Don't Miss

ലോക്കും സൈറണുമുള്ള ബലാത്സംഗം തടയുന്ന സേഫ് ഷോട്ട്‌സ് വിപണിയില്‍

ബെര്‍ലിന്‍ : ലോകമെങ്ങും സ്ത്രീകള്‍ക്കെതിരെ ലൈംഗീക അതിക്രമങ്ങള്‍ കൂടിവരുന്ന കാലമാണ്. രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായി കാര്യങ്ങള്‍. ബലാത്സംഗത്തെ ചെറുക്കാനുള്ള വസ്ത്രവുമായി ജര്‍മ്മനിയിലെ വിപണികള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ബലാംത്സംഗം തടയുന്നതിനായുള്ള പ്രത്യേക തരം ഷോട്ട്‌സുകളാണ് ജര്‍മ്മന്‍ ഓണ്‍ലൈന്‍ വിപണികളില്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്.


ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി പ്രത്യേക സജ്ജീകരണങ്ങളാണ് ഈ ഷോട്ട്‌സുകളിലുള്ളത്. സാന്‍ഡ്ര സെലിസ് എന്ന ജര്‍മന്‍ യുവതിയാണ് ഈ ഷോട്ട്സ് വിപണിയിലെത്തിച്ചിരിക്കുന്നത്. സേഫ് ഷോര്‍ട്‌സ് എന്ന് പേര് നല്‍കിയിരിക്കുന്ന ഈ സ്മാര്‍ട്ട് അടിവസ്ത്രം അതിക്രമമുണ്ടായാല്‍ 130 ഡിബി ശബ്ദത്തില്‍ സൈറണ്‍ പുറപ്പെടുവിക്കും. വലിച്ചു കീറാന്‍ ശ്രമിച്ചാല്‍ ഷോട്ട്സ് വലിയ ശബ്ദത്തില്‍ മുന്നറിയിപ്പ് നല്‍കുമെന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിന് പുറമേ പെട്ടന്ന് കീറാത്ത തരത്തിലാണ് ഈ ഷോട്ട്സിന്റെ സജ്ജീകരണവും. കത്രിക കൊണ്ടു പോലും ഇത് നശിപ്പിക്കാന്‍ സാധിക്കില്ല. ലോക്ക് സംവിധാനവും ഇതിനുണ്ട്.


100 യൂറോയാണ് ഈ ഷോര്‍ട്‌സിന് വില.ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്ന ഈ ഷോട്ട്സിന് സമീപ കാലത്ത് ഡിമാന്‍ഡ് കൂടിയെന്നും സെലിസ് വ്യക്തമാക്കി. നേരത്തെ ഇറ്റലിയും സമാനമായ ഷോട്ട്സും അടിവസ്ത്രങ്ങളും പുറത്തിറങ്ങിയിരുന്നു.

 • അച്ഛനൊപ്പം ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്; ഗാംഗുലിയും മകളും ഹിറ്റ്
 • ലോകത്തിലെ ആദ്യത്തെ റോബോട്ട് പോലീസ് ഓഫിസര്‍ ദുബായില്‍
 • യേശുവിനെപ്പോലെ വെള്ളത്തിന് മുകളിലൂടെ നടക്കാന്‍ ശ്രമിച്ച പാസ്റ്ററെ മുതലകള്‍ തിന്നു
 • ക്വന്റാസ് എയര്‍വെയ്‌സ് സിഇഒ പ്രസംഗിക്കുമ്പോള്‍ ക്രീം കേക്ക് മുഖത്തെറിഞ്ഞു; കൂസാതെ സിഇഒ
 • 305 യാത്രക്കാരുമായി വിമാനം പറക്കുന്നു; ഒരേയൊരു പൈലറ്റ് കൂര്‍ക്കംവലിച്ചുറങ്ങുന്നു
 • ഇന്ത്യന്‍ ബാങ്കിങ് രംഗത്തെ സമഗ്രമായി വിലയിരുത്തി മുന്‍ യു.കെ. മലയാളി എഴുതിയ പുസ്തകം ബാങ്കിങ് ഇന്ത്യ ശ്രദ്ധേയമാകുന്നു
 • ബാത്ത് റൂം ഉപയോഗിച്ച കറുത്തവര്‍ഗക്കാരനെ വിമാനത്തില്‍ നിന്നു പുറത്താക്കി; വീഡിയോ
 • യൂസഫലിയുടെ ബര്‍മിംഗ്ഹാമിലെ ഭക്ഷ്യസംസ്‌കരണ പ്ലാന്റിന് എലിസബത്ത് രാജ്ഞിയുടെ പുരസകാരം,
 • 24 വയസിനു മൂത്ത ടീച്ചറിനെ 24 വര്‍ഷം വിടാതെ പ്രണയിച്ചു സ്വന്തമാക്കി; ഇത് ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ സിനിമയെ വെല്ലുന്ന ജീവിതം
 • പാക് ട്രക്ക് ഡ്രൈവര്‍ക്ക് ആറ് ഭാര്യമാരിലായി 54 മക്കള്‍; ഡസന്‍ കണക്കിന് കൊച്ചുമക്കളും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway