ചരമം

യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളില്‍ പുരുഷ മൃതദേഹം തൊട്ടില്‍കെട്ടി കിടത്തിയ നിലയില്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കാര്യവട്ടത്തെ കാമ്പസിനുള്ളിലെ കുറ്റിക്കാട്ടില്‍ നിന്നും പുരുഷന്റെ മൃതദേഹം കണ്ടെടുത്തു. കുറ്റിക്കാട്ടിലെ മരങ്ങള്‍ തമ്മില്‍ കൈലിമുണ്ടു കൂട്ടിക്കെട്ടി തൊട്ടി രൂപത്തിലാക്കി അതിനുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒന്നരമാസം പഴക്കമുള്ളതായാണ് നിഗമനം.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. ബോട്ടണി വിഭാഗം ഉള്‍പ്പെടുന്ന ഈ പ്രദേശത്തെ ഫലവൃക്ഷങ്ങളുടെ കരാര്‍ ഏറ്റെടുത്തിരുന്നയാളാണ് മൃതദേഹം ആദ്യം കണ്ടത്. കഴക്കൂട്ടം പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി.
പ്രദേശത്തുകൂടി ആള്‍ സഞ്ചാരം കുറവണ്. മാംസം പൂര്‍ണ്ണമായും അഴുകിയ നിലയിലായതിനാല്‍ ആളെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

  • വൃദ്ധസദനത്തില്‍ പോകാന്‍ തയ്യാറാകാത്ത അമ്മയെ മകന്‍ തലയ്ക്കടിച്ചു കൊന്നു
  • ബോളിവുഡ് താരവും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന അന്തരിച്ചു
  • തൃപ്പൂണിത്തുറയില്‍ നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍
  • സൗദിയില്‍ ഇന്ത്യന്‍ യുവാവിനെ തൊഴിലുടമ ചുട്ടുകൊന്നു: കേന്ദ്രം ഇടപെടണമെന്ന് ബന്ധുക്കള്‍
  • 250 രൂപയുടെ പന്തയത്തെ ചൊല്ലി പന്ത്രണ്ടുകാരനെ സമപ്രായക്കാരന്‍ കൊന്നു
  • ഖരഗ്പൂര്‍ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥി മരിച്ചനിലയില്‍
  • മേരി ചെറിയാന്‍ ഷിക്കാഗോയില്‍ നിര്യാതയായി
  • ബിജു മുന്നാനപ്പള്ളിയുടെ മാതൃ സഹോദരി സിസ്റ്റര്‍ കാര്‍മ്മല്‍ നിര്യാതയായി
  • പുനലൂരില്‍ കെ.എസ്.ആര്‍.ടി.സിയും ആംബുലന്‍സും കൂട്ടിയിടിച്ച് മൂന്നു മരണം
  • ചലച്ചിത്ര താരം മുന്‍ഷി വേണു അന്തരിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway