സിനിമ

ശ്രുതിഹാസന്റെ പുതിയ ബോയ്ഫ്രണ്ട് ലണ്ടന്‍ വാസിയായ മിഷേല്‍ !

ചുരുങ്ങിയ കാലത്തിനുള്ളില്‍ ഗോസിപ്പ് കോളങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് ശ്രുതിഹാസന്റേത്. മുമ്പ് നടന്‍ സിദ്ധാര്‍ത്ഥുമായി പ്രണയത്തിലായിരുന്നു ശ്രുതിഹാസന്‍. അതിന് ശേഷം ധനുഷുമായി ഗോസിപ്പ് കേട്ടു. രണ്‍ബീര്‍ കപൂറിനൊപ്പം ശ്രുതി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചതോടെ മുംബൈയിലെ മാധ്യമങ്ങള്‍ ഇരുവരെയും ഗോസിപ്പ് കോളങ്ങളില്‍ നിരത്തി. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ശ്രുതി രംഗത്തെത്തി. താന്‍ ജോലിയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും ഇത്തരം വാര്‍ത്തകള്‍ ഒരു തരത്തിലും തന്നെ ബാധിക്കില്ലെന്നും താരം ട്വിറ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ലണ്ടന്‍ വാസിയായ ഇറ്റാലിയന്‍ കൂട്ടുകാരന്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു.
മിഷേല്‍ എന്ന യുവാവ് വാലന്റയിന്‍ ദിനത്തില്‍ മുംബൈയിലെത്തിയതും ശ്രുതിക്കൊപ്പം വിമാനത്താവളത്തില്‍ നിന്ന് പുറത്തുവന്നതും ഗോസിപ്പിന് ശക്തികൂട്ടി. മൂന്ന് മാസമായി ഇരുവരും ഡേറ്റിംഗിലാണ് എന്നാണു പാപ്പരാസികള്‍ പറയുന്നത്.
മിഷേല്‍ ഇടയ്ക്കിടെ മുംബൈയില്‍ വന്ന് പോകാറുണ്ടെന്ന് താരവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ഒരു ദേശീയ ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേക്കുറിച്ച് ശ്രുതിഹാസനോട് ചോദിച്ചെങ്കിലും തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹമില്ലെന്ന് താരം വ്യക്തമാക്കി. മുംബൈയിലെത്തിയ മിഷേല്‍ ശേഷം മടങ്ങിയിട്ടില്ല. അതേസമയം ശ്രുതിയുടെ ലൊക്കേഷനില്‍ ഇയാള്‍ എത്തിയിട്ടില്ലെന്നും വാര്‍ത്തയില്‍ പറയുന്നു.

  • മലയാളി മോഡലിനെ ചെന്നൈയില്‍ നിന്ന് കാണാതായി; അന്വേഷണവുമായി പോലീസ്
  • രാവിലെ ഹിന്ദു വിവാഹം, വൈകിട്ട് ക്രിസ്ത്യന്‍ വിവാഹം; സിജു വില്‍സണിന്റെ സര്‍പ്രൈസ്
  • യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രവൃത്തി ഭീകരവും കാടത്തവുമെന്ന് രഞ്ജിനി ഹരിദാസ്
  • ദേശീയ മാധ്യമത്തിലെ മഞ്ജു വാര്യരുടെ വിവാഹ വാര്‍ത്ത: പിന്നില്‍ ഗൂഡാലോചനയെന്നു ആരോപണം
  • ജോര്‍ജ്ജുകുട്ടിക്കും കുടുംബത്തിനും പുതിയ പ്രതിസന്ധി; 'ദൃശ്യ'ത്തിനു രണ്ടാം ഭാഗം വരുന്നു
  • 'ഉദാഹരണം സുജാത' -മഞ്ജുവാര്യരുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
  • രാഷ്ട്രീയ പ്രവര്‍ത്തനം ജീവിതത്തിലെ വെല്ലുവിളിയെന്ന് ദിലീപ്
  • എന്നെയാരും അറസ്റ്റ് ചെയ്തിട്ടില്ല; കൊച്ചിയിലെ പെണ്‍കുട്ടി ഞാനല്ല,ഫേസ്‌ബുക്ക് ലൈവില്‍ അര്‍ച്ചന
  • ബിക്കിനി ഷോയും ലിപ് ലോക്കും വെറുതെയായി; പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രത്തിനു മോശം റിപ്പോര്‍ട്ട്
  • മകള്‍ ജനിച്ച സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് നിവിന്‍ പോളി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway