അസോസിയേഷന്‍

മിഡ് വെയില്‍സിന്റെ മലനിരകളെ നടവിളികളാല്‍ പ്രകമ്പനം കൊള്ളിച്ച് കൊണ്ട് ഏഴാമത് യുകെകെസിവൈഎല്‍ ക്യാമ്പിന് സമാപനം

മിഡ് വെയില്‍സിന്റെ മലനിരകളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട്, നടവിളികള്‍ വാനിലുയര്‍ത്തി, ക്നാനായ യുവജനങ്ങളുടെ ഈ വര്‍ഷത്തെ ലീഡര്‍ഷിപ്പ് ക്യാമ്പ് വിജയകരമായി സമാപിച്ചു. മിഡ് വെയില്‍സിലെ ന്യൂ ടൗണിലെ കെഫന്‍ലി പാര്‍ക്കില്‍ വച്ചാണ് ഫെബ്രുവരി 3,4,5 തിയ്യതികളിലായി 35 ഓളം യൂണിറ്റുകളില്‍ നിന്നായി 115 ഓളം യുവജനങ്ങള്‍ പങ്കെടുത്ത യുകെകെസിവൈ എല്‍ ക്യാമ്പ് അരങ്ങേറിയത്.


വെള്ളിയാഴ്ച അഞ്ചുമണിയോടെ ആരംഭിച്ച ക്യാമ്പ്, ഞായറാഴ്ച വൈകുന്നേരം 3 മണിയോട് കൂടിയാണ് സമാപിച്ചത്. യു കെ യിലെ സീറോ മലബാര്‍ ക്നാനായ വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തെന്‍പുരയിലിന്റെയും, ഫാ. സജി തോട്ടത്തിലിന്റെയും കെസിവൈഎല്‍ നാഷണല്‍ ഡയറക്ടേഴ്സ് ആയ സിന്റോ ജോണ്‍ , ജോമോള്‍ സന്തോഷ് എന്നിവരുടെയും നേതൃത്വത്തില്‍ യുകെകെസിവൈ എല്‍ കേന്ദ്ര കമ്മറ്റി അംഗങ്ങളായ പ്രസിഡണ്ട് ഷിബിന്‍ വടക്കേക്കര, സെക്രട്ടറി ജോണി മലമുണ്ടക്കല്‍ , മറ്റ് അംഗങ്ങളായ ഡേവിഡ് മൂരിക്കുന്നേല്‍ , സ്റ്റീഫന്‍ ടോം, സ്റ്റെഫിന്‍ ഫിലിപ്പ് എന്നിവരുടെ ചിട്ടയായുള്ള ഉജ്ജ്വല പ്രവര്‍ത്തനങ്ങളാല്‍, ഈ യുവജന സംഗമം, പങ്കെടുത്ത എല്ലാവര്‍ക്കും പുതുമയും, അറിവും, ആവേശവും പകര്‍ന്നു നല്‍കി.


ക്നാനായ അവബോധം സൃഷ്ടിക്കുന്ന ക്ലാസ്സുകളും, ഗെയിമുകളും, കായിക വിനോദങ്ങളും, കലാ പരിപാടികളും, പ്രാര്‍ത്ഥനകളും ജപമാലകളും, വി. കുര്‍ബ്ബാനയും ഒക്കെ ഇടകലര്‍ന്ന മൂന്നു ദിവസങ്ങള്‍ യുവജനങ്ങള്‍ക്ക് ഏറ്റവും പ്രയോജന പ്രദമായി എന്ന് പങ്കെടുത്തവര്‍ സാക്ഷ്യപ്പെടുത്തി. ഇത് പോലെ, യുവജനങ്ങള്‍ക്ക് അവരുടെ ആദ്ധ്യാത്മികവും, ശാരീരികവും, ബൗദ്ധികവുമായ ഉയര്‍ച്ചക്ക് ഉപകരിക്കുന്ന എല്ലാ ചേരുവകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടു നടത്തപ്പെട്ട ഒരു യുവജന പ്രോഗ്രാം പായ്ക്ക് , ആദ്യമായാണ് യു കെ യില്‍ കാണുന്നത് എന്ന് ക്യാംപില്‍ യുവജനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയ, യു കെ യുടെ പല ഭാഗത്തുനിന്നുമായി എത്തിയ യൂണിറ്റ് ഡയറക്ടര്‍മാര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.


ഈ ലീഡര്‍ഷിപ്പ് ക്യാംപില്‍ പ്രധാനമായും ക്ളാസുകള്‍ നയിച്ചത്, കേരളത്തില്‍ നിരവധി പരിശീലന ക്ലാസ്സുകള്‍ നടത്തിയിട്ടുള്ള ലെസ്റ്ററില്‍ നിന്നുള്ള ആല്‍ബിന്‍ എബ്രഹാമും സിന്റോ ജോണും അടങ്ങുന്ന ടീം ആയിരുന്നു. ഓരോ ക്നാനായ യുവതീ യുവാക്കളെ സംബന്ധിച്ചും, വരുടെ നേതൃത്വ പാടവം യുകെകെസിവൈഎല്‍ എന്ന സംഘടനയിലൂടെ എങ്ങിനെ വളര്‍ത്താം എന്നും, അത് സ്വന്തം കുടുംബത്തിലും, സമുദായത്തിലും എങ്ങിനെ പ്രയോജനപ്പെടുത്താം എന്നുമാണ് മൂന്നു ദിവസത്തെ ഈ യുകെകെസിവൈഎല്‍ ക്യാമ്പ് ലക്ഷ്യമിട്ടത്.

എല്ലാ ദിവസത്തെയും പ്രാര്‍ത്ഥനകളിലും, യുവജനങ്ങള്‍ക്ക് വേണ്ടി പ്രത്യേകം അര്‍പ്പിച്ച ആഘോഷമായ കുര്‍ബ്ബാനകളിലും, യുവജനങ്ങള്‍ അത്യുത്സാഹത്തോടെ പങ്കെടുത്തത് എടുത്ത് പറയേണ്ട കാര്യമാണ്. കായിക മത്സരങ്ങളും, ഇന്‍ഡോര്‍ ഗെയിമുകളും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടന്ന ക്നാനായ സമുദായത്തെ പറ്റിയുള്ള സ്കിറ്റുകളും, ശനിയാഴ്ച നടന്ന ക്നാനായ നൈറ്റും, യുവജനങ്ങള്‍ അവിസ്മരണീയമാക്കി. എട്ടു ഗ്രൂപ്പുകളിലായി നടന്ന സ്കിറ്റ്, ക്നാനായ തനിമയും ക്നാനായ സ്പിരിറ്റും വിളിച്ചോതുന്നവയായിരുന്നു. ഓരോ യൂണിറ്റുകളില്‍നിന്നും യുവജനങ്ങള്‍ക്ക് പിന്തുണ നല്‍കാനെത്തിയ യൂണിറ്റ് ഡയറക്ടര്‍സ്, ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കി.


ക്യാമ്പിന്റെ സമാപന ദിവസം നടന്ന നാഷണല്‍ കൗണ്‍സില്‍ മീറ്റിങ്ങില്‍ യു കെ കെ സി എ യുടെ പ്രതിനിധിയായി സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തെന്‍പുരയില്‍ പങ്കെടുത്തു. യുവജനങ്ങളെ സഭാ സാമുദായിക ബോധത്തില്‍ വളര്‍ത്തുവാന്‍ ഉതകുന്ന ഇതുപോലെയുള്ള ക്യാമ്പുകള്‍ക്ക് മാതൃസംഘടനായ യു കെ കെ സി എ യുടെ എല്ലാവിധ പിന്തുണയും ഉണ്ടായിരിക്കും എന്ന് യു കെ കെ സി എ എക്സിക്യൂട്ടീവ് കമ്മറ്റിയെ പ്രതിനിധീകരിച്ച് ജോസി അറിയിച്ചു.

ഈ ക്യാംപില്‍ വച്ച് യു കെ കെ സി വൈ എല്‍ ന്റെ ആറാമത് ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. യു കെ കെ സി വൈ എല്‍ ന്റെ കഴിഞ്ഞ വല്‍ഷത്തെ പ്രവല്‍ത്തനങ്ങള്‍ കോര്‍ത്തിണക്കികൊണ്ട് ജോണി മലമുണ്ടക്കല്‍ ഒരുക്കിയ വീഡിയോ ആല്‍ ബം പഴയ യു കെ കെ സി വൈ എല്‍ നേതൃത്വങ്ങളെ ഓര്‍മ്മിക്കുവാനും ഓര്‍മ്മകള്‍ പുതുക്കുവാനുമുള്ള അവസരമായി മാറി.

മത്സരയിനങ്ങളിലും, ക്യാമ്പ് പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തുകൊണ്ട് എല്ലാവര്‍ക്കും എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ടാണ് അതിഗംഭീരമായ ഏഴാമത് യു കെ കെ സി വൈ എല്‍ ക്യാമ്പ് സമാപിച്ചത്.അഭിമാനാര്‍ഹമായ പ്രേക്ഷിത കുടിയേറ്റ പാരമ്പര്യത്തിന്റെ കരുത്തില്‍, കേരളത്തില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ ക്നാനായ കുടുംബങ്ങളുടെ വിശ്വാസ ചൈതന്യം, പുതു തലമുറയിലേക്ക് ഒട്ടും ചോര്‍ ന്നു പോകാതെ കൈമാറുകയെന്നതാണ് യു കെ കെ സി വൈ എല്‍ ന്റെയും ഇതുപോലെയുള്ള യുവജന ക്യാമ്പുകളുടെയും ലക്ഷ്യം.

യു കെ കെ സി വൈ എല്‍ ക്യാമ്പിന്റെ മനോഹര ചിത്രങ്ങകളും വീഡിയോയും കാണാം

https://m.youtube.com/watch?v=31g6si4bRXQ

https://m.youtube.com/watch?v=jr-QXSkNOxU

 • കവന്‍ട്രിയില്‍ വിഷു ആഘോഷം , നാടന്‍ രുചികള്‍ നാക്കിലെത്തിച്ച അപൂര്‍വ വിഷു സദ്യ
 • നനീട്ടന്‍ മലയാളികള്‍ ഒന്നിക്കുന്നു - ഇന്‍ഡസിന്റെയും കേരള ക്ലബിന്റെയും സംയുക്ത ഈസ്റ്റര്‍ വിഷുദിനാഘോഷങ്ങള്‍ ഞായാറാഴ്ച
 • എച്ച്എംഎയുടെ ഈസ്റ്റര്‍ -വിഷു ആഘോഷങ്ങള്‍ നാളെ
 • ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വാശിയേറിയ ക്നാനായ കായികമേള നാളെ ബര്‍മിംഗ്ഹാമില്‍
 • ബര്‍മിങ്ഹാം യൂണിറ്റിന്റെ ക്രിസ്റ്റല്‍ ജൂബിലി ആഘോഷങ്ങള്‍ ഞായറാഴ്ച
 • ആഷ് ഫോര്‍ഡില്‍ അഖില യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ്; ഒന്നാം സമ്മാനം 1001 പൗണ്ടും ട്രോഫിയും
 • ആവേശമുണര്‍ത്തുന്ന യുകെ ക്നാനായ ഗീതങ്ങളുമായി യുകെകെസിഎ
 • ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയ്ക്ക് പുതിയ നേതൃനിര
 • കായികമേള ആഘോഷമാക്കാന്‍ ക്നാനായക്കാര്‍ ശനിയാഴ്ച ബര്‍മിംഗ്ഹാമിലേയ്ക്ക്
 • യുകെകെസിഎ കണ്‍വന്‍ഷന്‍ ടിക്കറ്റ്: ചരിത്രം സൃഷ്ടിച്ചു കെറ്ററിംഗ്‌ യൂണിറ്റ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway