ബിസിനസ്‌

പൗണ്ടിന് അപ്രതീക്ഷിത തിരിച്ചു വരവ്; രൂപക്കും ഡോളറിനുമെതിരെ മൂന്നു പോയിന്റ് നേട്ടം

ലണ്ടന്‍ : ബ്രെക്സിറ്റ്‌ നടപടിയില്‍ പ്രധാനമന്ത്രി തെരേസാ മേയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ ഇടിഞ്ഞ പൗണ്ട് മൂല്യം അപ്രതീക്ഷിതമായി തിരിച്ചു കയറി. പ്രധാന കറന്‍സികള്‍ക്കെതിരെ വലിയ ഇടിവ് തടുരുമെന്നു കരുതിയ സമയത്താണ് തിരിച്ചു കയറ്റം. രൂപക്കും ഡോളറിനുമെതിരെ മൂന്നു പോയിന്റ് നേട്ടം ഉണ്ടായി. യൂറോക്കെതിരെ അഞ്ചു പോയിന്റ് കയറ്റം ആണുണ്ടായത്.

ഈ ആഴ്ച ആദ്യം ബ്രെക്സിറ്റ്‌ നടപടിയില്‍ പ്രധാനമന്ത്രി തെരേസാ മേയുടെ പദ്ധതികള്‍ പുറത്തുവന്നതിനെ തുടര്ന്നു രൂപക്കെതിരെ 81 ലേക്കും ഡോളറിനെതിരെ 1.20 എന്ന നിലയിലേക്കും പൗണ്ട് വീണിരുന്നു. യൂറോക്കെതിരെ മൂന്നു പോയിന്റ് കുറഞ്ഞു 1.13 ആയിരുന്നു ഇതാണിപ്പോള്‍ കയറിയത്. രൂപക്കെതിരെ 84 പിന്നിട്ടു, ഡോളറിനെതിരെ 1.23 , യൂറോക്കെതിരെ 1.15 എന്നിങ്ങനെയാണ് പുതിയ നിരക്ക്. എങ്കിലും ഇത് താല്‍ക്കാലിക പ്രതിഭാസം ആയിരിക്കുമെന്നാണ് വിലയിരുത്തല്‍.


യൂറോപ്യന്‍ യൂണിയന് പുറത്തു വരാനും മറ്റു രാജ്യങ്ങളുമായി വ്യാപാര കരാര്‍ ഉണ്ടാക്കാനും യൂറോപ്യന്‍ കുടിയേറ്റം തടയാനുമുള്ള നടപടികളും ചര്‍ച്ചകളും തുടങ്ങിയതോടെ പൗണ്ടിന് വീണ്ടും ക്ഷീണമായിരുന്നു. രൂപക്കെതിരെ 80 നും താഴെയാകുമെന്ന പ്രചാരണം മലയാളികളെ വിഷമിപ്പിച്ചിരുന്നു.

മാര്‍ച്ച് അവസാനത്തോടെ ആര്‍ട്ടിക്കിള്‍ 50 അനുസരിച്ചുള്ള പ്രക്രിയ ആരംഭിക്കുമെന്ന് ടോറി പാര്‍ട്ടി കോണ്‍ഫറന്‍സില്‍ വച്ച് തെരേസ മേ പ്രഖ്യാപിച്ചിരുന്നു. 2017ന്റെ ആദ്യ ക്വാര്‍ട്ടറില്‍ പൗണ്ട് വില 1.15 ഡോളറായി ഇടിയുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയിലെ അനലിസ്റ്റായ മെറില്‍ ലൈന്‍ച് നേരത്തെ പ്രവചിച്ചിത്.

ബ്രക്‌സിറ്റ് ഫലം വന്നതോടെ 31 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് പൗണ്ട് ഇടിഞ്ഞത്. യൂറോയുമായുള്ള പൗണ്ട് മൂല്യം ഇടിഞ്ഞു 1.10 ല്‍ വരെ എത്തിയിരുന്നു.

  • പഠനത്തിനൊപ്പം ബിസിനസ്; ഇന്ത്യന്‍ കൗമാരക്കാരന്‍ യുകെയിലെ പ്രായംകുറഞ്ഞ കോടീശ്വരന്‍!
  • മൂന്നു ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാന്‍ ബോബി ബസാര്‍ ; ആദ്യ ബ്രാഞ്ച് വടക്കഞ്ചേരിയില്‍
  • പൗണ്ടിന് വന്‍ മുന്നേറ്റം; രൂപക്കെതിരെ 90 ലേക്ക്, ഡോളറിനെതിരെയും ശക്തമായ നിലയില്‍
  • ഡോ.ബോബി ചെമ്മണൂരിന്റെ സാദൃശ്യമുള്ള പേരുപയോഗിച്ച് കര്‍ണാടകയില്‍ മറ്റൊരു ജ്വല്ലറി ; ഇടപാടുകാര്‍ ജാഗ്രത പാലിക്കുക
  • പൗണ്ടിന് മുന്നേറ്റം; രൂപക്കെതിരെയും ഡോളറിനെതിരെയും ശക്തമായ നിലയില്‍
  • പത്താം പിറന്നാള്‍ സമ്മാനമായി ഐഫോണ്‍ എക്‌സ് അവതരിപ്പിച്ച് ആപ്പിള്‍
  • ആറു കോടിയുടെ ലോകത്തെ ഏറ്റവും വിലയേറിയ കാര്‍ വാങ്ങിയവരില്‍ മലയാളിയും
  • ഡോ ബോബി ചെമ്മണൂരിന് 'മനുഷ്യ സ്‌നേഹി അവാർഡ്' സമ്മാനിച്ചു
  • ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് ഇ -കൊമേഴ്‌സ് ആന്‍ഡ് ഡയറക്ടര്‍ സെല്ലിങ് രംഗത്തേക്ക്
  • ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഷോറൂമുകളില്‍ ഓണം -ബക്രീദ് മെഗാ ഫെസ്റ്റിവല്‍ ഓഫര്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway