സിനിമ

സ്വകാര്യമായ കാര്യങ്ങളൊന്നും പ്രദര്‍ശനത്തിന് വെക്കാന്‍ താത്പര്യമില്ല- രമ്യാ നമ്പീശന്‍

മലയാളത്തില്‍ ഇപ്പോള്‍ കാണാറില്ലെമെങ്കിലും നടി രമ്യാ നമ്പീശനു അന്യഭാഷയില്‍ ഡിമാന്റ് കൂടുകയാണ്. അതിരു വിടാതെ തന്റേതായ സ്വകാര്യത കാത്തു സൂക്ഷിച്ചാണ് നടിയുടെ നില്‍പ്പ്. അതുകൊണ്ടു സോഷ്യല്‍ മീഡിയയില്‍ പോലും സജീവമല്ല.
തന്റെ സ്വകാര്യമായ കാര്യങ്ങളൊന്നും പ്രദര്‍ശനത്തിന് വെക്കാന്‍ താത്പര്യമില്ലെന്നു ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രമ്യ പറയുന്നു.
ഒത്തിരി ട്വീറ്റ് ചെയ്യുക, പോസ്റ്റ് ചെയ്യുക എന്നതിലൊന്നും എനിക്ക് വലിയ താത്പര്യമില്ല. എന്റെ സ്വകാര്യമായ കാര്യങ്ങളൊന്നും പ്രദര്‍ശനത്തിന് വെക്കാനും എനിക്ക് ഉദ്ദേശമില്ല. എനിക്ക് എന്റേതായ ഒരു പേഴ്‌സണല്‍ സ്‌പേസ് വേണം.
സോഷ്യല്‍ മീഡിയയെ കുറിച്ച് ഓരോര്‍ത്തര്‍ക്കും ഓരോ കാഴ്ചപ്പാടാണ്. ചിലര്‍ കുറച്ച് കൂടെ ആക്ടീവായിരിക്കും. എനിക്ക് എന്തായാലും അത്രയ്ക്ക് ആക്ടീവാകാന്‍ താത്പര്യമില്ല. മറ്റ് നടികളെ പോലെ സോഷ്യല്‍ മീഡിയയില്‍ എന്തുക്കൊണ്ട് സജീവമാകുന്നില്ല എന്ന ചോദ്യത്തിന് നടിയുടെ മറുപടി ഇങ്ങനെ.
നമ്മള്‍ ചെയ്യുന്ന ക്യാരക്ടറിനോടുള്ള ആരാധനയോ അതിനോടുള്ള ഇമോഷണല്‍ അറ്റാച്ച്‌മെന്റോ വെച്ചിട്ടാവും ആള്‍ക്കാരുടെ പെരുമാറ്റം. അതിനെ തന്ത്രപരമായി നേരിടുകയേ വഴിയുള്ളു.
വിവാഹ സങ്കല്പത്തെ കുറിച്ചും നടി പറഞ്ഞു. നടികളെ ഒരു പ്രഹേളികയായി കാണാതെ അവരെ മനസിലാക്കുന്ന ഒരാള്‍ ജീവിതത്തിലേക്ക് വരണമെന്നാണ് ആഗ്രഹിക്കുന്നത്. അത് എങ്ങിനെ എപ്പോള്‍ സംഭവിക്കുമെന്ന് അറിയില്ല. തത്കാലം മനസില്‍ അങ്ങിനെ ഒരാളില്ലെന്ന് രമ്യ പറയുന്നു.

  • മലയാളി മോഡലിനെ ചെന്നൈയില്‍ നിന്ന് കാണാതായി; അന്വേഷണവുമായി പോലീസ്
  • രാവിലെ ഹിന്ദു വിവാഹം, വൈകിട്ട് ക്രിസ്ത്യന്‍ വിവാഹം; സിജു വില്‍സണിന്റെ സര്‍പ്രൈസ്
  • യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രവൃത്തി ഭീകരവും കാടത്തവുമെന്ന് രഞ്ജിനി ഹരിദാസ്
  • ദേശീയ മാധ്യമത്തിലെ മഞ്ജു വാര്യരുടെ വിവാഹ വാര്‍ത്ത: പിന്നില്‍ ഗൂഡാലോചനയെന്നു ആരോപണം
  • ജോര്‍ജ്ജുകുട്ടിക്കും കുടുംബത്തിനും പുതിയ പ്രതിസന്ധി; 'ദൃശ്യ'ത്തിനു രണ്ടാം ഭാഗം വരുന്നു
  • 'ഉദാഹരണം സുജാത' -മഞ്ജുവാര്യരുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
  • രാഷ്ട്രീയ പ്രവര്‍ത്തനം ജീവിതത്തിലെ വെല്ലുവിളിയെന്ന് ദിലീപ്
  • എന്നെയാരും അറസ്റ്റ് ചെയ്തിട്ടില്ല; കൊച്ചിയിലെ പെണ്‍കുട്ടി ഞാനല്ല,ഫേസ്‌ബുക്ക് ലൈവില്‍ അര്‍ച്ചന
  • ബിക്കിനി ഷോയും ലിപ് ലോക്കും വെറുതെയായി; പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രത്തിനു മോശം റിപ്പോര്‍ട്ട്
  • മകള്‍ ജനിച്ച സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് നിവിന്‍ പോളി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway