വീക്ഷണം

വെയില്‍സിലേയ്ക്ക് പോകൂ; ഇടുക്കിയും മറയൂരും കാല്‍വരിമൗണ്ടും രാമക്കല്‍മേടും കാണാം- ടോം ജോസിന്റെ യാത്രാവിവരണം

വെയില്‍സ് എന്നു കേട്ടാല്‍ കുറെച്ചെങ്കിലും രാഷ്ട്രീയം ശ്രദ്ധിക്കുന്ന ഒരു മലയാളിയുടെ മനസില്‍ ആദ്യമായി ഓടിയെത്തുന്നത്‌ ഏലംകുളത്തുമനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് അഥവാ ഇഎംഎസ് എന്നു ഇന്ത്യമുഴുവന്‍ അറിയപ്പെട്ടിരുന്ന രാഷ്ട്രിയ ഭീഷ്മാചാര്യന്‍റെ വാക്കുളായരിക്കും. അദ്ദേഹം പറഞ്ഞത്, കുമാരനാശാന്‍ സൃഷ്ടികള്‍ നടത്തിയത് വെയില്‍സ് രാജകുമാരനില്‍ നിന്ന് പട്ടും വളയും വാങ്ങുന്നന്നതിനു വേണ്ടിയായിരുന്നു, അല്ലാതെ സാമൂഹിക മാറ്റത്തെ ലാക്കാക്കി ആയിരുന്നില്ല എന്നാണ്‌. ഈ പ്രസ്താവന വലിയ കോളിളക്കമാണ് കേരളത്തില്‍ സൃഷ്ടിച്ചത്. ആ കാലത്താണ് ഞാനും ആദ്യമായി വെയില്‍സിനെ പറ്റി കേട്ടത് .


വെയില്‍സ് ഭരിച്ചിരുന്ന ഭരണാധികാരി അറിയപ്പെട്ടിരുന്നത് TYWYSOG എന്നായിരുന്നു ഇതിന്‍റെ വെയില്‍സ് ഭാഷയിലുള്ള അര്‍ഥം രാജകുമാരന്‍ എന്നായിരുന്നു. പിന്നിട് ഇംഗ്ലീഷ് രാജാവ്‌ ആയിരുന്ന എഡ്വേര്‍ഡ് ഒന്നാമന്‍ 1301 ല്‍ വെയില്‍സ് കിഴ്പ്പെടുത്തി ഏകീകരിച്ചു. തന്‍റെ മൂത്തമകന്‍ എഡ്വാര്‍ഡ് രാജകുമാരനെ വെയില്‍സിന്‍റെ ഭരണാധികാരിയായി പ്രഖൃാപിച്ചു. അങ്ങനെ വെയില്‍സ് യുകെയുടെ ഭാഗമായി. എന്നാല്‍ ഇന്നു കാലം മാറി. ജനാധിപത്യം വികസിച്ചപ്പോള്‍ വെയില്‍സ് നമ്മുടെ കേരളം പോലെ യുകെയിലെ ഒരു സംസ്ഥാനവും അവര്‍ക്ക് പ്രത്യേകകമായി വെയില്‍സ് അസംബ്ലിയും നിലവില്‍ ഉണ്ട്.

വെയില്‍സില്‍ ഹോളിഡേക്ക് പോകുന്നതിനു മുന്‍പ് തന്നെ അവിടെ പോയ സുഹൃത്തുക്കളോട് വിവരങ്ങള്‍ അന്വഷിച്ച് അറിഞ്ഞതില്‍, വെയില്‍സ് ഇംഗ്ലണ്ടില്‍ നിന്നും വളരെ വ്യത്യസ്തമാണ് എന്നു മനസിലായി. അവിടെ മലകളും താഴ്വാരങ്ങളുമാണ് എന്നു അറിഞ്ഞിരുന്നു. അപ്പോള്‍ മനസ്സില്‍ തോന്നിയത് ഇടുക്കിയില്‍നിന്നും വരുന്ന ഞങ്ങള്‍ക്ക് എന്ത് മല എന്നായിരുന്നു . അങ്ങനെ ഞങ്ങള്‍ വെയില്‍സിലെ ട്രമഡോഗ് എന്ന സ്ഥലത്തെ ലക്ഷൃംവച്ച് യാത്ര തുടങ്ങി. ലിവര്‍പൂളില്‍ നിന്നും മൂന്നു മണിക്കൂര്‍ ഡ്രൈവാണ് ട്രമഡോഗിലേക്ക്. യാത്ര ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങള്‍ വെയില്‍സ് അതിര്‍ത്തിയില്‍ ചെന്നു. പിന്നിട് റോഡുകളില്‍ വച്ചിരിക്കുന്ന സൈന്‍ ബോര്‍ഡുകളില്‍ എല്ലാം ഇംഗ്ലീഷ് ഭാഷയും വെല്‍ച്ചു ഭാഷയും കാണാം അവിടെ നിന്നും കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ മുതല്‍ ഇടുക്കിയിലെ മൂന്നാര്‍ പ്രദേശത്ത് കൂടി യാത്ര ചെയ്യുന്ന പ്രതീതിയാണ് അനുഭവപ്പെട്ടത് .

കിഴ്ക്കാം തൂക്കായ മലകളുടെ ഇടയിലൂടെ ഒറ്റ ലൈനില്‍ മാത്രം ഡ്രൈവ് ചെയ്യാവുന്ന റോഡുകള്‍ . താഴേക്ക് നോക്കിയാല്‍ കൊക്കകള്‍ .റോഡിന്‍റെ സൈഡില്‍ സേഫ്റ്റി ബാരിയറുകള്‍ നിര്‍മിച്ചിരിക്കുന്നത് കല്ലുകള്‍ കൊണ്ട്. അതും നമ്മുടെ നാട്ടിലെ കൈയ്യാലകള്‍പോലെ. പോയവഴിയില്‍ ഒരു അപകടം നടന്നത് കൊണ്ട് വഴി പോലീസ് ബ്ലോക്ക്‌ ചെയ്തിരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് കുറച്ചു കറങ്ങിയാണ് ട്രമഡോഗില്‍ എത്താന്‍ കഴിഞത്. ഞങള്‍ ചെല്ലുന്നതിനു മുന്‍പ് തന്നെ സുഹൃത്തുക്കള്‍ എല്ലാം അവിടെ എത്തിയിരുന്നു. ഞങ്ങള്‍ താസിച്ച സ്നോടെന്‍ ലോഡ്ജ്‌ 'ലോറന്‍സ് ഓഫ് അറേബിയ' എന്നുപറയുന്ന പ്രസിദ്ധനായ പട്ടാളഓഫീസര്‍ ജനിച്ച വീടായിരുന്നു .


ലോഡ്ജിനു മുന്‍പിലെ ഗ്രൌണ്ടില്‍ ഇറങ്ങി നിന്ന് ചുറ്റും നോക്കിയപ്പോള്‍ ഇടുക്കിയിലെ പോലെ ഭീമാകാരന്‍മാരായ മലകളാണ് കണ്ടത്. ശരിക്കും മലകളാല്‍ ചുറ്റപ്പെട്ട മറയൂരില്‍ നില്‍ക്കുന്ന ഒരു പ്രതീതി ആണ് അനുഭവപ്പെട്ടത്‌ .

പിറ്റേദിവസം പത്തുമണിയോടുകൂടി ഞങ്ങള്‍ മലയില്‍കൂടി പോകുന്ന ഹില്‍ ട്രെയിനില്‍ കയറാന്‍ തൊട്ടടുത്തുള്ള ചെറിയ ടൌണില്‍ പോയി ട്രെയിന്‍ കയറി യാത്ര തുടങ്ങി. ഒരു കുടുംബത്തിനു 27 പൗണ്ട് ആയിരുന്നു ചാര്‍ജ്. ട്രെയിന്‍ മലകളില്‍ കൂടി പോകുമ്പോള്‍ അകലെ ഇടുക്കിയിലെ പാല്‍കുളം മേട് പോലെ ഉള്ള മലകളും അരുവികളും, അതുപോലെതന്നെ രാമകല്‍മേട്, കാല്‍വരിമൌണ്ട് പോലെയുള്ള ബ്രുഹുത്തായ മലകള്‍ കൂടാതെ ഇടതൂര്‍ന്നമരങ്ങളും വനവും ഒക്കെ കാണാമായിരുന്നു. ട്രെയിനിന്‍റെ ഒരു ബോഗിയില്‍ ഞങ്ങള്‍ മാത്രമായിരുന്നു ഉണ്ടായരുന്നത്. അതുകൊണ്ട് തന്നെ ഞങ്ങള്‍ മലയാളം പാട്ടുകള്‍ പാടിയാണ് പോയത്. ട്രയിനില്‍ നിന്നും ഇറങ്ങി കാട്ടിലൂടെ നടന്നു മലമുകളില്‍ ഉള്ള ഒരു തടാകം കണ്ടു. കാട്ടിലൂടെയുള്ള യാത്ര ഇടുക്കിക്കാരായ ഞങ്ങള്‍ക്ക് പുതുമയല്ലങ്കിലും ഇംഗ്ലണ്ടില്‍ വന്നതിനു ശേഷം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായത്.

ട്രെയിന്‍ യാത്ര കഴിഞ്ഞു വന്നു ഞങ്ങള്‍ ട്രമഡോഗിലെ റോഡുകളില്‍ കൂടി നടന്നു. ഒരു പശു വളര്‍ത്തല്‍ ഫാം കണ്ടു. അവിടെ അടുത്ത് തന്നെയുള്ള ഒരു ചെറിയ പള്ളിയും കണ്ടു തിരിച്ചു വന്നു.

അടുത്ത ദിവസം ഞായറാഴ്ച്ചയായിരുന്നു എല്ലാവര്‍ക്കും പള്ളിയില്‍ പോകണം എന്നു പറഞ്ഞു. എനിക്കും ഒരു ഗ്രാമിണപള്ളി കാണണം എന്നുണ്ടായിരുന്നു. അങ്ങനെ ഇന്റര്‍നെറ്റില്‍ നോക്കി കുര്‍ബാനയുള്ള പള്ളി കണ്ടുപിടിച്ചു. വളരെ ചെറിയ ഒരു ഗ്രാമത്തിലായിരുന്നു പള്ളി, പുറത്തു നിന്നും നോക്കിയാല്‍ പള്ളിയാണ് എന്നു തോന്നില്ല. അകെ കുര്‍ബാനയില്‍ പങ്കെടുത്തത് 25 താഴെ ആളുകള്‍ . അതും പ്രായം ചെന്നവര്‍മാത്രം , ഇംഗ്ലീഷ് ഭാഷയിലും വേല്‍ച്ചു ഭാഷയിലും പ്രാര്‍ത്ഥനകള്‍ ചെല്ലുന്നുണ്ട്. അതുകൊണ്ട് തന്നെ കുര്‍ബാനയുടെ സമയം ഒരു മണിക്കൂര്‍ വരും. കുര്‍ബാന ചൊല്ലിയത് ഒരു റിട്ടയര്‍ ചെയ്ത ബിഷപ്പായിരുന്നു. കുര്‍ബാന കഴിഞ്ഞപ്പോള്‍ എല്ലാവരും ഞങ്ങളുമായി സംസാരിച്ചു. വളരെ നല്ല പെരുമാറ്റമാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത് . കുര്‍ബാന കഴിഞ്ഞപ്പോള്‍ പലരും ബിഷപ്പ്നെ കൊണ്ട് കുട്ടികളെ അനുഗ്രഹിപ്പിച്ചു. മറ്റു ചിലര്‍ ബിഷപ്പിന്റെ കൂടെ നിന്നു ഫോട്ടോഎടുത്തു .അവിടെ നിന്നു നോക്കിയാലും ഭിമാകാരമായ മലകളും താഴ്വാരങ്ങളും കാണാമായിരുന്നു അവയെല്ലാം മനോഹരമായി സംരക്ഷിച്ചു നിര്‍ത്തി മുന്‍പോട്ടു പോകുന്നതില്‍ അവര്‍ കാണിക്കുന്ന ശുഷ്കാന്തികണ്ടു പഠിക്കേണ്ടതാണ് .

തിരിച്ചു ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് വന്നതിനു ശേഷം തൊട്ടടുത്തുള്ള ബീച്ച് കാണാന്‍ പോയി. ബീച്ചിന്റെ ഒരു പ്രത്യേകത അടുത്ത് വരെ വണ്ടി ഡ്രൈവ് ചെയ്തുകൊണ്ട് പോകാമായിരുന്നു. അവിടെ എല്ലാവരും വെള്ളത്തില്‍ നീന്തി. അതിനുശേഷം തിരിച്ചു വന്നു കുട്ടികളുമൊത്ത് വിവിധകല പരിപാടികളുമായി സമയം ചിലവിട്ടു .

വെയില്‍സ് ഇംഗ്ലണ്ടില്‍ നിന്നും വളരെ വ്യത്യസ്തമാണ്‌. ഭൂപ്രകൃതി കൊണ്ട് മലയും കുന്നുകളുമാണ് വെയില്‍സ്. ഇംഗ്ലണ്ട് നിരന്ന പ്രദേശമാണ്. ജനസംഖ്യ ഇംഗ്ലണ്ടിനെ അപേക്ഷിച്ച് വളരെ കുറവാണ്. ഇംഗ്ലണ്ടിലെ പ്രധാന ഹോളിഡേ കേന്ദ്രമാണിത്. പ്രകൃതിയെ മനോഹരമായി സംരക്ഷിക്കുന്നത് കൊണ്ടാണ് ആളുകളെ ഇതുപോലെ ആകര്‍ഷിക്കാന്‍ കഴിയുന്നത്‌ . റോഡുകളും പട്ടണങ്ങളും എല്ലാം ശുചിത്വത്തോടെ സൂക്ഷിക്കുന്നതില്‍ അവര്‍ കാണിക്കുന്ന കൃത്യത മാതൃകപരമാണ്. ഈ നാലുദിവസത്തെ ഈ ഹോളിഡേയ്ക്ക് ഒരു കുടുംബത്തിനു ആകെ ചിലവായത് 345 പൗണ്ട് മാത്രമാണ്. ഏഴു ഫാമിലിയാണ് പങ്കെടുത്തത്.

 • കാണപ്പെട്ട ദൈവങ്ങളെ മാറ്റി നിര്‍ത്തി കാണാത്ത ദൈവങ്ങള്‍ക്ക് പിന്നാലെ പായുന്നവര്‍ ...
 • ഇന്ത്യയിലെ നോട്ടു നിരോധനം ബാക്കിവച്ചത്...
 • എന്താണ് ഈ മലയാളികള്‍ ഇങ്ങനെ!
 • വിവാഹം - തലമുറകളിലൂടെ മാറുന്ന സങ്കല്‍പ്പങ്ങള്‍
 • ലിവര്‍പൂളിലെ ആന്റോ ജോസിന്റെ പിതാവ് ജോസ് വര്‍ഗിസ് എഴുതിയ 'ഒരു കുടിയേറ്റക്കാരന്റെ ഓര്‍മ്മകുറിപ്പുകള്‍ ' ഒരവലോകനം
 • താര ദൈവങ്ങളെ ഇനി നമുക്ക് ഭൂമിയിലേക്ക് ഇറക്കിവയ്ക്കാം
 • പേടിക്കണം ബ്ലൂവെയില്‍ എന്ന മരണക്കളിയെ ...
 • ഈ വാട്സാപ്പ് സന്ദേശം ഉണ്ടാക്കിയ രാജ്യസ്നേഹിക്കു സലൂട്ട്
 • കേരളത്തിലേത് ആതുരാലയങ്ങളോ അറവു ശാലകളോ!
 • 2039ല്‍ കോട്ടയത്ത് നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ആകാശയാത്രയില്‍ കണ്ട കാഴ്ചകള്‍ ..
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway