സിനിമ

ലണ്ടനില്‍ നിന്ന് മുംബൈയിലെത്തിയ ആമി ജാക്‌സന്റെ ഫോണ്‍ ഹാക്ക് ചെയ്തു; സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍

ബ്രിട്ടീഷ് -ഇന്ത്യന്‍ നടിയും മോഡളുമായ ആമി ജാക്‌സന്റെ ഫോണ്‍ ഹാക്ക് ചെയ്ത് സ്വകാര്യ ചിത്രങ്ങള്‍ പുറത്തായി. മുംബൈയിലെ ഒരു മൊബൈല്‍ സ്‌റ്റോറില്‍ വെച്ചാണ് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതെന്ന് കരുതുന്നു. ലണ്ടനില്‍ നിന്ന് ചെന്നൈയിലേക്ക് കണക്ഷന്‍ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ആമി മുംബൈയില്‍ ഇറങ്ങി മൊബൈല്‍ ഷോപ്പില്‍ കയറിയത്. സംഭവം തന്നെ ഞെട്ടിച്ചുകളഞ്ഞെന്ന് ആമി പറഞ്ഞു.

ഞാന്‍ ഞെട്ടിപ്പോയി. ഇതൊരു നിസ്സാര കാര്യമല്ല. ഗൗരവമായി എടുക്കേണ്ട കാര്യമാണ്. ഫോണ്‍ ഹാക്ക് ചെയ്തവര്‍ക്കെതിരെ പരാതി നല്‍കും. സൈബര്‍ സുരക്ഷയാണിപ്പോള്‍ ഏറ്റവും പ്രധാനം.

വനിത ഫിലിം അവാര്‍ഡ്‌സ് പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ ആമി രജനി ചിത്രമായ 2.0യില്‍ അഭിനയിക്കാനായി ചെന്നൈയിലേക്ക് തിരിച്ചു. ശങ്കര്‍ സംവിധാനം ചെയ്യുന്ന 2.0 എന്തിരന്റെ രണ്ടാം ഭാഗമാണ്.

  • പിറന്നാള്‍ ആശംസകള്‍ എന്റെ തങ്കമേ....; നയന്‍താരയോടുപ്രണയാതുരനായി സംവിധായകന്‍
  • കൊച്ചിയില്‍ സല്‍മാന്റെ മസിലുപിടുത്തം അനുകരിച്ചു കത്രീന, ഒന്നുമറിയാതെ ഗ്യാലറിയെ അഭിവാദ്യം ചെയ്ത് സല്ലു
  • വ്യാജരേഖ ചമച്ച് നികുതി വെട്ടിപ്പ്: അമലാ പോളിനും ഫഹദ് ഫാസിലിനും ക്രൈംബ്രാഞ്ച് നോട്ടിസ്
  • അമ്മയുടെ വഴിയേ ലിസിയുടെ മകള്‍ കല്യാണിയും സിനിമയിലേക്ക്: ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്
  • ടൊവിനോയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച മായാനദിയുടെ തകര്‍പ്പന്‍ ട്രെയിലറെത്തി
  • ദീപികയുടേയും ബന്‍സാലിയുടെയും തല വെട്ടാന്‍ അഞ്ചുകോടി പ്രഖ്യാപിച്ചു ക്ഷത്രിയ യുവ മഹാസഭ നേതാവ്
  • ഇറാക്കിലെ നഴ്‌സുമാരുടെ ദുരിത ജീവിതം പറഞ്ഞ 'ടേക്ക് ഓഫ്' ഐഎഫ്എഫ്‌ഐ മത്സരവിഭാഗത്തില്‍
  • ആ രംഗത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ അറപ്പ് തോന്നും; ബോളിവുഡ് ചിത്രത്തിലെ അഭിനയത്തെക്കുറിച്ച് റായി ലക്ഷ്മി
  • മെഴ്‌സിഡസ് ബെന്‍സിന്റെ ടയര്‍ ഊരിത്തെറിച്ചു; അമിതാഭ് ബച്ചന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
  • തമിഴ് സിനിമാ ചേരുവകളെ ട്രോളി നയന്‍താരയെ വാഴ്ത്തി അമലപോള്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway