യു.കെ.വാര്‍ത്തകള്‍

ചികിത്സയ്ക്ക് വന്ന യുവതിക്ക് പ്രേമലേഖനം കൊടുത്ത ബ്രിട്ടനിലെ ഇന്ത്യന്‍ ഡോക്ടര്‍ക്ക് വിലക്ക്


ലണ്ടന്‍ : വയറുവേദനയുമായി സമീപിച്ച സ്ത്രീക്ക് പ്രേമലേഖനം നല്‍കിയ പരാതിയില്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ഡോക്ടര്‍ക്ക് ചികിത്സാ വിലക്ക്. 59 കാരനായ ഡോ സചിയേന്ദ്ര അമലഗിരിയെ ഡോക്ടര്‍ പണിയില്‍ നിന്ന് മാറ്റിരിക്കുകയാണ് . ഡൂഡ്‌ലിയിലെ റസല്‍ഹാള്‍ ഹോസ്പിറ്റലിലെ ഡോക്ടറായിരുന്നു അമലഗിരി. ബ്രിട്ടനില്‍ മെഡിക്കല്‍ പ്രാക്ടീസ് നടത്തുന്നവരുടെ ലിസ്റ്റില്‍ നിന്നും അമലഗിരിയുടെ പേര് വെട്ടാന്‍ മെഡിക്കല്‍ പ്രാക്റ്റീഷണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസ്(എംപിടിഎസ്) തീരുമാനിച്ചിട്ടുണ്ട്. ഡോ.സചിയേന്ദ്ര തന്നോട് ശൃംഗരിക്കാന്‍ വന്നെന്നു കാട്ടി യുവതി നല്‍കിയ പരാതിയിലാണ് നടപടി.

'കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എന്നില്‍ ഉറങ്ങിക്കിടന്ന ചില വികാരങ്ങള്‍ നിങ്ങള്‍ ഉണര്‍ത്തി. നിങ്ങള്‍ ആദ്യമായി എന്റെ ആശുപത്രിയിലേക്ക് കടന്നു വന്നപ്പോള്‍ നിങ്ങളുടെ സാന്നിദ്ധ്യം അറിഞ്ഞ ഞാന്‍ സ്തബ്ധനായി'-ഡോക്ടര്‍ തന്റെ കുറിപ്പ് എഴുതിയത് ഇങ്ങനെ. പ്രേമലേഖനത്തില്‍ യുവതിയെ കാപ്പി കുടിക്കാനും ഡോക്ടര്‍ ക്ഷണിക്കുന്നു.എഴുത്ത് കിട്ടിയപാടെ യുവതി പോലീസിനെ വിളിക്കുകയായിരുന്നു. തന്റെ മേല്‍വിലാസവും ഫോണ്‍ നമ്പറുമെല്ലാം താന്‍ നല്‍കിയിരുന്നെന്നും തന്നെ അയാള്‍ക്കറിയാമെന്ന്ന്നും യുവതി പറയുന്നു. ഡോക്ടറുടെ എഴുത്തു വായിച്ച ട്രിബ്യൂണല്‍ ഡോക്ടറെ വിലക്കുകയായിരുന്നു.


എന്നാല്‍ തന്റെ എഴുത്ത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയാണുണ്ടായതെന്നു അമലഗിരി പറഞ്ഞു. അത്ര മോശപ്പെട്ട് എഴുത്തല്ല. പക്ഷെ വായിച്ചു മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. അവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കണമെന്ന് ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഒരു സാമൂഹിക മര്യാദ എന്ന നിലയിലാണ് അവരെ കാപ്പി കുടിക്കാന്‍ വിളിച്ചത്-അമലഗിരി പറയുന്നു. യുവതിയോടും ആശുപത്രിയിലെ തന്റെ സഹപ്രവര്‍ത്തകരോടും ഇയാള്‍ ക്ഷമാപണം നടത്തുകയും ചെയ്തു. ട്രിബ്യൂണലിന്റെ തീരുമാനത്തിനെതിരേ അപ്പീല്‍ കൊടുക്കാനാണ് അമലഗിരിയുടെ തീരുമാനം.

  • ഈസ്റ്റ് ബോണില്‍ അന്തരിച്ച പെരുമ്പാവൂര്‍ സ്വദേശി എല്‍ദോസിന്റെ പൊതുദര്‍ശനം തിങ്കളാഴ്ച
  • ലണ്ടന്‍ വാട്ടര്‍ലൂ സ്റ്റേഷനില്‍ യാത്രക്കാരിക്കു സുഖ പ്രസവം, പ്രസവമെടുത്തത് ജീവനക്കാര്‍ , കുട്ടി റെക്കോഡിനുടമ
  • ബക്കിങ്ങ്ഹാംഷയറിനടുത്ത് വിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ചു; നാല് പേര്‍ മരിച്ചു
  • ബജറ്റില്‍ ഹൗസിംഗ്, എന്‍എച്ച്എസ് മേഖലകളില്‍ കൂടുതല്‍ പണം മാറ്റിവയ്ക്കാനൊരുങ്ങി ചാന്‍സലര്‍ ,ബോട്ടിലിനും കോഫി കപ്പിനും വിലകൂടാം
  • പ്രാര്‍ത്ഥനകള്‍ വിഫലം: യുകെയില്‍ നിന്നെത്തി കേരളത്തിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായി മാറിയ സി​. ഡോ. മര്‍സലീയൂസ് അന്തരിച്ചു
  • എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ദാമ്പത്യത്തിന്റെ പ്ലാറ്റിനം ജൂബിലി നിറവില്‍
  • ഡ്രൈവിംഗ് ടെസ്റ്റ് കടുപ്പമാക്കുന്നതിനെതിരെ എക്‌സാമിനര്‍മാര്‍ സമരത്തിന്
  • വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന കേസില്‍ ഷാജന്‍ സ്കറിയയ്ക്ക് 35000 പൗണ്ട് പിഴ ശിക്ഷ
  • ബ്രക്സിറ്റ് ബില്ലില്‍ സര്‍ക്കാര്‍ കോമണ്‍സില്‍ ആദ്യ കടമ്പ പിന്നിട്ടു; വെല്ലുവിളി ബാക്കി
  • സാമുവലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വൈകിട്ട് ചങ്ങനാശേരിയില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway