ഇമിഗ്രേഷന്‍

വിദേശത്തേക്കുള്ള നഴ്സ് റിക്രൂട്ട്മെന്‍റ്: പ്രൊട്ടക്ടര്‍ കേരളത്തിലേക്ക്

ന്യൂഡല്‍ഹി: വിദേശത്തേക്കുള്ള നഴ്സ് റിക്രൂട്ട്മെന്‍റിന് നിയന്ത്രണം കൊണ്ടുവന്നതു വഴിയുള്ള പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ്സിനെ കേരളത്തിലേക്ക് അയക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നഴ്സുമാരുടെയും രക്ഷിതാക്കളുടെയും പ്രതിനിധികളുമായി ആശയവിനിമയം നടത്തി ഉടനടി വിഷയത്തില്‍ തീരുമാനമെടുക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ്സിന്‍െറ സന്ദര്‍ശന തീയതി തീരുമാനിച്ചിട്ടില്ല.

നഴ്സുമാരുടെ റിക്രൂട്ട്മെന്‍റും നിയമന നടപടികളും മാസങ്ങളായി തടസ്സപ്പെട്ട വിഷയം വീണ്ടും ശ്രദ്ധയില്‍പെടുത്താനാണ് സുഷമ സ്വരാജിനെ മുഖ്യമന്ത്രി കണ്ടത്. റിക്രൂട്ട്മെന്‍റിലെ തെറ്റായ പ്രവണതകള്‍ മുന്‍നിര്‍ത്തി കേന്ദ്രം നിയന്ത്രണം കൊണ്ടുവന്നതിന്‍െറ ഉദ്ദേശ്യശുദ്ധി സംസ്ഥാന സര്‍ക്കാര്‍ ചോദ്യംചെയ്യുന്നില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍, ബദല്‍ സംവിധാനം ഉണ്ടാക്കാന്‍ തീരുമാനിച്ചത് ഫലപ്രദമായിട്ടില്ല.ഉദ്യോഗാവസരം നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികള്‍ കിട്ടുന്നതായി കേന്ദ്രമന്ത്രിയെ അറിയിച്ചുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 • വിദേശജോലിക്കാര്‍ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും അറ്റസ്‌റ്റേഷന്‍ സൗകര്യം
 • മോഡിയുടെ വരവ് ഗുണമായി; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി കോമണ്‍വെല്‍ത്ത് വിസ പ്രോഗ്രാം, പഠനം കഴിഞ്ഞു 2 വര്‍ഷം ജോലി
 • കാമറൂണിന്റെ ഭരണകാലത്ത് 981000 യൂറോപ്യന്‍മാര്‍ യുകെയിലെത്തി പൊറുതിതുടങ്ങി
 • നാട്ടില്‍ വരാനാകാത്ത വരുമാനം കുറഞ്ഞ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ ഫ്രീ ടിക്കറ്റ്
 • നഴ്‌സുമാര്‍ക്ക് എമിഗ്രേഷന്‍ ഇളവനുവദിക്കാനാവില്ലെന്ന് കേന്ദ്രം കോടതിയില്‍
 • സെപ്റ്റംബര്‍ മുതല്‍ ബ്രിട്ടീഷ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ 10 വര്‍ഷമായി കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ലെന്ന് തെളിയിക്കണം
 • ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ യുകെയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാം
 • കുട്ടികളുടെ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഒ.സി.ഐ കാര്‍ഡും പുതുക്കേണ്ടത് നിര്‍ബന്ധം, അനാവശ്യ നിയമങ്ങള്‍ പ്രവാസികള്‍ക്ക് ചതിക്കുഴി
 • ദേവയാനിയെ വിദേശകാര്യ വകുപ്പില്‍ തിരികെയെടുത്തു; വിദേശയാത്ര നടത്താനാവില്ല
 • തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റിന് ഉത്തരവായി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway