ചരമം

അവധിക്കു നാട്ടില്‍ എത്തിയ നഴ്സ് ടിപ്പറിനടിയില്‍പ്പെട്ട് മരിച്ചു

കുമളി: ബന്ധുവിനൊപ്പം യാത്ര ചെയ്യവേ നിയന്ത്രണം വിട്ട ബൈക്ക് ടിപ്പര്‍ ലോറിയ്ക്ക് അടിയിലേക്ക് മറിഞ്ഞു നഴ്സ് മരിച്ചു. പീരുമേട് തിടനാട് ചേമ്പനായില്‍ തോമസിന്റെ മകളും മുംബൈയില്‍ നഴ്സുമായിരുന്ന ഗീതു (23)തോമസ് ആണ് മരിച്ചത്. ഗീതു സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചിരുന്ന ബന്ധു എമിന്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.


പീരുമേട് സര്‍ക്കാര്‍ അതിഥി മന്ദിരത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു അപകടം. കുമളി അമരാവതിയിലെ കുടുംബ വീട്ടില്‍ പോയി മടങ്ങും വഴിയാണ് അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പറിനെ മറികടക്കാന്‍ ശ്രമിക്കവേ എതിരെവന്ന ഓട്ടോറിക്ഷയെ ഒഴിവാക്കാനായി വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ടു ലോറിയ്ക്ക് അടിയിലേക്ക് മറിയുകയായിരുന്നു.

ഗീതുവിന്റെ ശരീരത്തിലൂടെ ലോറിയുടെ പിന്‍ ചക്രം കയറിയിറങ്ങി. ഗീതു സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. മൃതദേഹം പരിശോധനയ്ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു തിടനാട് സെന്റ്‌ ജോസഫ്‌സ് പള്ളിയില്‍. മാതാവ് വാഴവരചാലില്‍ ലിസി. സഹോദരങ്ങള്‍ ധന്യ, നീതു. മുംബൈയില്‍ ജോലിചെയിരുന്ന ഗീതു അവധിക്കു നാട്ടിലെത്തിയതാണ്.

  • ആലപ്പുഴയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച സഹോദരിമാര്‍ കാര്‍ ഇടിച്ചു മരിച്ചു
  • അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചനിലയില്‍
  • യുവതിയെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി; ഒരാള്‍ കസ്റ്റഡിയില്‍
  • കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു
  • സി.പി.എം നേതാവും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; മകന്‍ മരിച്ചു
  • യു കെ മലയാളികളുടെ അമ്മ നിര്യാതയായി
  • ലണ്ടനില്‍ നിര്യാതനായ യുകെ മലയാളിയുടെ പിതാവിന്റെ സംസ്കാരം ഞായറാഴ്ച
  • ഫാ.ഗബ്രിയേല്‍ ചിറമ്മേല്‍ അന്തരിച്ചു
  • ഇന്‍ഫോപാര്‍ക്കിലെ യുവ എഞ്ചിനീയര്‍മാര്‍ കുളമാവില്‍ പടുതാക്കുളത്തില്‍ മുങ്ങിമരിച്ചു
  • ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway