ചരമം

ബ്രിട്ടീഷ് എയര്‍വേസ് ജീവനക്കാരുടെ നാലുദിന പണിമുടക്ക് 17 മുതല്‍ , യാത്ര മുടങ്ങും

ലണ്ടന്‍ : വേതനപ്രശ്‌നത്തെച്ചൊല്ലി ബ്രിട്ടീഷ് എയര്‍വേസ് ജീവനക്കാരുടെ സമരം വീണ്ടും. ക്യാബിന്‍ ക്രൂ ജീവനക്കാരാണ് നാല് ദിവസത്തെ പണിമുടക്കിനു തയാറെടുക്കുന്നത്. ഈമാസം 17 മുതല്‍ 20 വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രിട്ടീഷ് എയര്‍വേസിനെ ആശ്രയിക്കുന്നവര്‍ സമരം മൂലം പ്രതിസന്ധിയിലാകും.
ജീവനക്കാരുടെ സംഘടനയായ മിക്‌സഡ് ഫ്‌ളീറ്റ് യുണൈറ്റിനു കീഴിലുള്ളവരാണ് പണിമുടക്കിനൊരുങ്ങുന്നത്. ഇപ്പോഴത്തെ വേതനം അപര്യാപ്തമാണെന്നും തങ്ങള്‍ക്ക് മറ്റു ജോലികള്‍ തേടേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പലവട്ടം അധികൃതര്‍ക്കു മുന്നിലെത്തിയിട്ടും അനുകൂല പ്രതികരണമുണ്ടായില്ലെന്നും ജീവനക്കാര്‍ പറയുന്നു.
ജനുവരിയിലും ഈമാസം ആദ്യദിവസങ്ങളിലും ഇതേ ആവശ്യം ഉന്നയിച്ച് യുണൈറ്റ് അംഗങ്ങള്‍ സമരം ചെയ്തിരുന്നു. 14 നു ചേരുന്ന യോഗത്തിനുശേഷം സമരക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്നും സമരദിവസങ്ങളിലെ സര്‍വീസ് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ യോഗശേഷം അറിയിക്കുമെന്നുമാണ് ബി.എ. അധികൃതര്‍ പറയുന്നത്. തങ്ങള്‍ മുന്നോട്ടുവച്ച ശമ്പളവര്‍ധന ബി.എയില്‍ പണിയെടുക്കുന്ന ഭൂരിപക്ഷം ജീവനക്കാരും സമ്മതിച്ചതാണെന്നും എന്നിട്ടും സമരവുമായി മുന്നോട്ടുപോകാനുള്ള യുണൈറ്റിന്റെ തീരുമാനം ഖേദകരമാണെന്നും കമ്പനി അധികൃതര്‍ പറയുന്നു.

  • ഒ.ഐ.സി.സി യു.കെ നേതാവ് തേജു മാത്യൂസിന്റെ പിതാവ് നിര്യാതനായി
  • കോഴിക്കോട് വ്യാജമദ്യം കഴിച്ച് രണ്ട് മരണം; നാല് പേര്‍ ഗുരുതരാവസ്ഥയില്‍
  • സിപിഎം പ്രവര്‍ത്തകന്‍ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍
  • പി. വര്‍ഗീസ് ജോസഫ് നിര്യാതനായി
  • പെണ്‍കുട്ടിയുമായി സംസാരിച്ചതിന് പോലീസ് മര്‍ദ്ദിച്ച യുവാവ് ജീവനൊടുക്കി
  • കുന്ദമംഗലത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂള്‍ വളപ്പില്‍ കുത്തേറ്റു മരിച്ചു
  • അമേരിക്കയില്‍ വിമാനം തകര്‍ന്ന് ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതിമാര്‍ കൊല്ലപ്പെട്ടു
  • പൊന്‍കുന്നത്ത് വാഹനാപകടത്തില്‍ പാലാ സ്വദേശി മരിച്ചു; 5 പേര്‍ക്ക് ഗുരുതര പരിക്ക്
  • തിരുവനന്തപുരത്തു റെയില്‍വെ ട്രാക്കിന് സമീപം സഹോദരങ്ങളായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
  • പന്തളത്ത് മകന്‍ മാതാപിതാക്കളെ കൊന്ന് കിണറ്റില്‍ തള്ളി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway