ഇമിഗ്രേഷന്‍

വിദേശജോലിക്കാര്‍ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും അറ്റസ്‌റ്റേഷന്‍ സൗകര്യം

കൊച്ചി: വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സൗകര്യം കേരളത്തിലും. അറ്റസ്റ്റേഷന്‍ നടപടികള്‍ വികേന്ദ്രീകൃതമാക്കാനുള്ള ശുപാര്‍ശ വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചതോടെയാണിത്. കൊച്ചി, തിരുവനന്തപുരം റീജണല്‍ പാസ്‌പേര്‍ട്ട് ഓഫീസുകളില്‍ ഇനി അറ്റസ്റ്റേഷന്‍ ലഭ്യമാകും. വിദേശകാര്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

വിദേശത്തേയ്ക്ക് ജോലി തേടിപോകുന്ന ഉദ്യോഗാര്‍ത്ഥികളുടെ വിദ്യാഭ്യാസ രേഖളും മറ്റ് വ്യക്തിപരമായ രേഖളും നോര്‍ക്കക്ക് പുറമെ കേന്ദ്ര വിദേശകാര്യമന്ത്രാലയവും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.


നിലവില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷന്‍ സെല്ലിലും ചെന്നൈ, ഗുവഹാട്ടി, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ള കേന്ദ്രങ്ങളിലും മാത്രമായിരുന്നു അറ്റസ്റ്റേഷന്‍ നടപടികള്‍. ജൂണ്‍ ഒന്നു മൂതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. വിശദമായ അഭിപ്രായം അറിയിക്കാന്‍ റീജിനല്‍ പാസ്‌പോര്‍ട്ട ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം റീജണല്‍ പാസ്പോര്‍ട്ട് ഓഫീസിലെ സ്ഥലപരിമിതി പരിഹരിച്ച ശേഷമെ അവിടുത്തെ അറ്റസ്റ്റേഷന്‍ നടപടികള്‍ തുടങ്ങൂ. കേരളത്തില്‍നിന്നും ലക്ഷ്വദ്വീപില്‍ നിന്നുമായി എട്ട് ലക്ഷത്തോളം അപേക്ഷകളാണ് പ്രതിവര്‍ഷം കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്നത്. ഈ അപേക്ഷകളില്‍ ഇനി റീജണല്‍ പാസ്പോര്‍ട്ട് ഓഫീസുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാനാവും.

 • വിദേശത്തേക്കുള്ള നഴ്സ് റിക്രൂട്ട്മെന്‍റ്: പ്രൊട്ടക്ടര്‍ കേരളത്തിലേക്ക്
 • മോഡിയുടെ വരവ് ഗുണമായി; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി കോമണ്‍വെല്‍ത്ത് വിസ പ്രോഗ്രാം, പഠനം കഴിഞ്ഞു 2 വര്‍ഷം ജോലി
 • കാമറൂണിന്റെ ഭരണകാലത്ത് 981000 യൂറോപ്യന്‍മാര്‍ യുകെയിലെത്തി പൊറുതിതുടങ്ങി
 • നാട്ടില്‍ വരാനാകാത്ത വരുമാനം കുറഞ്ഞ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ ഫ്രീ ടിക്കറ്റ്
 • നഴ്‌സുമാര്‍ക്ക് എമിഗ്രേഷന്‍ ഇളവനുവദിക്കാനാവില്ലെന്ന് കേന്ദ്രം കോടതിയില്‍
 • സെപ്റ്റംബര്‍ മുതല്‍ ബ്രിട്ടീഷ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ 10 വര്‍ഷമായി കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ലെന്ന് തെളിയിക്കണം
 • ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ യുകെയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാം
 • കുട്ടികളുടെ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഒ.സി.ഐ കാര്‍ഡും പുതുക്കേണ്ടത് നിര്‍ബന്ധം, അനാവശ്യ നിയമങ്ങള്‍ പ്രവാസികള്‍ക്ക് ചതിക്കുഴി
 • ദേവയാനിയെ വിദേശകാര്യ വകുപ്പില്‍ തിരികെയെടുത്തു; വിദേശയാത്ര നടത്താനാവില്ല
 • തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റിന് ഉത്തരവായി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway