വീക്ഷണം

ബാര്‍കോഴയിലെ യഥാര്‍ത്ഥ പ്രതിയെ ജനം തോല്‍പ്പിച്ചു, മാണിയെ കൊല്ലാക്കൊല ചെയ്തു; കോണ്‍ഗ്രസിനെതിരെ 'പ്രതിച്ഛായ'; പുറത്തുപോകാനുറച്ചു മാണിഗ്രൂപ്പ്

തിരുവനന്തപുരം: കെഎം മാണിയെ അനുനയിപ്പിക്കാനുളള യുഡിഫിന്റെ നീക്കം പാളിയതിനു പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായയുടെ പുതിയ പതിപ്പ്. 'അന്ന് പിടി ചാക്കോ, ഇന്ന് കെഎം മാണി' എന്ന ലേഖനത്തിലാണ് കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനമുളളത്. പിടി ചാക്കോയെ വേട്ടയാടിയവര്‍ ഇപ്പോള്‍ മാണിക്കെതിരെ തിരിഞ്ഞുവെന്നും അവര്‍ മാണിയെ കൊല്ലാക്കൊല ചെയ്യുന്നുവെന്നും പ്രതിച്ഛായ കുറ്റപ്പെടുത്തുന്നു. പി.ടി. ചാക്കോയുടെ കാറില്‍ സ്ത്രീ സാന്നിധ്യം ആരോപിച്ചവര്‍ ബാര്‍ മുതലാളിയെ കൊണ്ട് കെ.എം മാണിക്കെതിരെയും ആരോപണം ഉന്നയിച്ചെന്നും പ്രതിച്ഛായ കുറ്റപ്പെടുത്തുന്നു.


ബാര്‍ വിവാദങ്ങളില്‍ മാണിയെ വലിച്ചിഴച്ചത് ചില ദൈവങ്ങളുടെ ഐഡിയയാണെന്നും ബാര്‍ ലൈസന്‍സ് വിഷയത്തിലെ ഫയലുകള്‍ നിയമമന്ത്രിയെ കാണിച്ചില്ലെന്ന ഗുരുതര ആരോപണവും പ്രതിച്ഛായ മുന്നോട്ടു വെക്കുന്നു. നിയമ വകുപ്പ് അറിയാതെ എജിയില്‍ നിന്നും നിയമോപദേശം തേടിയതെന്നും ഈ നിയമോപദേശം മാണിയെ കാണിക്കാത്തത് ദുരൂഹമാണെന്നും ലേഖനം പറയുന്നു. ബാറുകള്‍ പൂട്ടാന്‍ കെ എം മാണി ഫയലില്‍ എഴുതുമെന്ന് ഭയപ്പെട്ടുവെന്നാണ് പ്രതിച്ഛായയുടെ അവകാശവാദം.


യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന തരത്തിലുളള ഒരാളല്ല കെഎം മാണിയെന്നും യുഡിഎഫിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ കെഎം മാണി താന്‍ കൂടി ചേര്‍ന്ന് രൂപം കൊടുത്ത ഒരു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കില്ലെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്കെല്ലാം അറിയാമെന്നും മാണിയെക്കുറിച്ച് വാതോരാതെ സംസാരിച്ച എല്‍ഡിഎഫ് നേതാക്കളുടെ പ്രശംസാ വചനങ്ങളാണ് യുഡിഎഫ് നേതാക്കള്‍ക്കിടയില്‍ അങ്കലാപ്പിന് ഇടയാക്കിയതെന്നും പ്രതിച്ഛായ വ്യക്തമാക്കുന്നു. സുധീരന്‍ മാത്രമാണ് ആണാണെന്ന് തെളിയിച്ച കോണ്‍ഗ്രസ് നേതാവെന്നും പ്രതിച്ഛായ പറയുന്നു.കോണ്‍ഗ്രസുകാരനായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍ കോണ്‍ഗ്രസുകാരാല്‍ അപമാനിതനായി നെഞ്ചു പൊട്ടി മരിച്ച പിടി ചാക്കോയെ കുറിച്ചുളള പുസ്തകത്തിന്റെ അടിക്കുറിപ്പായി എബ്രാഹാം മാത്യു ചേര്‍ത്തത് യാദൃശ്ചികമല്ലെന്നും പ്രതിച്ഛായ സ്ഥാപിക്കുന്നു. നിയമവകുപ്പ് അറിയാതെയാണ് എജിയില്‍ നിന്ന് നിയമോപദേശം തേടിയതെന്നും പ്രതിച്ഛായ കുറ്റപ്പെടുത്തി. ബാര്‍കോഴയിലെ യഥാര്‍ത്ഥ പ്രതിയെ ജനം തോല്‍പ്പിച്ചുവെന്നും
കെഎം മാണിയും അദ്ദേഹത്തിന്റെ കറുത്ത സ്യൂടട്ട്‌കെയ്‌സും ഒരു ബജറ്റ് വസന്തകാല ചിത്രമായി മലയാളത്തിന്റെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നുവെന്നും പ്രതിച്ഛായ സ്ഥാപിക്കുന്നു.

ഏറ്റവും കൂടുതല്‍ കാലം മന്ത്രിസ്ഥാനം വഹിച്ചതും മാണിയാണെന്നും കൃത്യം അന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം പിടി ചാക്കോ വധത്തിനു വധത്തിനു ചുക്കാന്‍ പിടിച്ച പ്രതിഭാധനമാരുടെ പിന്‍തലമുറക്കാര്‍ രൂപത്തിലും ഭരണനൈപുണ്യത്തിലും അക്ഷരാര്‍ത്ഥത്തില്‍ പിടി ചാക്കോയുടെ പിന്‍തലമുറക്കാരനായ കെഎം മാണിയെയും കൊല്ലാക്കൊല ചെയ്യാന്‍ ശ്രമം നടത്തിയെന്നും മനസിലാക്കുമ്പോള്‍ അവരുടെ വൈരുദ്ധ്യം എത്ര രൂക്ഷമാമെന്ന് മനസിലാക്കാമെന്നും പ്രതിച്ഛായയിലെ ലേഖനം വിശദമാക്കുന്നു.


മാണിയെ അനുനയിപ്പിക്കാനുളള നീക്കം പാളിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെതിരെയുളള വിമര്‍ശനം ഗൗരവത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിക്കുന്നത്. പാര്‍ട്ടി നിലപാട് ചരല്‍ക്കുന്നില്‍ ചേര്‍ന്ന യോഗത്തില്‍ പ്രഖ്യാപിക്കുമെന്ന് മാണി യോഗത്തില്‍ നേതാക്കളെ അറിയിച്ചിരുന്നു. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായിരിക്കാന്‍ തത്വത്തില്‍ കേരള കോണ്‍ഗ്രസ് തീമാനമെടുത്തിരുന്നു. ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കുന്നിടത്തോളം കോണ്‍ഗ്രസുമായി സഹകരിക്കാനില്ലെന്ന് നിലപാടിലാണ് കെഎം മാണി. ജോസഫ് വിഭാഗത്തിന്റെ പിന്തുണയുളളതും കെഎം മാണിക്ക് ആശ്വാസമാകുന്നുണ്ട്. ഇപ്പോള്‍ കോട്ടയത്ത് ധ്യാനത്തിലാണ് മാണി. അതിനു ശേഷം ആണ് ശനിയാഴ്ച ചരല്‍ക്കുന്ന് ക്യാമ്പ്. ഫോണ്‍ സ്വിച്ച് ഓഫാക്കിയിരിക്കുകയാണ് മാണി.

 • കാണപ്പെട്ട ദൈവങ്ങളെ മാറ്റി നിര്‍ത്തി കാണാത്ത ദൈവങ്ങള്‍ക്ക് പിന്നാലെ പായുന്നവര്‍ ...
 • ഇന്ത്യയിലെ നോട്ടു നിരോധനം ബാക്കിവച്ചത്...
 • എന്താണ് ഈ മലയാളികള്‍ ഇങ്ങനെ!
 • വിവാഹം - തലമുറകളിലൂടെ മാറുന്ന സങ്കല്‍പ്പങ്ങള്‍
 • ലിവര്‍പൂളിലെ ആന്റോ ജോസിന്റെ പിതാവ് ജോസ് വര്‍ഗിസ് എഴുതിയ 'ഒരു കുടിയേറ്റക്കാരന്റെ ഓര്‍മ്മകുറിപ്പുകള്‍ ' ഒരവലോകനം
 • താര ദൈവങ്ങളെ ഇനി നമുക്ക് ഭൂമിയിലേക്ക് ഇറക്കിവയ്ക്കാം
 • പേടിക്കണം ബ്ലൂവെയില്‍ എന്ന മരണക്കളിയെ ...
 • ഈ വാട്സാപ്പ് സന്ദേശം ഉണ്ടാക്കിയ രാജ്യസ്നേഹിക്കു സലൂട്ട്
 • കേരളത്തിലേത് ആതുരാലയങ്ങളോ അറവു ശാലകളോ!
 • 2039ല്‍ കോട്ടയത്ത് നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ആകാശയാത്രയില്‍ കണ്ട കാഴ്ചകള്‍ ..
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway