Don't Miss

104 ഉപഗ്രഹങ്ങളെ ഒന്നിച്ചു ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആര്‍ഒക്ക് ചരിത്ര നേട്ടം

ചെന്നൈ: 104 ഉപഗ്രഹങ്ങളെ ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റില്‍ ഭ്രമണപഥത്തിലെത്തിക്കുന്ന ചരിത്ര നേട്ടം ഐഎസ്ആര്‍ഒക്ക്. ശ്രീഹരിക്കോട്ടയില്‍ നിന്നും ഇന്നു രാവിലെ 9.28 ന് 104 ഉപഗ്രഹങ്ങളുമായി റോക്കറ്റ് പുറപ്പെട്ടു. ബഹിരാകാശത്തെ ഇന്ത്യന്‍ മേല്‍ക്കോയ്മ ഇതോടെ ഉറപ്പിക്കുകയായിരുന്നു. 2014 ല്‍ ഒറ്റദൗത്യത്തില്‍ 37 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച റഷ്യയുടെ റെക്കോഡ് ആണ് തിരുത്തപ്പെട്ടത്. പി.എസ്.എല്‍.വിസി37 എന്ന റോക്കറ്റിന്റെ മുപ്പത്തിയൊന്‍പതാമത്തെ ദൗത്യമാണിത്. നേട്ടം ഇന്ത്യയ്ക്കും ഐഎസ്ആര്‍ഒയ്ക്കും അഭിമാന മുഹൂര്‍ത്തമാണ് സമ്മാനിച്ചിരിക്കുന്നത്. ചരിത്രദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച ഐഎസ്ആര്‍ഒയിലെ ശാസ്‌ത്രഞ്ജരെ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും അഭിനന്ദിച്ചു.
എസ്.എല്‍.വിസി37 എന്ന റോക്കറ്റില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനു ദൗത്യം തയാറെടുപ്പ് അവലോകന സമിതിയും ഓതറൈസേഷന്‍ ബോര്‍ഡും അനുമതി നല്‍കിയതോടെ ഇന്നലെ രാവിലെ 5.28 ആണ് കൗണ്ട്ഡൗണ്‍ ആരംഭിച്ചത്.


2015 ജൂണില്‍ 23 ഉപഗ്രഹങ്ങള്‍ വിജയകരമായി ബഹിരാകാശത്തെത്തിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് വിദേശരാജ്യങ്ങളുടെ 101 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാനുള്ള വെല്ലുവിളി ഐ.എസ്.ആര്‍.ഒ. ഏറ്റെടുത്തത്. 104 ല്‍ മൂന്ന് ഉപഗ്രഹങ്ങള്‍ ഒഴികെയുള്ള എല്ലാം അമേരിക്കയടക്കമുള്ളവയുടെ വിദേശീയ ഉപഗ്രഹങ്ങളാണ്. ഇസ്രായേല്‍, കസാഖിസ്ഥാന്‍, തായ്‌ലണ്ട്, സ്വിറ്റ്‌സര്‍ലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 10 കിലോ ഭാരമുള്ള നാനോ ഉപഗ്രഹങ്ങളാണ് ഇവ.

ജനുവരിയില്‍ 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പിന്നീട് അധികമായി 20 എണ്ണം കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. ഏറ്റവും ശക്തിയേറിയ എക്‌സ്എല്‍ വേരിയന്റ് റോക്കറ്റാണു ചാന്ദ്രയാന്‍, മംഗള്‍യാന്‍ ദൗത്യങ്ങള്‍ക്ക് ഐ.എസ്.ആര്‍.ഒ. ഉയോഗിച്ചത്.

  • യുവതിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 33 കിലോയുള്ള ഭീമന്‍ മുഴ!
  • വിമാനയാത്രയ്ക്കിടെ ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളലേറ്റു
  • കൊട്ടാരത്തില്‍ പ്രേതശല്യം: ബ്രസീലിയന്‍ പ്രസിഡന്റ് ഭാര്യയും മകനുമായി ഓടി രക്ഷപ്പെട്ടു
  • യുഎന്‍ ആസ്ഥാനത്ത് ഐശ്വര്യ ധനുഷിന്റെ ഭരതനാട്യം കുളമായി! ഗുരുവിനെ തപ്പി സോഷ്യല്‍മീഡിയ
  • കൂട്ടുകാരിയുടെ അഴിമതിക്കു കുടപിടിച്ചു; ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ കസേര പോയി
  • കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ഫേസ്ബുക്ക്‌ പിന്‍വലിച്ചില്ല, ചൂണ്ടിക്കാണിച്ച ബിബിസിക്കെതിരെ നടപടി
  • പള്‍സര്‍ സുനി നടിയുടെ ദൃശ്യമുള്ള മെമ്മറി കാര്‍ഡ് കൈമാറിയ അഭിഭാഷകനും ഭാര്യയും സാക്ഷികളാകും
  • രണ്ടാംകെട്ടിനെത്തിയ ഭര്‍ത്താവിനെ ഭാര്യ ഓടിച്ചിട്ട് തല്ലി; വീഡിയോ
  • എന്നെ തെറി വിളിച്ചില്ലേ, ഓസ്‌കര്‍ ചടങ്ങു കുളമാകാന്‍ വേറെന്തു വേണം: ട്രംപ്
  • യേശു വാട്‌സാപ്പിലുണ്ട്; മെസ്സേജ് അയയ്ക്കാറുമുണ്ട്; അവകാശവാദങ്ങളുമായി പാസ്റ്റര്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway