Don't Miss

കുഞ്ഞുങ്ങളെ തലകീഴാക്കി ആര്‍ച്ച് ബിഷപ്പിന്റെ പരുക്കന്‍ മാമ്മോദീസ മുക്കല്‍ ; വീഡിയോ വൈറല്‍

പിഞ്ചുകുഞ്ഞുങ്ങളെ പരുക്കന്‍ രീതിയില്‍ മാമ്മോദീസ മുക്കുന്ന ആര്‍ച്ച് ബിഷപ്പിന്റെ വീഡിയോ വൈറലായി. ജോര്‍ജിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ആര്‍ച്ച് ബിഷപ്പ് ഇലിയ രണ്ടാമന്റെ പ്രകടനമാണ് വിശ്വാസികളെപോലും ഞെട്ടിച്ചിരിക്കുന്നത്. പിഞ്ചു കുഞ്ഞിനെ തലകീഴായി പിടിച്ച് ഇദ്ദേഹം പരുക്കനായി വെള്ളത്തില്‍ മുക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.


വളരെ അശ്രദ്ധയോടെയും അപകടകരമായും കുഞ്ഞുങ്ങളെ എടുത്തുയര്‍ത്തി വേഗതയില്‍ വെള്ളത്തില്‍ തലകീഴാക്കി മുക്കിയെടുക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. വെള്ളത്തില്‍ പൂര്‍ണമായും മുങ്ങുന്ന കുട്ടികള്‍ പേടിച്ച് വിറച്ച് കരയുന്നതും കാണാം. 780 കുട്ടികളെ കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ ഇദ്ദേഹം മാമ്മോദീസ മുക്കിയെന്നാണ് വാര്‍ത്ത. മാമോദീസ മുക്കുന്ന ഓരോ കുട്ടിയുടെയും ഗോഡ്ഫാദറായിട്ടാണ് ആര്‍ച്ച് ബിഷപ് അറിയപ്പെടുന്നത്.

ഇത്തരത്തില്‍ 30,000 കുട്ടികളുടെ ഗോഡ്ഫാദറാണ് ഇദ്ദേഹം . ഇദ്ദേഹത്തിന്റെ അപകടകരമായ മാമോദീസയെ നിരവധി പേര്‍ വിമര്‍ശിക്കുന്നുണ്ടെങ്കിലും മാമോദീസക്കു കുറവൊന്നും ഇല്ല. ഇതൊക്കെയാണെങ്കിലും ജോര്‍ജിയയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള വക്തികളില്‍ ഒരാളാണ് ഇദ്ദേഹം.

  • 17 കാ​രി​യെ ന​ഗ്ന​ചി​ത്രം കാ​ണി​ച്ച് പീഡിപ്പിച്ച പ്രതിശ്രുത വരന്‍ മുഹൂര്‍ത്തത്തിന് മുമ്പ് അറസ്റ്റില്‍ , കല്യാണം മുടങ്ങി
  • സോഫിക്കും കാമുകനുമെതിരായ കോടതിവിധി ഓസ്‌ട്രേലിയയിലെ ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്ത
  • സ്വന്തം പാര്‍ട്ടിയുണ്ടാക്കി കമലിന്റെ രാഷ്ട്രീയപ്രവേശം; ഇനി രജനിയുടെ ഊഴം
  • സയനൈഡ് നല്‍കി സാമിനെ കൊന്ന കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്നു കോടതി
  • നാട്ടില്‍ നിന്നു കാണാതായ യുവാവ് തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടില്‍ ചാടി
  • 'നിങ്ങളെന്നെ രാഷ്ട്രീയക്കാരനാക്കി'; അണ്ണാ ഡിഎംകെ മോശം പാര്‍ട്ടിയാണെന്ന് കമല്‍ ഹാസന്‍
  • കനേഡിയന്‍ പ്രധാനമന്ത്രി ഗുജറാത്തിലെത്തിയിട്ടും മോഡി അറിഞ്ഞ ഭാവമില്ല; ട്വിറ്ററിലും മിണ്ടാട്ടമില്ല
  • ശരീരസൗന്ദര്യമത്സര വേദിയില്‍ സിസ്പാക്ക് ബോഡിയുമായി വൈദികന്‍ ; ഇടവകക്കാരും കാണികളും ഞെട്ടി!
  • ട്രംമ്പിനെ അനുകൂലിച്ചതിന് പിരിച്ചുവിടപ്പെട്ട മലയാളി നഴ്സ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍
  • ഫ്ലോറിഡയില്‍ മനുഷ്യകവചമായി വെടിയുണ്ടകള്‍ ഏറ്റുവാങ്ങി കുട്ടികളെ രക്ഷിച്ച ഫുട്‌ബോള്‍ കൊച്ചിന് ആദരം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway