Don't Miss

മരങ്ങാട്ടുപള്ളിയില്‍ വിവാഹം, ലണ്ടനില്‍ വിവാഹജൂബിലി ജയിംസ്-ഡെയ്‌സി ദമ്പതികളുടെ വിവാഹജൂബിലി ആഘോഷമായി




വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക


PART 2
വാല്‍തംസ്‌റ്റോ : വാല്‍തംസ്‌റ്റോയിലെ മലയാളി സമൂഹത്തിന്റെ ആധ്യാത്മിക-സാമൂഹിക മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന ജെയിംസ്-ഡെയ്‌സി ദമ്പതികളുടെ വിവാഹ രജത ജൂബിലി മലയാളികള്‍ ആഘോഷമാക്കി. കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശികളായ കുന്നത്ത് ജയിംസ് -ഡെയ്‌സി ദമ്പതികളുടെ വിവാഹത്തിന്റെ 25 ാം വാര്‍ഷികമാണ് വന്‍ ആഘോഷമായി നടന്നത്. ഡിസംബര്‍ 27 ന് വാല്‍തംസ്‌റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ അഞ്ചു വൈദികരുടെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയായിരുന്നു ജൂബിലി ആഘോഷത്തിന് തുടക്കം. ഇന്നു മുതല്‍ മരണം വരെ.... എന്നു തുടങ്ങുന്ന പ്രതിഞ്ജ ഇരുപത്തിയഞ്ച് ആണ്ടു മുമ്പ് മരങ്ങാട്ടുപള്ളിയില്‍ വച്ച് ഏറ്റു ചൊല്ലിയ
അതേ ആവേശത്തോടെയും

ഊഷ്മളതയോടെയുമായിരുന്നു
ഇരുവരും ജൂബിലി ആഘോഷവേളയിലും.
മണവവാട്ടിയെപ്പോലെ അണിഞ്ഞൊരുങ്ങി ഡെയ്‌സിയും സ്യൂട്ടും കോട്ടും ധരിച്ച് ജയിംസും ദൈവം നിധിപോലെ നല്‍കിയ മക്കളായ സുനിലും സുജിലും ഒപ്പം വാല്‍തംസ്‌റ്റോയിലെ മലയാളികള്‍ ഒന്നടങ്കവും....
ഒരു വിവാഹത്തിന്റെ അതേ വിശുദ്ധിയോടെ വിവാഹജൂബിലിയും നടന്നു എന്നതായിരുന്നു പ്രത്യേകത. പൊതുവേ ജൂബിലികള്‍ വെറും ആഘോഷം മാത്രമായി മാറുമ്പോള്‍ ഇവിടെ വിശുദ്ധ കൂര്‍ബാനയോടെയായിരുന്നു ജൂബിലിക്ക് തുടക്കം.
സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ജോസ് അന്ത്യാംകുളത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഫാ. റോയി മുതുമാക്കല്‍,ഫാ.സാബു,ഫാ.സാജു, ഫാ.ജോര്‍ജ് ചീരാംകുഴി എന്നിവര്‍ സഹകാര്‍മികരായി.
വിശുദ്ധ കുര്‍ബാനക്ക് ശേഷം അനുമോദന സമ്മേളനത്തിനും
വിരുന്നിനും കലാവിരുന്നിനുമായി വേദി ഉണരുകയായിരുന്നു.
അനുമോദന സമ്മേളനത്തില്‍ ഫാ.ജോസ് അന്ത്യാകുളം,പള്ളി ട്രസ്റ്റി തോമസ്, ജോസ് പടയാറ്റി തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു. 25 വര്‍ഷം മുമ്പ് മസ്‌ക്കറ്റില്‍ നടന്ന പെണ്ണുകാണല്‍ ചടങ്ങ് മുതലുള്ള സൗഹൃദത്തിന്റെ കഥയാണ് ജോസ് പടയാറ്റി സരസമായി ആശംസയില്‍ പറഞ്ഞത്.

ആശംസാ പ്രസംഗങ്ങള്‍ക്കും ശേഷം ജൂബിലി കേക്ക് മുറിച്ചു.കുട്ടികളുടെ കലാപരിപാടികളും ബെന്നി മാടന്റെയും ബെന്നി കുടിലിങ്ങിലിന്റെയും നേതൃത്വത്തില്‍ ഗാനമേളയും ചടങ്ങിന് മാറ്റു കൂട്ടി.വാല്‍തംസ്‌റ്റോയിലെ മലയാളി സമൂഹത്തിന് പുമേ ഈസ്റ്റ് ഹാം, ക്രോയിഡോണ്‍,കൊവന്‍ട്രി തുടങ്ങി പലയിടങ്ങളില്‍ നിന്നുമുള്ള മലയാളികള്‍ ചടങ്ങില്‍ പങ്കെടുത്തു. വിഭവ സമൃദ്ധമായ വിരുന്നോടെയാണ് വിവാഹ ജൂബിലി ആഘോഷം രാത്രി പത്തുമണിയോടെ സമാപിച്ചത്.

  • അച്ഛനൊപ്പം ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്; ഗാംഗുലിയും മകളും ഹിറ്റ്
  • ലോകത്തിലെ ആദ്യത്തെ റോബോട്ട് പോലീസ് ഓഫിസര്‍ ദുബായില്‍
  • യേശുവിനെപ്പോലെ വെള്ളത്തിന് മുകളിലൂടെ നടക്കാന്‍ ശ്രമിച്ച പാസ്റ്ററെ മുതലകള്‍ തിന്നു
  • ക്വന്റാസ് എയര്‍വെയ്‌സ് സിഇഒ പ്രസംഗിക്കുമ്പോള്‍ ക്രീം കേക്ക് മുഖത്തെറിഞ്ഞു; കൂസാതെ സിഇഒ
  • 305 യാത്രക്കാരുമായി വിമാനം പറക്കുന്നു; ഒരേയൊരു പൈലറ്റ് കൂര്‍ക്കംവലിച്ചുറങ്ങുന്നു
  • ഇന്ത്യന്‍ ബാങ്കിങ് രംഗത്തെ സമഗ്രമായി വിലയിരുത്തി മുന്‍ യു.കെ. മലയാളി എഴുതിയ പുസ്തകം ബാങ്കിങ് ഇന്ത്യ ശ്രദ്ധേയമാകുന്നു
  • ബാത്ത് റൂം ഉപയോഗിച്ച കറുത്തവര്‍ഗക്കാരനെ വിമാനത്തില്‍ നിന്നു പുറത്താക്കി; വീഡിയോ
  • യൂസഫലിയുടെ ബര്‍മിംഗ്ഹാമിലെ ഭക്ഷ്യസംസ്‌കരണ പ്ലാന്റിന് എലിസബത്ത് രാജ്ഞിയുടെ പുരസകാരം,
  • 24 വയസിനു മൂത്ത ടീച്ചറിനെ 24 വര്‍ഷം വിടാതെ പ്രണയിച്ചു സ്വന്തമാക്കി; ഇത് ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ സിനിമയെ വെല്ലുന്ന ജീവിതം
  • പാക് ട്രക്ക് ഡ്രൈവര്‍ക്ക് ആറ് ഭാര്യമാരിലായി 54 മക്കള്‍; ഡസന്‍ കണക്കിന് കൊച്ചുമക്കളും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway