Don't Miss

500 കിലോയുള്ള ഈജിപ്ഷ്യന്‍ വനിത മുംബൈയില്‍ ; ലോകം ഉറ്റുനോക്കുന്ന ശസ്ത്രക്രിയ

മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമുള്ള വനിതയായ ഈജിപ്ത്തുകാരി ഇമാന്‍ അഹ്മദിനെ മുംബൈയില്‍ എത്തിച്ചു . ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ പ്രത്യേക കാര്‍ഗോ എയര്‍ബസ് വിമാനത്തിലാണ് ഈജിപ്തില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയത്. ഭാരം കുറയ്ക്കുന്നതിനുള്ള പ്രത്യേക ശസ്ത്രക്രിയക്കും ചികിത്സയ്ക്കായുമായാണ് 500 കിലോ ഭാരമുള്ള ഇമാന്‍ എത്തിയിരിക്കുന്നത്.
മുഴുവന്‍ ഭാരവും ഒരുഭാഗത്ത് കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ വിമാനത്തില്‍ ഒരുക്കിയിരുന്നു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഇവരെ ഒരു കാര്‍ഗോ ലിഫ്റ്റ് ഉപയോഗിച്ച് ആംബുലന്‍ലിലേക്കും തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുന്ന ചര്‍ണി റോഡിലെ സൈഫീ ആശുപത്രിയിലേക്കും മാറ്റി. ഇമാന്റെ ശസ്ത്രക്രിയക്കായ് നേരത്തേ ആശുപത്രി വളപ്പില്‍ താത്കാലികമായി ഒരു കെട്ടിടം പണിതിരുന്നു. എന്നാല്‍ അനുമതിയില്ലാതെയാണ് ഇത് പണിതത് എന്ന് ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ അധികാരികള്‍ ഇത് പൊളിച്ചുകളഞ്ഞു. ഇതിന് തൊട്ടടുത്തായി മറ്റൊരു കെട്ടിടം ഇപ്പോള്‍ പണിതുകൊണ്ടിരിക്കുകയാണ്. ഈ താത്കാലിക ആശുപത്രിയിലാവും ഇവരുടെ ശസ്ത്രക്രിയ എന്നാണ് സൂചന. ബാരിയാട്രിക് സര്‍ജന്‍ ഡോ. മുഫാസല്‍ ലക്ഡവാലയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്.
25 വര്‍ഷമായി ഇമാന്‍ അഹ്മദ് കെയ്‌റോവിലെ തന്റെ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇതേത്തുടര്‍ന്ന് പ്രമേഹം, ആസ്ത്മ, ഉയര്‍ന്ന രക്തസമ്മര്‍ദം, ശ്വാസകോശ സംബന്ധമായ അസുഖം, വിഷാദരോഗം എന്നിവയെല്ലാം ഇവരെ അലട്ടുന്നുണ്ട്. ലോകം ഉറ്റുനോക്കുന്ന ശസ്ത്രക്രിയ ആയതിനാല്‍ ചികിത്സയെല്ലാം സൗജന്യമാണ് നടത്തുന്നത്. ആറുമാസമെങ്കിലും ഇവര്‍ക്ക് ഇവിടെ കഴിയേണ്ടിയും വരും.

  • മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്കും ലിംഗവിവേചനത്തിനുമെതിരെ തുറന്നടിച്ച് റിമ കല്ലിങ്കല്‍
  • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
  • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
  • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല
  • പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്
  • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
  • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
  • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
  • അബുദാബി ഡ്യൂട്ടി ഫ്രീ നറുെക്കടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്; കിട്ടിയത് 20.7 കോടി
  • ഐശ്യര്യറായിക്ക് ജനിച്ച മകനാണ് താനെന്ന് 29 കാരന്‍ ; വലിയ തമാശയെന്ന് ഐശ്വര്യ
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway