Don't Miss

ത്വക്ക് ഇല്ലാതെ വിചിത്ര രൂപവുമായി പെണ്‍കുഞ്ഞ് ജനിച്ചു; തൊടാന്‍ കൂട്ടാക്കാതെ മാതാവ്

പട്‌ന : പട്നയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വിചിത്ര രൂപവുമായി പെണ്‍കുഞ്ഞ് ജനിച്ചു. ശരീരത്തിന്റെ ഭൂരിഭാഗവും ത്വക്കില്ലാത്ത കുഞ്ഞ് ആണിത്. പെണ്‍കുട്ടിയാണ് ജനിച്ചതെങ്കിലും ഇതിന് മനുഷ്യന്റെ രൂപത്തോട് വിദൂര സാമ്യമേയുള്ളൂ.കഴിഞ്ഞദിവസമാണ് വിചിത്ര രൂപത്തോടെ കുഞ്ഞ് പിറന്നത്. മാസംതികയുന്നതിനുമുമ്പ് പ്രസവിച്ച കുഞ്ഞ് ഏറെ ദിവസങ്ങള്‍ അതിജീവിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആന്തരികാവയവങ്ങളൊന്നും പൂര്‍ണ വളര്‍ച്ചയെത്തിട്ടില്ല. ഹാര്‍ലെക്വിന്‍ ഇച്ത്യോസിസ് എന്ന ജനിതക തകരാറാണ് ഇതിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക വിലയിരുത്തല്‍. ഗര്‍ഭിണികള്‍ക്ക് പോഷകാഹാരക്കുറവ് നേരിട്ടാല്‍ ഇത്തരം തകരാറുകള്‍ക്ക് കാരണമാകുമെന്നും അവര്‍ പറയുന്നു.

കുഞ്ഞിനെ തൊടാന്‍ പോലും തയ്യാറാകാതിരുന്ന മാതാപിതാക്കള്‍ അതിനെ സ്വീകരിക്കാനും തയ്യാറായില്ല. എന്നാല്‍, ബന്ധുക്കള്‍ നിര്‍ബന്ധിച്ച് കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും കുഞ്ഞിനെ തൊടാനോ അതിനെ മുലയൂട്ടാനോ അമ്മ തയ്യാറായില്ല. തന്റെ കുടുംബം തകര്‍ന്നുവെന്നും അവര്‍ വിലപിക്കുന്നു.

കുട്ടിയുടെ മാതാപിതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിചിത്ര രൂപത്തില്‍ ജനിച്ച കുട്ടിയെക്കാണാന്‍ നൂറുകണക്കിന് ആളുകള്‍ ആശുപത്രിയിലെത്തിയിരുന്നു.

 • അച്ഛനൊപ്പം ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്; ഗാംഗുലിയും മകളും ഹിറ്റ്
 • ലോകത്തിലെ ആദ്യത്തെ റോബോട്ട് പോലീസ് ഓഫിസര്‍ ദുബായില്‍
 • യേശുവിനെപ്പോലെ വെള്ളത്തിന് മുകളിലൂടെ നടക്കാന്‍ ശ്രമിച്ച പാസ്റ്ററെ മുതലകള്‍ തിന്നു
 • ക്വന്റാസ് എയര്‍വെയ്‌സ് സിഇഒ പ്രസംഗിക്കുമ്പോള്‍ ക്രീം കേക്ക് മുഖത്തെറിഞ്ഞു; കൂസാതെ സിഇഒ
 • 305 യാത്രക്കാരുമായി വിമാനം പറക്കുന്നു; ഒരേയൊരു പൈലറ്റ് കൂര്‍ക്കംവലിച്ചുറങ്ങുന്നു
 • ഇന്ത്യന്‍ ബാങ്കിങ് രംഗത്തെ സമഗ്രമായി വിലയിരുത്തി മുന്‍ യു.കെ. മലയാളി എഴുതിയ പുസ്തകം ബാങ്കിങ് ഇന്ത്യ ശ്രദ്ധേയമാകുന്നു
 • ബാത്ത് റൂം ഉപയോഗിച്ച കറുത്തവര്‍ഗക്കാരനെ വിമാനത്തില്‍ നിന്നു പുറത്താക്കി; വീഡിയോ
 • യൂസഫലിയുടെ ബര്‍മിംഗ്ഹാമിലെ ഭക്ഷ്യസംസ്‌കരണ പ്ലാന്റിന് എലിസബത്ത് രാജ്ഞിയുടെ പുരസകാരം,
 • 24 വയസിനു മൂത്ത ടീച്ചറിനെ 24 വര്‍ഷം വിടാതെ പ്രണയിച്ചു സ്വന്തമാക്കി; ഇത് ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ സിനിമയെ വെല്ലുന്ന ജീവിതം
 • പാക് ട്രക്ക് ഡ്രൈവര്‍ക്ക് ആറ് ഭാര്യമാരിലായി 54 മക്കള്‍; ഡസന്‍ കണക്കിന് കൊച്ചുമക്കളും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway