സിനിമ

2017 ഫഹദിന്റെ വര്‍ഷം; അടുത്ത സിനിമ, ആണെങ്കിലും അല്ലെങ്കിലും!

മഹേഷിന്റെ പ്രതികാരത്തിലൂടെ തന്റെ പരാജയപരമ്പരക്കു പോയവര്‍ഷം ഫഹദ് ഫാസില്‍ അന്ത്യം കുറിച്ചിരുന്നു. പിന്നീട് യുവ സംവിധായകരുടെ വ്യത്യസ്ത സിനിമകള്‍ക്കായാണ് താരം ഡേറ്റ് നല്‍കിയത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ടേക്ക് ഓഫ്, റാഫിയുടെ റോള്‍മോഡല്‍സ് എന്നീ സിനിമ പൂര്‍ത്തിയാക്കിയ ഫഹദ് ഫാസില്‍ അടുത്തതായി ചെയ്യുന്ന സിനിമ 'ആണെങ്കിലും അല്ലെങ്കിലും' ആണ്.
നവാഗതനായ വിവേക് തോമസ് വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം സണ്ണി വെയിനും കേന്ദ്രകഥാപാത്രമാണ്.
വിന്റേജ് ലുക്കില്‍ അവധിക്കാല ആഘോഷത്തിന് തയ്യാറെടുക്കുന്ന കാറിന്റെ ചിത്രമാണ് സിനിമയുടെ ഫസ്റ്റ് ലുക്ക്. റൊമാന്റിക് കോമഡി സ്വഭാവത്തിലാണ് സിനിമ.
തമിഴില്‍ മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രവും, ത്യാഗരാജന്‍ കുമാരരാജയുടെ സിനിമയും ഫഹദ് ഈ വര്‍ഷം പൂര്‍ത്തിയാക്കും. കമ്മട്ടിപ്പാടം, ലോര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ ഏഴായിരം കണ്ടി എന്നീ സിനിമകള്‍ നിര്‍മ്മിച്ച ഗ്ലോബല്‍ യുണൈറ്റഡ് മീഡിയായുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൂടിയാണ് വിവേക്.
വിവേകിന്റെ കഥയ്ക്ക് അരുണ്‍ ആര്‍,അജയ് രാഹുല്‍ എന്നിവരാണ് തിരക്കഥയെഴുതുന്നത്. അനു മൂത്തേടത്താണ് എഡിറ്റര്‍. മേയിലാണ് ചിത്രീകരണം. നായികയെ നിശ്ചയിച്ചിട്ടില്ല.
വണ്‍ ബൈ ടുവിന് ശേഷം രാഗം മുവീസിന്റെ ബാനറില്‍ രാജു മല്യത്ത് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ആണെങ്കിലും അല്ലെങ്കിലും. സെഞ്ച്വറി ഫിലിംസാണ് വിതരണം.

  • പിറന്നാള്‍ ആശംസകള്‍ എന്റെ തങ്കമേ....; നയന്‍താരയോടുപ്രണയാതുരനായി സംവിധായകന്‍
  • കൊച്ചിയില്‍ സല്‍മാന്റെ മസിലുപിടുത്തം അനുകരിച്ചു കത്രീന, ഒന്നുമറിയാതെ ഗ്യാലറിയെ അഭിവാദ്യം ചെയ്ത് സല്ലു
  • വ്യാജരേഖ ചമച്ച് നികുതി വെട്ടിപ്പ്: അമലാ പോളിനും ഫഹദ് ഫാസിലിനും ക്രൈംബ്രാഞ്ച് നോട്ടിസ്
  • അമ്മയുടെ വഴിയേ ലിസിയുടെ മകള്‍ കല്യാണിയും സിനിമയിലേക്ക്: ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്
  • ടൊവിനോയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച മായാനദിയുടെ തകര്‍പ്പന്‍ ട്രെയിലറെത്തി
  • ദീപികയുടേയും ബന്‍സാലിയുടെയും തല വെട്ടാന്‍ അഞ്ചുകോടി പ്രഖ്യാപിച്ചു ക്ഷത്രിയ യുവ മഹാസഭ നേതാവ്
  • ഇറാക്കിലെ നഴ്‌സുമാരുടെ ദുരിത ജീവിതം പറഞ്ഞ 'ടേക്ക് ഓഫ്' ഐഎഫ്എഫ്‌ഐ മത്സരവിഭാഗത്തില്‍
  • ആ രംഗത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ അറപ്പ് തോന്നും; ബോളിവുഡ് ചിത്രത്തിലെ അഭിനയത്തെക്കുറിച്ച് റായി ലക്ഷ്മി
  • മെഴ്‌സിഡസ് ബെന്‍സിന്റെ ടയര്‍ ഊരിത്തെറിച്ചു; അമിതാഭ് ബച്ചന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
  • തമിഴ് സിനിമാ ചേരുവകളെ ട്രോളി നയന്‍താരയെ വാഴ്ത്തി അമലപോള്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway