ദേശീയം

ബിസിസിഐ അധ്യക്ഷനെയും സെക്രട്ടറിയെയും സുപ്രീകോടതി പുറത്താക്കി; പണക്കൊഴുപ്പിനു പിടി

ന്യൂഡല്‍ഹി: ബിസിസിസി അദ്ധ്യക്ഷന്‍ അനുരാഗ് താക്കൂറിനെയും സെക്രട്ടറി അജയ് ഷിര്‍ക്കയേയും സുപ്രീംകോടതി നീക്കി. പുതിയ ഭരണസമിതി വേണമെന്നും ബിസിസിഐയുടെ സമിതിയിലുള്ള 70 വയസ്സിന് മുകളിലുള്ളവര്‍ പോകട്ടെയെന്നുമുള്ള ലോധാ കമ്മറ്റിയുടെ നിര്‍ദേശം അംഗീകരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. പുതിയ ഭാരവാഹികളെ നിര്‍ദേശിക്കാനും സമിതി അംഗങ്ങളെ നിയോഗിക്കാന്‍ ഒരാഴ്ചത്തെ സമയവുമാണ് കോടതി നല്കിയിരിക്കുന്നത്.

ഡിസംബര്‍ 16 ന് നടന്ന വിചാരണയില്‍ ബിസിസിഐ ലോധാ കമ്മറ്റിയെ തള്ളുകയും മുന്‍ മന്ത്രി ജി കെ പിള്ളയെ സ്വതന്ത്ര ഓഡിറ്ററായി നിയോഗിക്കാന്‍ നീക്കം നടത്തുകയും ചെയ്തിരുന്നു. ലോധാ കമ്മറ്റിയുടെ നിര്‍ദേശം നടപ്പാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ അനുരാഗ് താക്കൂറിന് കനത്ത തിരിച്ചടിയാണ് വിധി.
ലോധാകമ്മറ്റിയുടെ നിര്‍ദേശങ്ങളെല്ലാം അംഗീകരിച്ച് ബിസിസിഐയുടെ നവീകരണത്തിന് നേരത്തേ ഡിസംബര്‍ 3 വരെ സമയം നല്‍കിയിരുന്നു. ക്രിക്കറ്റിനെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തില്‍ 2015 ലാണ് ചീഫ് ജസ്റ്റീസ് ആര്‍എം ലോധയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയെ നിയോഗിച്ചത്.


2016 ഒക്‌ടോബറില്‍ ബിസിസിഐ യുടെ അക്കൗണ്ടുകള്‍ കോടതി മരവിപ്പിക്കുകയും ന്യൂസിലന്റിന്റെയും ഇംഗ്‌ളണ്ടിന്റെയും ഇന്ത്യാ പര്യടന വേളയില്‍ അനുവദിക്കുകയും ചെയ്തിരുന്നു.

 • കോലിപ്പടയുടെ കഥകഴിച്ച് അരങ്ങേറ്റക്കാരന്‍ ; പരമ്പര പോയി
 • കോണ്‍ഗ്രസ് കേന്ദ്രത്തില്‍ തിരിച്ചുവരുമെന്ന സൂചന, ഗുരുദാസ് പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പിച്ചത് രണ്ടു ലക്ഷത്തോളം വോട്ടിന്
 • അതിര്‍ത്തിലെ ചൈന പട്ടാളക്കാര്‍ക്ക് ഇന്ത്യന്‍ പ്രതിരോധ മന്ത്രിയുടെ നമസ്‌തേ, വല്ലകാര്യവുമുണ്ടോ
 • സുഷമ സ്വരാജുമായി ഫാ ടോം ഉഴുന്നാല്‍ ഫോണില്‍ സംസാരിച്ചു, നന്ദി പറഞ്ഞു
 • അഹമ്മദ് പട്ടേലിന്റെ വിജയത്തില്‍ ദൈവത്തിന് നന്ദി- സോണിയ ഗാന്ധി
 • ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ഒളിപ്പിച്ചു താമസിപ്പിച്ചിരിക്കുന്ന ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്
 • ജമ്മു കശ്മീരില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ അടക്കം രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
 • ശക്തിപ്രകടനമായി വന്നു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് പത്രിക സമര്‍പ്പിച്ചു
 • വിമാനത്തില്‍ അഭിഭാഷകായായ സഹയാത്രികയെ പീഡിപ്പിക്കാന്‍ ശ്രമം
 • ചൊവ്വയില്‍ കുടുങ്ങിയാലും ഇന്ത്യന്‍ എംബസ്സി രക്ഷപ്പെടുത്തും; ട്വിറ്ററില്‍ ചിരി പടര്‍ത്തി സുഷമാ സ്വരാജിന്റെ ട്വീറ്റ് വൈറല്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway