സിനിമ

ആമിയില്‍ മഞ്ജുവാര്യരെ നായികയാക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടോ? കമല്‍ പ്രതികരിക്കുന്നു


മാധവിക്കുട്ടിയുടെ ജീവിത കഥപറയുന്ന ആമി എന്ന ചിത്രത്തില്‍ വിദ്യാബാലന് പകരം മഞ്ജുവാര്യര്‍ നായികയാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എന്നാല്‍ ഇതിന് പിന്നാലെ മഞ്ജുവിനെ ഈ സിനിമയില്‍ അഭിനയിപ്പിക്കരുതെന്ന് ദിലീപ് തന്റെ ഗുരുവായ കമലിനോട് ആവശ്യപ്പെട്ടതായും വാര്‍ത്തകള്‍ വന്നു. ആമിയില്‍ നായികയായി മഞ്ജുവാര്യരെ അഭിനയിപ്പിക്കരുതെന്ന രീതിയില്‍ ദീലീപിന്റെ ഭാഗത്ത് നിന്നും ശ്രമങ്ങളുണ്ടായി എന്ന വിവാദത്തോട് സംവിധായകന്‍ കമല്‍ തന്നെ പ്രതികരിച്ചു.
ഇത്തരം വിവാദങ്ങള്‍ പറഞ്ഞുപരത്തുന്നത് ആരാണെന്ന് അറിയില്ലെന്നും പ്രഫഷണലായ ഒരു അഭിനേതാവാണ് ദിലീപ് എന്നും കമല്‍ പറയുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ആളല്ല ദിലീപ്. അദ്ദേഹം ഒരു പ്രഫഷണലാണ്. മഞ്ജുവും അങ്ങനെ തന്നെ- കമല്‍ പറയുന്നു.
ഈ വേഷം മഞ്ജുവിനു വെല്ലുവിളി തന്നെയാണ്. പക്ഷേ ഇത്തരം മുന്‍ധാരണകള്‍ക്കു പ്രസക്തിയില്ലെന്നു താന്‍ കരുതുന്നു. തുറന്നെഴുതലുകള്‍ നടത്തിയ സാഹിത്യകാരിയാണ് മാധവിക്കുട്ടി. ധീരമായ നിലപാടുകള്‍ മഞ്ജുവിന്റെ ജീവിതത്തിലും കാണാം. ഈ കഥാപാത്രത്തെ മഞ്ജുവിനു നന്നായി ഉള്‍ക്കൊള്ളാനാകുമെന്നാണു പ്രതീക്ഷ. കഥാപാത്രത്തിനായി മഞ്ജു ചില തയാറെടുപ്പുകള്‍ നടത്തുന്നുണ്ട്. കഥാപാത്രത്തിനായി കുറച്ചുകൂടി വണ്ണംവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറയുന്നു.

വിദ്യ ആമിയില്‍ നിന്നും പിന്‍മാറിയതിന്റെ കാരണം തനിക്ക് ഇപ്പോഴും അറിയില്ലെന്നും സിനിമയ്ക്ക് വേണ്ടി ആദ്യമായി വിദ്യയെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തിയ തന്നോട് ഇത് ചെയ്തതില്‍ വ്യക്തിപരമായി വളരെ വിഷമമുണ്ടെന്നും കമല്‍ പറയുന്നു. എന്റെ 37 വര്‍ഷം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ ഇത് ആദ്യത്തെ സംഭവമാണ്. ചിത്രത്തില്‍ നിന്നും പിന്‍മാറിയത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തേണ്ടത് വിദ്യയാണ്. ഞാന്‍ ഫോണ്‍ വിളിച്ചിട്ടും സംസാരിക്കാന്‍ വിദ്യ തയ്യാറായില്ല. റസൂല്‍ പൂക്കുട്ടി വഴി ബന്ധപ്പെട്ടപ്പോള്‍ ചിത്രത്തില്‍ നിന്നും പിന്മാറിയതില്‍ വിഷമമുണ്ടെന്നും സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണം പിന്നീടു നേരില്‍ കാണുമ്പോള്‍ പറയുമെന്നുമാണ് പൂക്കുട്ടിയോടു പറഞ്ഞതെന്നും കമല്‍ പറയുന്നു.

  • വിവാഹിതയാകുന്ന ശാലു കുര്യന്‍ വര്‍ഷയെ പോലെ ആകില്ല, നല്ലൊരു ഭാര്യയും മരുമകളുമായിരിക്കും
  • മോഹന്‍ലാല്‍ വേണ്ടെന്നു വെച്ചാല്‍ രണ്ടാമൂഴത്തിലെ ഭീമനാകാമെന്നു പ്രഭാസ്
  • ഛോട്ടാ ഭീം എന്ന് വിളിച്ചതിന് മാപ്പ്; മോഹന്‍ലാലിനോട് കെആര്‍കെ
  • കട്ടപ്പയുടെ മാപ്പപേക്ഷ സ്വീകാര്യമല്ല; ബാഹുബലി റിലീസ് തടയുമെന്ന് കന്നഡ സംഘടനകള്‍
  • ഞാനറിഞ്ഞില്ല..എന്നോടാരും പറഞ്ഞില്ല: റോമയുടെ ഐറ്റം നമ്പറിനു ഭക്തിഗാനം പാടിയ സിതാരയുടെ പ്രതികരണം
  • ഭീമനാകാന്‍ ഒരുപാട് സഹിക്കേണ്ടി വരും; പലതും ത്യജിക്കേണ്ടി വരും- മോഹന്‍ലാല്‍
  • ഷൂട്ടിങ് കഴിഞ്ഞാല്‍ വീട്ടില്‍ പോകുന്നതല്ല തന്റെ രീതിയെന്ന് നിവിന്‍ പോളി
  • ഭീമന്റെ യാത്രകളെ ലാലേട്ടന്‍ അനശ്വരമാക്കട്ടെ; മഹാഭാരത നാളുകള്‍ക്കായി കാത്തിരിക്കുന്നു- മഞ്ജു വാര്യര്‍
  • ധനുഷ് കതിരേശന്‍-മീനാക്ഷി ദമ്പതികളുടെ മകനല്ലെന്നു മദ്രാസ് ഹൈക്കോടതിയും
  • താലി കെട്ടുന്ന സമയത്ത് സംവിധായകന്‍ വിനയന്റെ മകള്‍ക്ക് വരന്‍ കൊടുത്ത കിടിലന്‍ സര്‍പ്രൈസ്!
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway