Don't Miss

വാല്‍തംസ്‌റ്റോയില്‍ മലയാളം ക്ലാസ് തുടങ്ങി, മാതൃഭാഷപഠിക്കാന്‍ എഴുപതോളം കുട്ടികള്‍

സീറോ മലബാള്‍ വാല്‍തംസ്‌റ്റോ മാസ്‌സെന്ററിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി മലയാളം ക്ലാസ് തുടങ്ങി. സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ജോസ് അന്ത്യാംകുളം കുട്ടികളുടെ മലയാളം ക്ലാസ് പ്രാര്‍ഥനകള്‍ ചൊല്ലി ഉദ്ഘാടനം ചെയ്തു. അമ്മയോടുള്ള സ്‌നേഹമാണ് മലയാളികള്‍ക്ക് മാതൃഭാഷയോടുള്ളതെന്ന് ഫാ. ജോസ് അന്ത്യാകുളം പറഞ്ഞു. മലയാളം ഭാഷപഠിക്കുന്നതിലൂടെ കുട്ടികള്‍ക്ക് കേരളക്കരയുമായുള്ള ബന്ധം ഊഷ്മളമാക്കാനും കേരളീയ സംസ്‌കാരം എന്തെന്ന് മനസിലാക്കാനും സാധിക്കും-അദ്ദേഹം പറഞ്ഞു.നാട്ടില്‍ അവധിക്ക് പോകുമ്പോള്‍ കുട്ടികള്‍ക്ക് ഇംഗഌഷ് അറിയാത്തവരോട് സംസാരിക്കാന്‍ മലയാളം അറിഞ്ഞാലേ കഴിയൂ. അതിനാല്‍ കുട്ടികള്‍ മലയാളം പഠിക്കുന്നതിനെ മാതാപിതാക്കള്‍ പ്രോല്‍സാഹനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് ക്ലാസ് ഔദ്യോഗികമായി ആരംഭിച്ചത്. മലയാളത്തില്‍ ബിരുദാാന്തരമുള്ള ബ്രദര്‍ റോയി മലയാള അക്ഷരങ്ങള്‍ ബോര്‍ഡില്‍ എഴുതി ക്ലാസ് ഉദ്ഘാടനം ചെയ്തു. മലയാളം പഠിക്കുന്നത് സംസ്‌കാരം പഠിക്കുന്നതിന്റെ മുന്നോടിയാണെന്ന് അദ്ദേഹം പറഞ്ഞു. ബെന്നി ജോസ് കുടിലിങ്ങില്‍ ആണ് ക്ലാസ് എടുക്കുന്നത്. നാട്ടില്‍ നിന്ന് പുസ്തകങ്ങള്‍ വരുത്തി വിപുലമായ ഒരുക്കങ്ങളോടെയാണ് ക്ലാസ് ആരംഭിച്ചിരിക്കുന്നതയ്. കുട്ടികള്‍ ആവേശത്തോടെയാണ് ആദ്യ ക്ലാസില്‍ പങ്കെടുത്തത്. ഒന്നാം ക്ലാസ് മുതല്‍ ജി.സി.എസ്.സി വരെയുള്ള കുട്ടികള്‍ ക്ലാസില്‍ പങ്കെടുക്കുന്നുണ്ട്. ട്രസ്റ്റിമാര്‍, മറ്റ് പ്രതിനിധികള്‍ അങ്ങനെ എല്ലാവരുടെയും സഹകരണത്തോടെയാണ് ക്ലാസ്.

 • മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്കും ലിംഗവിവേചനത്തിനുമെതിരെ തുറന്നടിച്ച് റിമ കല്ലിങ്കല്‍
 • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
 • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
 • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല
 • പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്
 • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
 • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
 • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
 • അബുദാബി ഡ്യൂട്ടി ഫ്രീ നറുെക്കടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്; കിട്ടിയത് 20.7 കോടി
 • ഐശ്യര്യറായിക്ക് ജനിച്ച മകനാണ് താനെന്ന് 29 കാരന്‍ ; വലിയ തമാശയെന്ന് ഐശ്വര്യ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway