വീക്ഷണം

മുന്‍ മന്ത്രിയും കേരളാ കോണ്‍. നേതാവുമായ ടിഎസ് ജോണ്‍ അന്തരിച്ചു

ആലപ്പുഴ: മുന്‍ മന്ത്രിയും സ്പീക്കറും കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ ചെയര്‍മാനുമായ അഡ്വ. ടിഎസ് ജോണ്‍ (74) അന്തരിച്ചു. അര്‍ബുധരോഗ ബാധയെ തുടര്‍ന്ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് രാവിലെ 7.30 ഓടെ മരിച്ചത്.
ശാരീരിക അവശതയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് അര്‍ബുദരോഗം കലശലായതായി കണ്ടെത്തിയത്. തുടര്‍ന്ന് ചേര്‍ത്തലയിലെ അര്‍ബുദ ചികിത്സ കേന്ദ്രത്തില്‍ എത്തിയ ഉടനായിരുന്നു അന്ത്യം.

കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ജോണ്‍ 1976-77കളില്‍ കേരള നിയമസഭയില്‍ സ്പീക്കറായും എ.കെ ആന്റണിയുടെയും പി.കെ വാസുദേവന്‍ നായരുടെയും മന്ത്രിസഭയില്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കല്ലൂപ്പാറയില്‍ നിന്ന് 1970, 77, 82, 96 എന്നീ വര്‍ഷങ്ങളില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു തവണ പരാജയവും രുചിച്ചു.

1939 ഒക്‌ടോബര്‍ 21ന് കവിയൂരിലായിരുന്നു ജനനം. കേരള കോണ്‍ഗ്രസിലെ നേതൃനിരയില്‍ നിന്ന ജോണ്‍ 1978ലെ പിളര്‍പ്പിന്നു ശേഷം പി.ജെ ജോസഫിനൊപ്പം ഉറച്ചുനിന്നു. ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പില്‍ ലയിച്ചപ്പോള്‍ പ്രതിഷേധിച്ച് പി.സി ജോര്‍ജിനൊപ്പം കേരള കോണ്‍ഗ്രസ് സെക്യുലര്‍ രൂപീകരിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് പിസി ജോര്‍ജിനെ കേരളാ കോണ്‍ഗ്രസ് സെക്യുലരില്‍ നിന്ന് പുറത്താക്കി പിന്നീട് മാണി ഗ്രൂപ്പില്‍ ലയിക്കുകയായിരുന്നു.
ഭാര്യ: പരേതയായ ഏലിയാമ്മ ജോണ്‍, മകന്‍: ജോസുകുട്ടി.

 • ഇന്ത്യയിലെ നോട്ടു നിരോധനം ബാക്കിവച്ചത്...
 • എന്താണ് ഈ മലയാളികള്‍ ഇങ്ങനെ!
 • വിവാഹം - തലമുറകളിലൂടെ മാറുന്ന സങ്കല്‍പ്പങ്ങള്‍
 • ലിവര്‍പൂളിലെ ആന്റോ ജോസിന്റെ പിതാവ് ജോസ് വര്‍ഗിസ് എഴുതിയ 'ഒരു കുടിയേറ്റക്കാരന്റെ ഓര്‍മ്മകുറിപ്പുകള്‍ ' ഒരവലോകനം
 • താര ദൈവങ്ങളെ ഇനി നമുക്ക് ഭൂമിയിലേക്ക് ഇറക്കിവയ്ക്കാം
 • പേടിക്കണം ബ്ലൂവെയില്‍ എന്ന മരണക്കളിയെ ...
 • ഈ വാട്സാപ്പ് സന്ദേശം ഉണ്ടാക്കിയ രാജ്യസ്നേഹിക്കു സലൂട്ട്
 • കേരളത്തിലേത് ആതുരാലയങ്ങളോ അറവു ശാലകളോ!
 • 2039ല്‍ കോട്ടയത്ത് നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ആകാശയാത്രയില്‍ കണ്ട കാഴ്ചകള്‍ ..
 • ഇന്ത്യക്കാരുടെ ഇംഗ്ലണ്ട് സാധ്യതകള്‍ തകര്‍ന്നതിനെപ്പറ്റി ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ പ്രഭാകര്‍ജി - ടോം ജോസിന്റെ ലേഖനം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway