ചരമം

സലാലയില്‍ വീണ്ടും മലയാളി നഴ്സ് കൊല്ലപെട്ടു; 10 മാസത്തിനിടെ കൊല്ലപ്പെട്ടതു അരഡസന്‍ മലയാളികള്‍ , ഉത്തരമില്ലാതെ പോലീസ്

മസ്‌ക്കറ്റ്: ഒമാനിലെ സലാല പ്രവാസി മലയാളികളുടെ ഭയമായി മാറുന്നു. കാരണം ഒരു വര്‍ഷത്തിനിടെ ഇവിടെ കൊല്ലപ്പെട്ടത് അരഡസന്‍ മലയാളികളാണ്. വ്യാഴാഴ്ച ഇടുക്കി നെടുങ്കണ്ടം സ്വദേശിനിയായ നഴ്‌സിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതാണ് പുതിയ സംഭവം. ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ (30) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ദോഫാര്‍ ക്ലബിന് സമീപത്തെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് ജീവന്‍ സ്വകാര്യ സ്ഥാപനത്തില്‍ ഷെഫ് ആണ്. ഷെബിന്‍ നഴ്‌സ് ആയി ജോലി നോക്കുകയായിരുന്നു. ഇവര്‍ക്ക് കുട്ടികളില്ല. സംഭവം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.


രണ്ടാഴ്ചക്കിടെ സലാലയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി യുവതിയാണ് ഷെബിന്‍. ഹോട്ടല്‍ സ്റ്റാഫ് ആയിരുന്ന തിരുവനന്തപുരം ആര്യനാട് മീനാങ്കല്‍ സ്വദേശിനി സിന്ധു ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു ഒരാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു.


മൂന്നാഴ്ച മുമ്പാണ് സലാലയില്‍ രണ്ട് മലയാളികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തെി. മുവാറ്റുപുഴ സ്വദേശികളായ മുഹമ്മദ് ,നജീബ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാളെ ദാരീസിലെ താമസ സ്ഥലത്തും മറ്റൊരാളെ തൊട്ടടുത്ത കെട്ടിടത്തിന് താഴെയുമാണ് മരിച്ച നിലയില്‍ കണ്ടത്. ഇരുവരും സന്ദര്‍ശക വിസയിലാണ് സലാലയിലത്തെിയത്. സലാലയിലുള്ള മൂവാറ്റുപുഴ സ്വദേശിയായ മലയാളിയുമായി ചേര്‍ന്ന് തുംറൈത്തില്‍ ക്രഷര്‍ യൂനിറ്റ് തുടങ്ങുന്നതിനാണ് ഇരുവരും ഇവിടെ എത്തിയത്. ഇതിന്റെ അന്വേഷണവും എങ്ങും എത്തിയിട്ടില്ല.


കഴിഞ്ഞ വര്ഷം ഏപ്രിലില്‍ സലാലയില്‍ മലയാളി നേഴ്സ് ചിക്കു റോബര്‍ട്ട് താമസസ്ഥലത്തു കൊല്ലപെട്ടിരുന്നു. ആ കേസില്‍ പ്രതി ഇതുവരെ പിടിയില്‍ ആയിട്ടില്ല. ചിക്കുവിന്റെ ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചിക്കുവിന്റെ മരണത്തിന്റെ പേരില്‍ ഭര്‍ത്താവ് ലിന്‍സനെ പോലീസ് മാസങ്ങളോളം കസ്റ്റഡിയില്‍ വച്ച ശേഷം ആണ് വിട്ടയച്ചത്. മൃതദേഹം ആദ്യ കണ്ട ആളെന്ന നിലക്കായിരുന്നു അകാരണമായി തടവില്‍ വച്ചത്. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഭാര്യയുടെ മൃതദേഹം അവസാനമായി ഒന്ന് കാണാനോ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാക്കണോ ഇതുമൂലം ലിന്‍സനു കഴിഞ്ഞിരുന്നില്ല.

  • തിരുവനന്തപുരത്ത് പാറമട അപകടം: 2 മരണം, 7 പേര്‍ക്ക് പരിക്ക്
  • ഡല്‍ഹിക്കടുത്ത് വാഹനാപകടത്തില്‍ കോട്ടയം സ്വദേശിയായ മെയില്‍ നഴ്‌സടക്കം രണ്ടുപേര്‍ മരിച്ചു
  • തൊ​മ്മ​ന്‍ അ​ല​ക്സാ​ണ്ടര്‍ നി​ര്യാ​ത​നാ​യി
  • യുഎഇയില്‍ കനത്ത മഴല്‍ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി
  • രാജ്ഭവനു മുന്നില്‍ കാര്‍ തലകീഴായി മറിഞ്ഞു; ലണ്ടനിലെ മലയാളി യുവാവ് മരിച്ചു
  • യുഎസില്‍ പഞ്ചാബ് സ്വദേശിയായ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു; പ്രതികളില്‍ ഇന്ത്യക്കാരനും
  • മുക്കത്ത് സ്വകാര്യ മെഡി. കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
  • കുര്യന്‍ ജോര്‍ജിന്റെ മാതാവ് മറിയക്കുട്ടി വര്‍ക്കി നിര്യാതയായി
  • യുഎസില്‍ ഇന്ത്യക്കാരനായ ഹോട്ടല്‍ ഉടമയെ വെടിവച്ചു കൊന്നു
  • കൊച്ചിയില്‍ മധ്യവയസ്‌കനെ സഹോദരന്‍ കൊലപ്പെടുത്തി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway