന്റണി എന്ന മനുഷ്യനും ഒരു ആം ആദ്മിയുടെ മുഖം കേരളത്തിന്‌ നല്‍കി. പിന്നിട് കേരളത്തിലും കേന്ദ്രത്തിലും എല്ലാം മന്ത്രി ആയപ്പോഴും ലളിത ജീവിതം പുലര്‍ത്തി എന്നും അഴിമതി രഹിതനായി ജീവിക്കുന്നു .


കേരളം കണ്ട ഏറ്റവും പ്രഗല്‍ഭനായ മുഖ്യമന്ത്രി എന്നു ഡോ.ബാബു പോള്‍ വിളിച്ച സി അച്ചുതമേനോന്‍, അദ്ദേഹവും ഒരു ആം ആദ്മി തന്നെ ആയിരുന്നു. വിജു വി നായര്‍ എന്ന എഴുത്തുകാരന്‍ കലാകൌമുദിയില്‍ എഴുതിയത് ഓര്‍ക്കുന്നു. ഒരിക്കല്‍ അദ്ദേഹം വിദ്യാര്‍ഥി ആയിരുന്നപ്പോള്‍, ട്രാന്‍സ്പോര്‍ട്ട് സമരം പ്രഖ്യാപിച്ചു. അപ്പോള്‍ ചങ്ങനാശ്ശേരി ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡില്‍ നിന്നും ഒരു സ്യൂട്ട്‌കേയ്സും പിടിച്ചു സി അച്യുതമേനോന്‍ എന്ന പഴയ മുഖ്യമന്ത്രി റെയില്‍വേ സ്റ്റേഷനെ ലക്‌ഷ്യം വച്ച് നടന്നു പോകുന്നു. പുറകെ ചെന്ന് സര്‍ ഞാന്‍ സൂട്ട്കേയിസ് പിടിക്കട്ടെ എന്നു ചോദിച്ചപ്പോള്‍ വേണ്ട ഞാന്‍ പിടിച്ചോളാം എന്നു പറഞ്ഞു നിര്‍ബന്ധിച്ചപ്പോള്‍ സ്യൂട്ട്‌കേസ് പിടിക്കാന്‍ സമ്മതിച്ചു. അദ്ദേഹം വളരെ അഭിമാനത്തോടെ ആ സ്യൂട്ട്‌കേസ് പിടിച്ചു റെയില്‍വേ സ്റ്റേഷന്‍ വരെ നടന്നു അദ്ദേഹത്തെ ട്രെയിന്‍ കയറ്റി തിരുവനന്തപുരത്തിനു വിട്ടു. കേരളം കണ്ട ധീക്ഷണ ശാലിയായ മുഖ്യമന്ത്രി ഇ എംഎസും ഒരു ആം ആദ്മി തന്നെ ആയിരുന്നു വിഎം സുധീരനനും പി കെ വാസുദേവന്‍‌ നായരും എ കെ ജി യും ടി എന്‍ പ്രതാപനും അടങ്ങുന്ന ആംആദ്മികള്‍ കേരളത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇവരൊക്കെ ഒഴുത് മറിച്ച മണ്ണില്‍ കേരളത്തില്‍ എളുപ്പം ആം ആദ്മി വളരും എന്നു വിശ്വസിക്കാന്‍ കഴിയില്ല .

  • താര ദൈവങ്ങളെ ഇനി നമുക്ക് ഭൂമിയിലേക്ക് ഇറക്കിവയ്ക്കാം
  • പേടിക്കണം ബ്ലൂവെയില്‍ എന്ന മരണക്കളിയെ ...
  • ഈ വാട്സാപ്പ് സന്ദേശം ഉണ്ടാക്കിയ രാജ്യസ്നേഹിക്കു സലൂട്ട്
  • കേരളത്തിലേത് ആതുരാലയങ്ങളോ അറവു ശാലകളോ!
  • 2039ല്‍ കോട്ടയത്ത് നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ആകാശയാത്രയില്‍ കണ്ട കാഴ്ചകള്‍ ..
  • ഇന്ത്യക്കാരുടെ ഇംഗ്ലണ്ട് സാധ്യതകള്‍ തകര്‍ന്നതിനെപ്പറ്റി ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ പ്രഭാകര്‍ജി - ടോം ജോസിന്റെ ലേഖനം
  • ബാര്‍കോഴയിലെ യഥാര്‍ത്ഥ പ്രതിയെ ജനം തോല്‍പ്പിച്ചു, മാണിയെ കൊല്ലാക്കൊല ചെയ്തു; കോണ്‍ഗ്രസിനെതിരെ 'പ്രതിച്ഛായ'; പുറത്തുപോകാനുറച്ചു മാണിഗ്രൂപ്പ്
  • സാധാരണക്കാരുടെകൂടെ സമയം ചെലവിടാന്‍ കൊതിക്കുന്ന യുകെയിലെ അസാധാരണക്കാരനായ ഒരു മലയാളി ഡോക്ടര്‍
  • ബ്രിട്ടണ്‍ യൂറോപ്പിന് പുറത്തുപോയാല്‍ എന്തൊക്കെ സംഭവിക്കും? മലയാളികളുടെ അവസ്ഥയെന്താവും?-ടോം ജോസിന്റെ ലേഖനം
  • മുന്‍ മന്ത്രിയും കേരളാ കോണ്‍. നേതാവുമായ ടിഎസ് ജോണ്‍ അന്തരിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway