സിനിമ

ഒടുവില്‍ ഉത്തരമായി; കമലിന്റെ ആമിയില്‍ മാധവിക്കുട്ടിയാകുന്നത് മഞ്ജു വാര്യര്‍

കമലാദാസിന്റെ ജീവിത കഥ പറയുന്ന കമലിന്റെ ആമി എന്ന സിനിമയില്‍ മാധവിക്കുട്ടിയായി മഞ്ജു വാര്യര്‍ തന്നെ. സിനിമയില്‍ നിന്ന് വിദ്യാബാലന്‍ പിന്‍മാറിയതിന് പിന്നാലെ കഥാപാത്രത്തിന് അനുയോജ്യമായ ഒരാള്‍ക്കായി കമല്‍ അന്വേഷണത്തിലായിരുന്നു. താബു, ജയറാമിന്റെ ഭാര്യ പാര്‍വതി, യുവ നായികയായ പാര്‍വതി എന്നിവരുടെ പേരുകള്‍ കേട്ടിരുന്നു. ഇപ്പോഴിതാ എത്തിനില്‍ക്കുന്നത് സാക്ഷാല്‍ മഞ്ജുവിലും. സ്ത്രീപ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ മലയാള സിനിമയില്‍ അവതരിപ്പിച്ച് പ്രശംസ നേടിയ താരമാണ് മഞ്ജു. വിവാഹശേഷം സിനിമയില്‍ നിന്ന് മാറിനിന്നപ്പോഴും രണ്ടാവരവിലും ശക്തമായ കഥാപാത്രങ്ങള്‍ തന്നെയാണ് മഞ്ജുവിനെ തേടിയെത്തിയത്.

എന്നാല്‍ ഷൂട്ടിങ് തുടങ്ങുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു ചിത്രത്തില്‍ നിന്നും പിന്‍മാറുന്നതായി വിദ്യാബാലന്‍ പറഞ്ഞത്. വിദ്യയ്ക്കും കമലിനും ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പിന്മാറ്റത്തിന് കാരണമായി ചുണ്ടിക്കാട്ടിയിരിക്കുന്നത്. ആദ്യം സിനിമയുടെ കഥ ഇഷ്ടമായെന്നും കരാര്‍ ഒപ്പിട്ടെന്നും എന്നാല്‍ അവസാന തിരക്കഥ താരത്തിന് ഇഷ്ടമായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അവര്‍ സിനിമയില്‍ നിന്ന് പിന്മാറിയത്.

  • ബിജു മേനോന്‍ ചിത്രത്തിലൂടെ വിക്രം വീണ്ടും മലയാളത്തില്‍
  • കുഞ്ചാക്കോ ബോബനുവേണ്ടി ശാന്തി കൃഷ്ണ ആദ്യമായി പിന്നണി ഗായികയായി
  • മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നതില്‍ ഒട്ടും ടെന്‍ഷനില്ലെന്ന് പൃഥ്വിരാജ്
  • നഗ്നദൃശ്യം; താന്‍ ആത്മഹത്യ ചെയ്താല്‍ ആ മലയാള സീരിയല്‍ നടിയും സുഹൃത്തും ഉത്തരവാദിയെന്ന് നടി
  • ആ വേഷം ഞാന്‍ അഭിമാനത്തോടെ ഏറ്റെടുത്തു; തന്മാത്രയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച നഗ്നരംഗത്തെക്കുറിച്ച് മീര വാസുദേവ്
  • പദ്മാവതിക്ക് യുകെയില്‍ റിലീസ് ചെയ്യാമെന്ന് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡ്; ഇല്ലെന്ന് നിര്‍മാതാക്കള്‍
  • ദിലീപിനെ സ്വീകരിക്കാന്‍ ദുബായിലെ കരാമയില്‍ ഒരുക്കങ്ങള്‍ തകൃതി ; താരം 28ന് എത്തും
  • പുതുച്ചേരിയിലെ ആഡംബരക്കാര്‍ രജിസ്‌ട്രേഷന്‍: ഫഹദ് ഫാസില്‍ 17.68 ലക്ഷം നികുതിയടച്ചു തലയൂരി
  • അഞ്ജു ബോബി ജോര്‍ജിന്റെ ജീവിതം സിനിമയാകുമ്പോള്‍ നായിക വിരാട് കോലിയുടെ കാമുകി
  • ലേബര്‍ റൂമില്‍ നിന്നുള്ള നിത്യമേനോന്റെ പ്രസവ സെല്‍ഫി വൈറലായി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway