Don't Miss

വൈദികര്‍ പീഡിപ്പിച്ചത് 4444 കുട്ടികളെ: അന്വേഷണറിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

സിഡ്‌നി: ഇന്ത്യയിലും യുകെയിലും അടക്കം പുരോഹിതന്മാര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ വിവരങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. മാര്‍പാപ്പ ഇതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. യു.എസ്, അയര്‍ലന്‍ഡ്, ബ്രസീല്‍, നെതര്‍ലാന്‍ഡ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ പുരോഹിതന്മാര്‍ കുട്ടികളെ പീഡിപ്പിച്ചതിന്റെ വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ഓസ്‌ട്രേലിയയില്‍ നിന്നും ഞെട്ടിക്കുന്ന വിവരം പുറത്ത് വരുന്നു. 1950-2015 കാലഘട്ടത്തിനുള്ളില്‍ ഓസ്‌ട്രേലിയയില്‍ 7 ശതമാനം കത്തോലിക്കാ പുരോഹിതര്‍ കുട്ടികളെ പീഡിപ്പിച്ചതായി ഓസ്‌ട്രേലിയ റോയല്‍ കമ്മീഷനാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പീഡനത്തിന് ഇരയായ കുട്ടികളുടെ ശരാശരി പ്രായം 11 വയസാണ്. പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ ശരാശരി പ്രായം 10.5 വയസ്സും ആണ്‍കുട്ടികളുടേത് 11.5 വയസ്സുമാണ്. ചില രൂപതകളിലെ 15% പുരോഹിതന്‍മാരും കുട്ടികളെ ലൈംഗികമായി ആക്രമിച്ചതായി റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സെന്റ് ജോണ്‍ ഓഫ് ഗോഡ് ബ്രദേഴ്സിലെ 40% വൈദികരും കുട്ടികളെ പീഡിപ്പിച്ചുവെന്ന് റിപോര്‍ട്ട് പറയുന്നു.

ആയിരത്തിലധികം കാത്തലിക് സ്ഥാപനങ്ങളില്‍ നിന്നുമായി 4444 കുട്ടികളാണ് പീഡനത്തിന് ഇരയായത്.
കണക്കെടുപ്പില്‍ 1900 കുറ്റവാളികളെ കണ്ടെത്തി. 500 പേരെ ഇതുവരേയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മുതിര്‍ന്ന കൗണ്‍സല്‍ അസിസ്റ്റന്റ് ഗെയില്‍ ഫര്‍നെസ്റ്റാണ് കണക്കുകള്‍ പുറത്ത് വിട്ടത്. വിഷയത്തില്‍ രൂപത അലംഭാവം വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരയായ കുട്ടികളെ ശിക്ഷിക്കുകയും കുറ്റാരോപിതരെ സ്ഥലം മാറ്റുകയുമാണ് രൂപത ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റവാളികള്‍ പിടിക്കപ്പെടാത്തതും ശിക്ഷിക്കപ്പെടാത്തതുമാണ് ചൂഷണങ്ങള്‍ വര്‍ധിക്കാനുള്ള കാരണമെന്ന് ഫര്‍ണസ് പറയുന്നു. തിങ്കളാഴ്ച മുതലാണ് കമ്മീഷന്‍ ലഭ്യമായ രേഖകള്‍ പുറത്ത് വിടാന്‍ തുടങ്ങിയത്. അന്വേഷണം പൂര്‍ത്തിയായിട്ടില്ല.
പുരോഹിതരോട് യാതൊരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും എല്ലാവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്നും പീഡിപ്പിക്കപ്പെട്ട രണ്ട് പെണ്‍കുട്ടികളുടെ പിതാവ് ആന്റണി ആവശ്യപ്പെട്ടു. ഓരോ മതസ്ഥാപനങ്ങളും നടത്തിയ പീഡനവിവരങ്ങളും കമ്മീഷന്‍ പുറത്തുവിട്ടിട്ടുണ്ട്.

രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ നടക്കുന്ന ലൈംഗിക ചൂഷണം സംബന്ധിച്ച് അന്വേഷിക്കാന്‍ 2013ലാണ് റോയല്‍ കമ്മീഷനെ നിയമിച്ചത്. സ്‌കൂള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബ്, മത സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന പീഡനങ്ങള്‍ അന്വേഷിക്കുകയായിരുന്നു ലക്ഷ്യം. പീഡിപ്പിക്കപ്പെട്ടവരില്‍ 60 ശതമാനവും മതപഠനത്തിന്റെ മറവില്‍ ഇരകളാക്കപ്പെടുകയായിരുന്നുവെന്ന് കമ്മീഷന്‍ റിപോര്‍ട്ടില്‍ പറയുന്നു.

ക്ലാസ് മുറികളില്‍ വച്ചാണ് ചില കുട്ടികളെ പീഡിപ്പിച്ചിരുന്നത്. മറ്റു കുട്ടികളോട് ഇങ്ങോട്ട് നോക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു പീഡനം. പെണ്‍കുട്ടികളെ കത്തികാട്ടി പീഡിപ്പിച്ചുവെന്നും കമ്മീഷന് മുമ്പില്‍ മൊഴി ലഭിച്ചു. പുരോഹിതന്‍ കാലുകള്‍ക്കിടയില്‍ തന്നെ ഇരുത്തിയെന്നായിരുന്നു ഒരു പെണ്‍കുട്ടിയുടെ മൊഴി. ഓസ്‌ട്രേലിയയിലെ കണക്കുകള്‍ പുറത്ത് വരുന്നത് ആദ്യമായാണ്.

  • പാക് ട്രക്ക് ഡ്രൈവര്‍ക്ക് ആറ് ഭാര്യമാരിലായി 54 മക്കള്‍; ഡസന്‍ കണക്കിന് കൊച്ചുമക്കളും
  • കുഞ്ഞിനെ മുലയൂട്ടുന്നതിന്റെ ചിത്രം പുറത്ത് വിട്ടു; കിര്‍ഗിസ്ഥാന്‍ പ്രസിഡന്റിന്റെ മകള്‍ക്കെതിരെ മതനേതാക്കള്‍
  • ഈസ്റ്റര്‍ നാടകത്തിലെ 'യൂദാസ്' കുരിശുമരണത്തിനിടെ അബദ്ധത്തില്‍ തൂങ്ങിമരിച്ചു
  • യു എസ് വിമാനത്തില്‍ നിന്ന് ഏഷ്യക്കാരനെ വലിച്ചിഴച്ച് പുറത്താക്കി; വീഡിയോ പുറത്ത്
  • യാത്രാമധ്യേ വിമാനത്തില്‍ യുവതിക്കു സുഖ പ്രസവം; എയര്‍ഹോസ്റ്റസുമാര്‍ നഴ്‌സുമാരായി
  • സൗദിയില്‍ പാക് സ്വദേശികളായ ട്രാന്‍സ്‌ജെന്റേഴ്‌സിനെ പൊലീസ് ചാക്കില്‍ കെട്ടി തല്ലിക്കൊന്നു
  • സ്ത്രീകള്‍ക്ക് മാസമുറക്ക് 3 ദിവസത്തെ കാഷ്വല്‍ ലീവ്; ഇറ്റലി ഒരുപടി മുമ്പേ, യുകെയിലും വരും!
  • യുവതിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 33 കിലോയുള്ള ഭീമന്‍ മുഴ!
  • വിമാനയാത്രയ്ക്കിടെ ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളലേറ്റു
  • കൊട്ടാരത്തില്‍ പ്രേതശല്യം: ബ്രസീലിയന്‍ പ്രസിഡന്റ് ഭാര്യയും മകനുമായി ഓടി രക്ഷപ്പെട്ടു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway