സ്പിരിച്വല്‍

സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കമ്മ്യുണിറ്റി ദശാബ്ദി നിറവില്‍: ഇടവക ദിനം ശനിയാഴ്ച , മാര്‍ സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിക്കും

സന്ദര്‍ലാന്‍ഡ് : സേവനത്തിന്റെ ദൈവസ്‌നേഹത്തിന്റെ പത്തുവര്ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കാത്തലിക് കമ്മ്യുണിറ്റി , ദശാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു; ഇടവക ദിനാചരണത്തിലൂടെ . സന്ദര്‍ലാന്‍ഡ് സെ. ജോസഫ്‌സ് ദേവാലയത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കുന്ന വിശുദ്ധ കുര്‍ബാനയോടെ തുടങ്ങുന്ന പരിപാടികളില്‍ നിരവധി വൈദീകര്‍ സഹകാര്മീകരാകും . തുടര്‍ന്ന് കമ്മ്യുണിറ്റിയിലെ ഫാമിലി യൂണിറ്റുകള്‍ തമ്മിലുള്ള വാശിയേറിയ ബൈബിള്‍ ക്വിസ് മത്സരം അരങ്ങേറും . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവ്വേറെ നടക്കുന്ന മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്കു ട്രോഫിയും സമ്മാനങ്ങളും നല്‍കുന്നതാണ് .

പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷത്തെ വിവിധ പരിപാടികള്‍ക്ക് ബഹുമാനപെട്ട ബിഷപ്പ് തുടക്കം കുറിക്കും . ഒക്ടോബറില്‍ സെ. അല്‍ഫോന്‍സാ തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന സമാപന ആഘോഷങ്ങളില്‍ ദശാബ്ദി സോവനീര്‍ പ്രസിദ്ധികരിക്കുന്നതായിരിക്കും . കഴിഞ്ഞ പത്തുവര്ഷകാലം ദൈവം നല്‍കിയ നന്മകള്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്ന വേളയില്‍ സന്ദര്‍ലാണ്ടിലും പരിസരത്തും നന്മയുടെ ജ്വലിക്കുന്ന ഓര്മകളാകുവാനുള്ള ശ്രമത്തിലാണ് ഇടവക സമൂഹം .

ദൈവാനുഭവത്തിന്റെ മഹനീയ മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷ്യം വഹിക്കാന്‍ ഏവരെയും സീറോ മലബാര്‍ വികാരി ഫാ. സജി തോട്ടത്തിലും കമ്മിറ്റി അംഗങ്ങളും സ്വാഗതം ചെയുന്നു.

ഇടവകദിന പരിപാടികള്‍ ശനിയാഴ്ച രാവിലെ 10ന് ബിഷപ്പിന് സ്വീകരണം , വിശുദ്ധ കുര്‍ബാന


11 .30 ബൈബിള്‍ ക്വിസ് CHILDREN

12 .30 ലഞ്ച് ബ്രേക്ക്

1 .30 ബൈബിള്‍ ക്വിസ് ADULTS

3 സമാപനം

അഡ്രസ് : സെ. ജോസഫ്‌സ് ചര്‍ച്, സന്ദര്‍ ലാന്‍ഡ് : SR4 6HP

  • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന ഉപവാസ മലയാളം കണ്‍വന്‍ഷന്‍ നോട്ടിംഗ്ഹാമില്‍ 24ന്
  • കുട്ടികള്‍ക്കായി ഏകദിന ക്യാമ്പും ധ്യാനവും 30ന്
  • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ 23ന്
  • ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒക്ടോ:29നു; സുവിശേഷവല്‍ക്കരണ നാന്ദി കുറിച്ച് മാര്‍ സ്രാമ്പിക്കല്‍
  • സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ആഘോഷവും 30ന്
  • വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷയും വി. പാദ്രോപിയോയുടെ തിരുനാളും
  • റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ യുവജന ധ്യാനം ഒക്ടോബര്‍ 23 മുതല്‍
  • കെന്റ് ഹിന്ദുസമാജത്തിന്റെ ഓണാഘോഷം
  • ഹാംഷെയര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ദൈവമാതാവിന്റെ ജനന തിരുനാള്‍ 16 ,17 തീയതികളില്‍
  • ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഇംഗ്ലീഷ് കുര്‍ബാനയും JSVBS 2017 ഉം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway