അസോസിയേഷന്‍

സ്‌കോട്‌ലന്‍ഡില്‍ യു ബി സി ഗ്ലാസ്‌ഗോയുടെ ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രില്‍ ഒന്നിന്

സ്‌കോട്‌ലന്‍ഡിലെ ഏറ്റവും മികച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് എന്ന് ഖ്യാതി നേടിയ യുണൈറ്റഡ് ബാഡ്മിന്റണ്‍ ക്ലബ് ഗ്ലാസ്‌ഗോയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രില്‍ ഒന്ന് ശനിയാഴ്ച രാവിലെ പതിനൊന്നു മാണി മുതല്‍ നടക്കുമേന്നു ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ നടത്തിയ ടൂര്‍ണമെന്റുകള്‍ വന്‍ വിജയമായിരുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വിപുലമായ രീതിയില്‍ ആണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് അണിയിച്ചൊരുക്കുന്നത്. സ്‌കോട്‌ലന്‍ഡിലെ പ്രധാന ബാഡ്മിന്റണ്‍ ഹോട് സ്‌പോട്ടുകള്‍ ആയ ഗ്ലാസ്‌ഗോ, എഡിന്‍ബറ, അബെര്‍ദീന്‍,ഫാല്‍കിര്‍ക് എന്നിവിടങ്ങളില്‍ നിന്നുമുള്ള നിരവധി ടീമുകളോടൊപ്പം യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള അനേകം ടീമുകളും ഈ ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നതിനായി എല്ലാ വര്‍ഷവും ഗ്ലാസ്‌ഗോയില്‍ എത്തി ചേരാറുണ്ട്.

യു ബി സി ഗ്ലാസ്‌ഗോയുടെ ഹോം ഗ്രൌണ്ടായ ഡന്കാന്‍ റിഗ് സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ചായിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുന്നത്. രാവിലെ 11 മണി മുതല്‍ വയ്കുന്നേരം 6 മണി വരെ ആയിരിക്കും മത്സരങ്ങള്‍ . വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് െ്രെപസ് അടക്കം നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഒന്നാം സമ്മാനം 251 പൗണ്ടും ട്രോഫിയും രണ്ടാം സമ്മാനം 151 പൗണ്ടും ട്രോഫിയും മൂന്നാം സമ്മാനം 101 പൗണ്ടും ട്രോഫിയും ആയിരിക്കും നല്‍കുന്നത്. മത്സരാര്‍ത്ഥികള്‍ മാര്‍ച്ച് 15 നു മുമ്പായി പേര് രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എല്ലാ വര്‍ഷവും യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്പര്യം കാണിക്കുന്നതിനാല്‍ മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി ആദ്യം രെജിസ്റ്റര്‍ ചെയ്യുന്ന 30 ടീമുകളെ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ എന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക .


ജോ സെബാസ്റ്റ്യന്‍ - 07882435921


പ്രവീണ്‍ - 07799260515


ടോണി - 07597122836

  • രുചികരമായ നാടന്‍ ഭക്ഷണവും നാടന്‍ പാട്ടുകളുമായി വിരാള്‍ ഉത്സവം
  • യുകെകെസിഎ നാഷണല്‍ കൗണ്‍സില്‍ ശനിയാഴ്ച
  • കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തില്‍ മയങ്ങി ലിവര്‍പൂളില്‍ നിന്നെത്തിയ പഠനസംഘം
  • 'അലീഷ ദി ലൈറ്റ് ഹൗസ് ഓഫ് ഹോപ്പ്' എന്ന ചാരിറ്റി നിശയുമായി ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളികള്‍
  • ഓള്‍ യുകെ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 'സ്മാഷ് 2017 ' മാര്‍ച്ച് 18 ന് ഡെര്‍ബിയില്‍ ; ആദ്യ എട്ട് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ക്യാഷ് പ്രൈസുകള്‍
  • രണ്ടാം വിരാള്‍ ഉത്സവത്തിന് നാളെ കൊടികയറും
  • കെറ്ററിംഗില്‍ സംഗീതമഴ പെയ്യിച്ചു 7 ബീറ്റ്സ് സംഗീതോത്സവവും ഒഎന്‍വി അനുസ്മരണവും വര്‍ണാഭമായി
  • മലയാളികളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി യുക്മ നാഷണല്‍ കലാമേളയുടെ തീയതികള്‍ പുതുക്കി
  • പട്ടിണിയോടും മാരക രോഗങ്ങളോടും പൊരുതി തളര്‍ന്ന് പയ്യാവൂരിലെ ഈ കുടുംബം, സഹായിക്കാം
  • മാധ്യമ ബന്ധങ്ങള്‍ക്ക് പുത്തന്‍ മാനങ്ങള്‍ നല്‍കി പബ്ലിക്ക് റിലേഷന്‍സ് ടീമുമായി യുക്മ
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway