ദേശീയം

യു.പി. ബി.ജെ.പി പിടിക്കുമെന്ന് ടൈംസ് നൗ സര്‍വേ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് സര്‍വേ. 202 സീറ്റുകളോടെ പാര്‍ട്ടി ഭൂരിപക്ഷം നേടുമ്പോള്‍ സമാജ്‌വാദി പാര്‍ട്ടികോണ്‍ഗ്രസ് സഖ്യത്തിന് ലഭിക്കുക 147 സീറ്റുകള്‍ മാത്രമാകുമെന്നുമാണ് അഭിപ്രായ സര്‍വേ ഫലം. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടു വന്ന നോട്ട് നിരോധനത്തെ 65 ശതമാനം ജനങ്ങളും പിന്തുണച്ചതായും ടൈംസ് നൗ,വിഎംആര്‍ സര്‍വേ പറയുന്നു.
403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയില്‍ 202 അംഗങ്ങളെ തെരഞ്ഞെടുത്ത് ബിജെപി സംസ്ഥാനം ഭരിക്കുമെന്നാണ് ടൈംസ് നൗ വിഎംആര്‍ അഭിപ്രായ സര്‍വെ പ്രവചിക്കുന്നത്. 34 ശതമാനം വോട്ടുകള്‍ നേടി പാര്‍ട്ടി ഭൂരിപക്ഷം ഉറപ്പിക്കും. 2012ല്‍ 47 സീറ്റുകള്‍ നേടിയിടത്ത് നിന്നാണ് 202 പേരെ ഇത്തവണ നിയമസഭയിലേക്ക് അയയ്ക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന സാമ്പത്തിക പരിഷ്‌കരണത്തിന് സംസ്ഥാനത്തെ ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് ബിജെപിയുടെ മുന്നേറ്റത്തിന് കാരണമെന്നും സര്‍വേ പറയുന്നു. കളളപ്പണം തടയാന്‍ പഴയ നോട്ടുകള്‍ പിന്‍വലിച്ച നടപടി നല്ല നീക്കമാണ് എന്നാണ് ഉത്തര്‍പ്രദേശിലെ 65 ശതമാനം ജനങ്ങളുടെയും അഭിപ്രായം.
അതേസമയം, രാഷ്ട്രീയ നാടകങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന സമാജ്‌വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും സഖ്യത്തിലായിട്ട് പോലും നഷ്ടമേ ഉളളൂ എന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. 2012ല്‍ ഇരുപാര്‍ട്ടികളും നേടിയതിനേക്കാള്‍ 105 സീറ്റുകള്‍ കുറഞ്ഞ് 147 പേരെ ജയിപ്പിക്കാനേ സഖ്യത്തിന് ഇത്തവണ കഴിയൂ.
ജാതി രാഷ്ട്രീയത്തിന്റെ ബലത്തില്‍ പലകുറി ഉത്തര്‍പ്രദേശ് ഭരിച്ച ബിഎസ്പി ആകട്ടെ, 47 സീറ്റുകളില്‍ ഒതുങ്ങുമെന്നും അഭിപ്രായ സര്‍വേ പറയുന്നു. ഇക്കണോമിക്‌സ് ടൈംസും ബി.ജെ.പി ഭരിക്കുമെന്ന് സര്‍വേയില്‍ പ്രവചിച്ചിരുന്നു.

 • കോലിപ്പടയുടെ കഥകഴിച്ച് അരങ്ങേറ്റക്കാരന്‍ ; പരമ്പര പോയി
 • കോണ്‍ഗ്രസ് കേന്ദ്രത്തില്‍ തിരിച്ചുവരുമെന്ന സൂചന, ഗുരുദാസ് പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പിച്ചത് രണ്ടു ലക്ഷത്തോളം വോട്ടിന്
 • അതിര്‍ത്തിലെ ചൈന പട്ടാളക്കാര്‍ക്ക് ഇന്ത്യന്‍ പ്രതിരോധ മന്ത്രിയുടെ നമസ്‌തേ, വല്ലകാര്യവുമുണ്ടോ
 • സുഷമ സ്വരാജുമായി ഫാ ടോം ഉഴുന്നാല്‍ ഫോണില്‍ സംസാരിച്ചു, നന്ദി പറഞ്ഞു
 • അഹമ്മദ് പട്ടേലിന്റെ വിജയത്തില്‍ ദൈവത്തിന് നന്ദി- സോണിയ ഗാന്ധി
 • ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ഒളിപ്പിച്ചു താമസിപ്പിച്ചിരിക്കുന്ന ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്
 • ജമ്മു കശ്മീരില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ അടക്കം രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
 • ശക്തിപ്രകടനമായി വന്നു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് പത്രിക സമര്‍പ്പിച്ചു
 • വിമാനത്തില്‍ അഭിഭാഷകായായ സഹയാത്രികയെ പീഡിപ്പിക്കാന്‍ ശ്രമം
 • ചൊവ്വയില്‍ കുടുങ്ങിയാലും ഇന്ത്യന്‍ എംബസ്സി രക്ഷപ്പെടുത്തും; ട്വിറ്ററില്‍ ചിരി പടര്‍ത്തി സുഷമാ സ്വരാജിന്റെ ട്വീറ്റ് വൈറല്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway