സ്പിരിച്വല്‍

കുട്ടികള്‍ക്കായി അവധിക്കാല ധ്യാനം 'സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍ ' 20 മുതല്‍ ; ഫാ.സോജി ഓലിക്കല്‍, ഫാ. ഷൈജു നടുവത്താനി എന്നിവര്‍ നയിക്കും

സെഹിയോന്‍ യു കെ കുട്ടികള്‍ക്കായി ഒരുക്കുന്ന അവധിക്കാല ധ്യാനം സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍ ഫെബ്രുവരി 20 മുതല്‍ 24 വരെ മിഡ് വെയില്‍സിലെ കെഫന്‍ലീ പാര്‍ക്കില്‍ നടക്കും. ഫാ.സോജി ഓലിക്കല്‍ , ഫാ.ഷൈജു നടുവത്താനി എന്നിവരുടെ നേതൃത്വത്തില്‍ സെഹിയോന്‍ ടീം ശുശ്രൂഷകള്‍ നയിക്കും. പരിശുദ്ധാത്മാഭിഷേകം നിറഞ്ഞ നിരവധിയായ ശുശ്രൂഷകളിലൂടെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികളിലും കൗമാരക്കാരിലും യുവജനങ്ങളിലും യേശുക്രിസ്തുവിനെ പകര്‍ന്നുനല്‍കി, ജീവിത നവീകരണവും മാനസാന്തരവും നന്മ തിന്മകളുടെ തിരിച്ചറിവും സാദ്ധ്യമാക്കുകവഴി അവരെ കുടുംബത്തിനും സമൂഹത്തിനും മാതൃകയായിക്കൊണ്ട് ക്രിസ്തീയമാര്‍ഗത്തിലൂടെ നയിച്ചുകൊണ്ടിരിക്കുന്ന ,റവ.ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യു കെ യുടെ സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷനില്‍ അവരുടെ ആത്മീയ ,മാനസിക ,ബൌദ്ധിക വളര്‍ച്ചയെമുന്‍നിര്‍ത്തിയുള്ള നിരവധി പ്രോഗ്രാമുകളും ക്ലാസ്സുകളും ഉള്‍പ്പെടുന്നു.

9 വയസ്സുമുതല്‍ 12 വരെയും 13 മുതല്‍ പ്രായക്കാര്‍ക്കും , പ്രത്യേക വിഭാഗങ്ങളായിട്ടാണ് കിഡ്‌സ് ഫോര്‍ കിംങ്ഡം ,ടീന്‍സ് ഫോര്‍ കിംങ്ഡം ടീമുകള്‍ സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍ ധ്യാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തിനായുള്ള അവസാനഘട്ട ഒരുക്കങ്ങളും നടന്നുവരുന്നു.

കുട്ടികളുടെ കുടുംബത്തിലും സമൂഹത്തിലുമുള്ള നല്ല പെരുമാറ്റങ്ങളെയും ജീവിതരീതികളെയും പരിചയപ്പെടുത്തുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക്

www.sehionuk.org എന്ന വെബ്‌സൈറ്റില്‍ നേരിട്ട് ബുക്കിംങ് നടത്താം.


വിലാസം

Cefen Lea Park

Newtown

SY 16 4 AJ

കൂടുതല്‍ വിവരങ്ങള്‍ക്ക്

തോമസ് ജോസഫ് . 07877508926

ബിജു മാത്യു . 07515368239.

  • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന ഉപവാസ മലയാളം കണ്‍വന്‍ഷന്‍ നോട്ടിംഗ്ഹാമില്‍ 24ന്
  • കുട്ടികള്‍ക്കായി ഏകദിന ക്യാമ്പും ധ്യാനവും 30ന്
  • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ 23ന്
  • ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒക്ടോ:29നു; സുവിശേഷവല്‍ക്കരണ നാന്ദി കുറിച്ച് മാര്‍ സ്രാമ്പിക്കല്‍
  • സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ആഘോഷവും 30ന്
  • വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷയും വി. പാദ്രോപിയോയുടെ തിരുനാളും
  • റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ യുവജന ധ്യാനം ഒക്ടോബര്‍ 23 മുതല്‍
  • കെന്റ് ഹിന്ദുസമാജത്തിന്റെ ഓണാഘോഷം
  • ഹാംഷെയര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ദൈവമാതാവിന്റെ ജനന തിരുനാള്‍ 16 ,17 തീയതികളില്‍
  • ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഇംഗ്ലീഷ് കുര്‍ബാനയും JSVBS 2017 ഉം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway