Don't Miss

അമേരിക്കയില്‍ മലമ്പാമ്പിനെ പിടിക്കാന്‍ 2 തമിഴ്നാട്ടുകാര്‍ 46 ലക്ഷത്തിന്റെ കരാറില്‍ ഒപ്പിട്ടു!

ചെന്നൈ: അമേരിക്കയില്‍ വാവ സുരേഷിന്റെ പണി ചെയ്യാന്‍ രണ്ടു തമിഴ്നാട്ടുകാര്‍ കടല്‍ കടന്നു. അമേരിക്കന്‍ സംസ്ഥാനമായ ഫ്ളോറിഡയുടെ ഭയമായ ബര്‍മീസ് മലമ്പാമ്പുകളെ പിടികൂടാനാണു രണ്ട് തമിഴ് ആദിവാസികളുമായി 46 ലക്ഷം രൂപക്ക് കരാറില്‍ ഒപ്പിട്ടു.സംസ്ഥാനത്തെ പ്രധാന ആദിവാസി വിഭാഗമായ ഇരുളറില്‍പെട്ട മാസി സാധ്യന്‍, വടിവേല്‍ ഗോപാല്‍ എന്നീ പാമ്പു പിടിത്തക്കാര്‍ ഇനി രണ്ടുമാസം ഫ്ളോറിഡയില്‍ തങ്ങും. ചെന്നൈയിലെ അമേരിക്കന്‍ എംബസിവഴിയാണ് വിദഗ്ധരെ കണ്ടത്തെിയത്. 68,888 യു.എസ് ഡോളര്‍ ഇവര്‍ക്ക് ലഭിക്കും. ഇരുവരും പരിശീലനവും പാരമ്പര്യവുള്ള വിദഗ്ധ പെരുമ്പാമ്പ് പിടിത്തക്കാരാണ്. രണ്ടാഴ്ചക്കുള്ളില്‍ ഇതിനോടകം 13 മലമ്പാമ്പുകളെ പിടികൂടി.


ഒരെണ്ണത്തിനെ പിടിക്കുമ്പോള്‍ 1500 ഡോളര്‍ ( ഒരുലക്ഷം) രൂപ പാരിതോഷികം നല്‍കുന്നുണ്ട്. ഇവര്‍ക്കൊപ്പം സഹായികളായി രണ്ട് പരിഭാഷകരും നായ്ക്കളുമുണ്ട്. ഒളിഞ്ഞിരിക്കുന്ന പാമ്പുകളെ വിദഗ്ധ പരിശീലനം ലഭിച്ച നായ്ക്കള്‍ കണ്ടത്തെും. ഫ്ളോറിഡയിലെ വന്യജീവി സംരക്ഷണ കമ്മീഷനാണ് പാമ്പു പിടിത്തക്കാരെ ഇന്ത്യയില്‍ നിന്നത്തെിച്ചത്. പെറ്റുപെരുകുന്ന ബര്‍മീസ് മലമ്പാമ്പുകള്‍ രാജ്യത്തെ മൃഗങ്ങള്‍ക്ക് ഭീഷണി സൃഷ്ടിച്ചതോടെ ഇവയെ പിടികൂടി കൊല്ലാന്‍ കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. മുയല്‍, മരപ്പട്ടി, ചീങ്കണ്ണി,മാന്‍ എന്നിവയെ വന്‍തോതില്‍ അകത്താക്കാന്‍ തുടങ്ങി. പ്രത്യക്ഷത്തില്‍ കാണുകയില്ളെങ്കിലും ഇവ എല്ലായിടത്തും കാണും. ലോകത്ത് കണ്ട് വരുന്ന ഏറ്റവും വലിയ അഞ്ച് പാമ്പിനങ്ങളില്‍ പെട്ട ഒന്നായ ബര്‍മീസ് മലമ്പാമ്പുകളുടെ ജന്മരാജ്യം ഏഷ്യയും ഇന്ത്യയുമൊക്കെയാണ്. 1980കളില്‍ എവര്‍ഗ്ളെയ്ഡ്സ് ദേശീയ ഉദ്യാനത്തില്‍ എത്തിച്ച പാമ്പുകളുടെ ഇന്നത്തെ എണ്ണം പതിനായിരത്തോടടുത്ത് എത്തുമെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ഇന്ത്യയില്‍ നിന്ന് തന്നെ വിദഗ്ധ പാമ്പുപിടിത്തക്കാരെ കണ്ടത്തൊന്‍ തീരുമാനിക്കുകയായിരുന്നു.


പാമ്പുകളെ കണ്ടാല്‍ ഉടന്‍ വിവരം കൈമാറാന്‍ ജനങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ ആപ്പുകള്‍ നല്‍കിയിട്ടുണ്ട്. പാമ്പിനെ പിടികൂടാന്‍ നിഗൂഡമായ വിദ്യകളാണ് ഇവര്‍ പയറ്റുന്നതെന്ന് ഫ്ളോറിഡയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയിലെ പ്രമുഖ ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റ് ചിത്ര സഹിതമാണ് ഇവരുടെ പാമ്പ് പിടുത്തതിന്റെ വാര്‍ത്ത പുറത്തുവിട്ടത്.

  • 17 കാ​രി​യെ ന​ഗ്ന​ചി​ത്രം കാ​ണി​ച്ച് പീഡിപ്പിച്ച പ്രതിശ്രുത വരന്‍ മുഹൂര്‍ത്തത്തിന് മുമ്പ് അറസ്റ്റില്‍ , കല്യാണം മുടങ്ങി
  • സോഫിക്കും കാമുകനുമെതിരായ കോടതിവിധി ഓസ്‌ട്രേലിയയിലെ ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്ത
  • സ്വന്തം പാര്‍ട്ടിയുണ്ടാക്കി കമലിന്റെ രാഷ്ട്രീയപ്രവേശം; ഇനി രജനിയുടെ ഊഴം
  • സയനൈഡ് നല്‍കി സാമിനെ കൊന്ന കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്നു കോടതി
  • നാട്ടില്‍ നിന്നു കാണാതായ യുവാവ് തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടില്‍ ചാടി
  • 'നിങ്ങളെന്നെ രാഷ്ട്രീയക്കാരനാക്കി'; അണ്ണാ ഡിഎംകെ മോശം പാര്‍ട്ടിയാണെന്ന് കമല്‍ ഹാസന്‍
  • കനേഡിയന്‍ പ്രധാനമന്ത്രി ഗുജറാത്തിലെത്തിയിട്ടും മോഡി അറിഞ്ഞ ഭാവമില്ല; ട്വിറ്ററിലും മിണ്ടാട്ടമില്ല
  • ശരീരസൗന്ദര്യമത്സര വേദിയില്‍ സിസ്പാക്ക് ബോഡിയുമായി വൈദികന്‍ ; ഇടവകക്കാരും കാണികളും ഞെട്ടി!
  • ട്രംമ്പിനെ അനുകൂലിച്ചതിന് പിരിച്ചുവിടപ്പെട്ട മലയാളി നഴ്സ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍
  • ഫ്ലോറിഡയില്‍ മനുഷ്യകവചമായി വെടിയുണ്ടകള്‍ ഏറ്റുവാങ്ങി കുട്ടികളെ രക്ഷിച്ച ഫുട്‌ബോള്‍ കൊച്ചിന് ആദരം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway