സിനിമ

ഹിമാലയ യാത്ര അമലാപോളിനെ ആത്മീയതയിലേക്കു നയിച്ചു! ഇനി?

വ്യക്തി ജീവിതത്തിലെ വെല്ലുവിളികളില്‍ നിന്ന് ആശ്വാസം തേടിയാണ് അമലാപോള്‍ വീട്ടുകാരോടു വെളിപ്പെടുത്താതെ ഒറ്റയ്ക്ക് ഹിമാലയ യാത്രയ്ക്ക് പോയത്. ഈ യാത്ര തന്റെ ഭാവി ജീവിതം എന്തായിരിക്കണമെന്നു പഠിപ്പിച്ചെന്നാണ് താരം പറയുന്നത്.
ഞാന്‍ ഒരുപാട് യാത്രകള്‍ ചെയ്തിട്ടുണ്ട്. അതു സിനിമയുടെ ആവശ്യത്തിനാണ്. ഞാന്‍ മാത്രമായ യാത്രയിലെ സുഖം മറ്റൊന്നാണ്. അനുഭവിക്കുമ്പോഴേ അതു മനസിലാകൂ. രണ്ടുവര്‍ഷം മുമ്പ്. അതായത് എന്റെ വിവാഹശേഷം സിനിമാഭിനയം ഏറെക്കുറെ ഞാന്‍ നിയന്ത്രിക്കുകയായിരുന്നു.
ആ സന്ദര്‍ഭതതിലാണ് ഋഷികേശിനെക്കുറിച്ച് പഠിക്കാന്‍ അവസരം കിട്ടിയത്. ബന്ധുക്കളോടൊപ്പം അവിടെ പോകാനായിരുന്നു എന്റെ ആദ്യതീരുമാനം. പിന്നെ ചില സാങ്കേതിക കാരണങ്ങളാല്‍ ഞാന്‍ തനിച്ചു പുറപ്പെടാന്‍ തീരുമാനിച്ചു.- അമല പറയുന്നു.

മുമ്പ് ഞാന്‍ യാത്ര ചെയ്യുമ്പോള്‍ എന്നോടൊപ്പം വരാന്‍ ഒരുപാട് പേരുണ്ടായിരുന്നു. അംഗരക്ഷകരും അക്കൂട്ടത്തില്‍ പങ്കെടുത്തിരുന്നു. ഒടുവില്‍ ഞാന്‍ ഏകയായി സാഹസിക യാത്രയ്ക്കു പുറപ്പെട്ടു. സത്യം പറഞ്ഞാല്‍ ആ സാഹസികമായ യാത്ര എന്റെ ജീവിതത്തില്‍ അത്യന്താപേക്ഷിതമായിരുന്നു. ആരോടും പറയാതിരുന്ന ആത്മീയ യാത്രയുടെ രഹസ്യം ഇനിയും പറയാറായിട്ടില്ല. ജീവിതത്തില്‍ അടുത്ത പടിയായി ഞാനെന്തു ചെയ്യണമെന്ന് എന്റെ മനസ് ഉഴറുകയായിരുന്നു. അങ്ങനെയാണ് ഋഷികേശ് ഒരു വെളിച്ചമായി എന്നെ ആനയിച്ചത്.- ഒറ്റയ്ക്ക് ഹിമാലയ സാനുവില്‍ കയറിയ അനുഭവങ്ങളെക്കുറിച്ച് അമല വിവരിക്കുന്നു.

ഞാന്‍ ഹിമാലയത്തില്‍ കയറുമെന്ന് മാതാപിതാക്കളോട് പറഞ്ഞില്ല. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ അനുവദിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പത്തുദിവസങ്ങള്‍കൊണ്ട് ഞാന്‍ 110 കി.മീറ്റര്‍ പവര്‍തം തരണം ചെയ്യുകയുണ്ടായി. ആയിരം അടി മുകള്‍വരെ എത്തി. ഒരു നിശ്ചിത ഉയരത്തില്‍ എത്തിയപ്പോള്‍ ബാഗും മറ്റും തൂക്കി മുന്നോട്ടു പോകാന്‍ കഴിയാതെ വന്നു. അതുകൊണ്ട് അത്യാവശ്യം വേണ്ടുന്നത് എടുത്തശേഷം മറ്റുള്ളവ ഉപേക്ഷിക്കുകയായിരുന്നു.
മാത്രമല്ല വേണ്ടത്ര ഓക്‌സിജനും ലഭ്യമല്ലാതെ വന്നു. തിരികെ മടങ്ങിയാലോ എന്നു ഞാന്‍ ആലോചിച്ചു. രാത്രി സ്ലീപ് ബാഗില്‍ ഉറങ്ങുമ്പോള്‍ ഞാനൊത്തിരി ദുഃസ്വപ്നങ്ങള്‍ കണ്ടു. ആ ടെന്റിനുള്ളില്‍ പ്രാണവായു ലഭിക്കാതെ വീര്‍പ്പുമുട്ടി ഞാന്‍ മുറവിളിക്കുന്നതായിട്ടാണ് സ്വപ്നം.
ഒപ്പമുണ്ടായിരുന്ന ചിലര്‍ വന്ന് വിവരം അന്വേഷിക്കുകയും എന്നെ സാന്ത്വനിപ്പിക്കുകയും ചെയ്തു. ടെന്റില്‍നിന്നും പുറത്തുവന്ന ഞാന്‍ ആകാശത്തേക്കു നോക്കി. കോടാനുകോടി നക്ഷത്രങ്ങള്‍! കൈയെത്തി പിടിക്കാവുന്ന ദൂരത്തിലാണ് അവയെന്ന് എനിക്കു തോന്നി. എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിഞ്ഞില്ല.
പിറ്റേന്നാള്‍ പുലര്‍ന്നപ്പോഴാണ് ഭൂമിയുടെ സ്വര്‍ഗത്തിനു സമീപം രാത്രി ഞാന്‍ ഉറങ്ങിയിരുന്നതായി ഓര്‍മിച്ചത്. എന്നോടൊപ്പം വന്നവര്‍ പലരും യാത്ര ഉപേക്ഷിച്ചു മടങ്ങി.
ഞാനും ചിലരും മുന്നോട്ടു പോകാന്‍തന്നെ തീരുമാനിച്ചു. ഞങ്ങള്‍ തുടര്‍ന്നു. വളരെ ദുഷ്‌കരമായിരുന്നു മുന്നോട്ടുള്ള പ്രയാണം. ഞങ്ങള്‍ ക്ഷീണം അകറ്റാന്‍ വിശ്രമിക്കവേ ഭയങ്കരമായ ഒരു ശബ്ദം കേട്ടു. മലയിടിഞ്ഞതായിരുന്നു. എന്തായാലും ഞങ്ങള്‍ രക്ഷപ്പെട്ടു.
മണാലി വരെയുള്ള ഈ യാത്രാനുഭവം മരണംവരെ എന്റെ മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കും. കണ്ണൊന്നടഞ്ഞു പോയാല്‍ മതി ആ പത്തുദിവസത്തെ പ്രയാണം എന്റെ മനസ്സില്‍ നിറയും.''
ഇങ്ങനെ പറയുന്ന അമല, തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനമായ ചില തീരുമാനങ്ങള്‍ കൈക്കൊള്ളാനായിരുന്നു ഈ യാത്രകൊണ്ട് ഉദ്ദേശിച്ചത്. അതു വളരെ രഹസ്യമാണ്. ആ രഹസ്യം മാത്രം അവര്‍ വെളിപ്പെടുത്തിയില്ല.
നാളെ ഞാന്‍ എങ്ങനെയിരിക്കണം എന്ന തിരിച്ചറിവിന് ആ യാത്ര വളരെയേറെ സഹായകമായിരുന്നു. ഇപ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന അമലയായി ഞാന്‍ മാറിക്കഴിഞ്ഞു. ഞാനിപ്പോള്‍ ഒരു പുതിയ അമലയാണ്. വരും വര്‍ഷങ്ങളില്‍ ഞാന്‍ ഇതുവരെ പറയാത്ത രഹസ്യം എല്ലാവര്‍ക്കും മനസ്സിലാകും- താരം സസ്‌പെന്‍സ് നിലനിര്‍ത്തുന്നു.

  • ഷൂട്ടിങ്ങിനെത്തുന്ന നടിയെ ക്യാമറകളുമായെത്തി ബുദ്ധിമുട്ടിക്കരുതെന്ന് മാധ്യമങ്ങളോട് പൃഥ്വിരാജ്
  • ലൈംഗിക വിദ്യാഭ്യാസം സമൂഹത്തിനാവശ്യം; പുതു തലമുറ 'ലവ്' എന്ന വാക്കിനെ ഭയക്കുന്നു- റിമ കല്ലിങ്കല്‍
  • പ്രമുഖ നടന് ആരോപണം നേരിടേണ്ടിവന്നത് ഇഷ്ടമില്ലാത്തവരെ ഒതുക്കുകയും വിലക്കുകയുമൊക്കെ ചെയ്യുന്നതില്‍ 'മന്നനാ'യത് കൊണ്ട്- വിനയന്‍
  • എലിസബത്ത് രാജ്ഞിയുടെ വിരുന്നിലേക്കുള്ള ക്ഷണം നിരസിച്ച് അമിതാഭ് ബച്ചന്‍
  • നീതി ലഭിക്കുന്നതുവരെ പോരാടാനാണ് അവളുടെ തീരുമാനം- രമ്യാ നമ്പീശന്‍
  • 'അതാണെടാ ആണായി പിറന്ന കേരളാ പൊലീസ്' സുനിയെ അറസ്റ്റ് ചെയ്ത പൊലീസിനെ അഭിനന്ദിച്ച് കുഞ്ചാക്കോ ബോബന്‍
  • ഇത്രയും സ്ത്രീവിരുദ്ധമായ തീരുമാനം ഉറക്കെ പറയാന്‍ എങ്ങനെ കഴിയുന്നു? താര സംഘടനക്കെതിരെ സജിത മഠത്തില്‍
  • മാധ്യമങ്ങള്‍ സൂപ്പര്‍ പൊലീസാകേണ്ട; ദിലീപിന് പിന്തുണയുമായി കമലും
  • തന്റെ മകന്‍ തെറ്റുകാരനല്ല-കെപിഎസി ലളിത, വാര്‍ത്ത വേദനിപ്പിച്ചു- സിദ്ധാര്‍ഥ്
  • തങ്ങള്‍ അന്നും ഇന്നും ഒരു കുടുംബം; ബ്രാഡ് പിറ്റുമായുള്ള കുടുംബ ജീവിതത്തെക്കുറിച്ച് ആഞ്ജലീന ജോളി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway