സിനിമ

മഞ്ജു വാര്യരും മോഹന്‍ലാലും ഭാര്യാ ഭര്‍ത്താക്കന്മാരായി ബിഗ്ബജറ്റ് ചിത്രം; ഷൂട്ടിങ് വാഗമണില്‍

മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ ഭാര്യയായി വേഷമിടുന്നു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ഭാര്യ ഭര്‍ത്താക്കന്‍മാരായാണ് ഇരുവരും വേഷമിടുന്നത്. ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും മഞ്ജുവും ഒരുമിച്ച് അഭിനയിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും ആയിരുന്നു ഇരുവരും ഒടുവില്‍ ഒരുമിച്ച് അഭിനയിച്ചത്.

സിനിമയില്‍ വളരെ പ്രധാനപ്പെട്ടതും ശക്തവുമായ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നതെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തുക. വാഗമണ്ണാണ് പ്രധാന ലൊക്കേഷന്‍. 50, 55 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. മാര്‍ച്ച് അഞ്ചിന് മോഹന്‍ലാല്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും.

തമിഴ് നടന്‍ വിശാല്‍ ആണ് മറ്റൊരു താരം. കൂടാതെ ഹന്‍സിക, തെലുങ്ക് നടി റാഷി ഖന്ന, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും അണിനിരക്കുന്നു. പുലിമുരുകനിലെ മാസ്മരിക സംഘട്ടനരംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ ‍ആണ് ഈ സിനിമയുടെയും സ്റ്റണ്ട് ഡയറക്ടര്‍.

സാങ്കേതികമായി ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തിന്‍ വിഎഫ്എക്സിനും അമിതമായ പ്രാധാന്യം നല്‍കിയിരിക്കുന്നു. 25–30 കോടിയാണ് സിനിമയുടെ ബഡ്ജറ്റ്. വിഎഫ്എക്സിനും സ്പെഷല്‍ ഇഫക്ടിനും പ്രാധാന്യം കല്‍പ്പിക്കുന്ന ചിത്രം പെര്‍ഫക്ട് ത്രില്ലറായാണ് ബി. ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കുക. സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരെല്ലാം പുറത്തുനിന്നാണ്. പോളണ്ട് ആസ്ഥാനമായ കമ്പനിയാകും വിഎഫ്എക്സ് കൈകാര്യം ചെയ്യുക.

ചിത്രത്തിലെ കഥാപാത്രത്തിനായി ആയുര്‍വേദ ചികിത്സയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ചിത്രം നിര്‍മിക്കുന്നത് ബജ്രംഗി ഭായിജാന്‍, ലിംഗ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങള്‍ നിര്‍മിച്ച റോക്ലിന്‍ വെങ്കിടേഷ് ആണ്.

  • വിവാഹിതരാകുന്ന സീരിയല്‍ നായികമാരുടെ വീഡിയോ ഷൂട്ട് വൈറലാകുന്നു
  • കുട്ടികളൊന്നും ആയില്ലേ..?; ചോദ്യം ചോദിച്ചയാള്‍ക്കു വയറുനിറയെ കൊടുത്തു വിദ്യാബാലന്റെ മറുപടി
  • എവിടെയോ കിടക്കുന്നഒരുത്തന്‍ എന്റെ ജീവിതം നിയന്ത്രിക്കേണ്ട; വിവാഹ നിശ്ചയ ദിവസം പോലും പോലീസുകാര്‍ വന്നിരുന്നു- ഭാവന
  • ആദ്യദിന കളക്ഷന്‍ 108 കോടി! ബോക്‌സ് ഓഫീസില്‍ പുതു ചരിത്രമെഴുതി ബാഹുബലി 2 ;
  • ബാഹുബലി ടിക്കറ്റ് വില 4000 രൂപ വരെ; സിനിമയെ വാഴ്ത്തി പ്രേക്ഷകര്‍
  • തിയറ്ററില്‍ പോയത് സിനിമ കാണാനാണ് കാര്‍ട്ടൂണ്‍ കാണാനല്ല, രാജമൗലിയോട് കെആര്‍കെ
  • സിനിമാലോകത്തെ ഞെട്ടിച്ച് ബാഹുബലി 2 റിലീസിന് മുമ്പ് പ്രവാസിയുടെ ഫെയ്‌സ്ബുക്ക് ലൈവില്‍
  • ചന്ദനമഴയിലെ അമൃതയ്ക്കു പിന്നാലെ 'കറുത്തമുത്തില്‍ ' നിന്നും കിഷോര്‍ സത്യയും പിന്‍മാറി
  • കട്ടപ്പ ബാഹുബലിയെ കൊന്നതുതന്നെ, കാരണം... പ്രതികരണവുമായി സെന്‍സര്‍ ബോര്‍ഡ് അംഗം
  • വിവാദങ്ങള്‍ക്കു അവധി നല്‍കി 'സഖാവ്' കാണാന്‍ കുടുംബത്തോടൊപ്പം മുഖ്യമന്ത്രിയും നേതാക്കളും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway