Don't Miss

ട്രംപിനെ അനുകുലിച്ച് സംസാരിച്ച ഭര്‍ത്താവിനെ 73 കാരി ഉപേക്ഷിച്ചു!

ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റിനെ അനുകൂലിക്കുന്ന ഭര്‍ത്താവിനെ 73 കാരി ഉപേക്ഷിച്ചു. ഗെയ്ല്‍ മക്കോര്‍മികിന്‍ ആണ് ബില്‍ തന്റെ ഭര്‍ത്താവിനെ ഒഴിവാക്കിയത്. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ട്രംപിനോടുള്ള തന്റെ ആഭിമുഖ്യം പ്രകടമാക്കിയതോടെയാണ് ബില്ലിനെ ഒഴിവാക്കാന്‍ മക്കോര്‍മികിന്‍ തീരുമാനിച്ചത്. പ്രസിഡന്റിന്റെ നയങ്ങള്‍ക്കെതിരെയുള്ള തന്റെ രോക്ഷം കൂടിയാണ് ഭാര്യ ഗെയ്ല്‍ മക്കോര്‍മികിന്‍ ഇതിലൂടെ പ്രകടമാക്കിയത്.

ഭര്‍ത്താവിന്റെ ട്രംപ് അനുകൂല നിലപാട് ഗെയ്‌ലിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ബെര്‍ണി സാന്‍ഡേഴ്‌സിന്റെ അനുഭാവി കൂടിയായ ഗെയ്ല്‍ ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പിരിയാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. ബില്ലുമായി പിരിഞ്ഞ് വാഷിങ്ടണിലെ ബെല്ലിങ്ഹാമിലാണ് ഗെയ്ല്‍ ഇപ്പോള്‍ താമസം. കുടിയേറ്റത്തിനെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിച്ച ട്രംപിനെതിരെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധങ്ങള്‍ ശക്തമാവുകയാണ്. സൂഹത്തിലും വേര്‍തിരിവ് രൂക്ഷമാണ്. കോടതിയുമായും ഭരണകൂടം തുറന്ന പോരു നടത്തുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

  • ആര്‍ത്തിപൂണ്ട ക്രിസ്ത്യാനിയേക്കാള്‍ നല്ലത് അവിശ്വാസികള്‍; രൂക്ഷ വിമര്‍ശനവുമായി മാര്‍പ്പാപ്പ
  • കാത്തിരിപ്പിന് ശുഭാന്ത്യം; 64കാരിക്കു ഇരട്ട കുട്ടികള്‍ പിറന്നു
  • 104 ഉപഗ്രഹങ്ങളെ ഒന്നിച്ചു ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആര്‍ഒക്ക് ചരിത്ര നേട്ടം
  • വാല്‍തംസ്‌റ്റോയില്‍ മലയാളം ക്ലാസ് തുടങ്ങി, മാതൃഭാഷപഠിക്കാന്‍ എഴുപതോളം കുട്ടികള്‍
  • 500 കിലോയുള്ള ഈജിപ്ഷ്യന്‍ വനിത മുംബൈയില്‍ ; ലോകം ഉറ്റുനോക്കുന്ന ശസ്ത്രക്രിയ
  • വൈദികര്‍ പീഡിപ്പിച്ചത് 4444 കുട്ടികളെ: അന്വേഷണറിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
  • അമേരിക്കയില്‍ മലമ്പാമ്പിനെ പിടിക്കാന്‍ 2 തമിഴ്നാട്ടുകാര്‍ 46 ലക്ഷത്തിന്റെ കരാറില്‍ ഒപ്പിട്ടു!
  • ത്വക്ക് ഇല്ലാതെ വിചിത്ര രൂപവുമായി പെണ്‍കുഞ്ഞ് ജനിച്ചു; തൊടാന്‍ കൂട്ടാക്കാതെ മാതാവ്
  • മരങ്ങാട്ടുപള്ളിയില്‍ വിവാഹം, ലണ്ടനില്‍ വിവാഹജൂബിലി ജയിംസ്-ഡെയ്‌സി ദമ്പതികളുടെ വിവാഹജൂബിലി ആഘോഷമായി
  • കുഞ്ഞുങ്ങളെ തലകീഴാക്കി ആര്‍ച്ച് ബിഷപ്പിന്റെ പരുക്കന്‍ മാമ്മോദീസ മുക്കല്‍ ; വീഡിയോ വൈറല്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway